Friday, May 01, 2020

CLEANLINESS IS GODLYNESS !
.......... ....... ................

പണ്ടുകാലത്തെ കേരളത്തിലെ ഹിന്ദുക്കളുടെ ആചാരങ്ങളെല്ലാം തന്നെ ദോഷകരമായ അണുക്കളെയും ദുഷിച്ച വായുവിനേയും നീക്കം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു.

വീടിന്റെ കിഴക്കുഭാഗത്തെ മുറ്റത്തെ തളസിത്തറയും തുളസീ തി ർ ത്ഥം സേവിക്കലും തുളസിത്തറക്ക് വലം വക്കലും നിത്യനിദാനത്തിന്റെ ഭാഗമായിരുന്നു. പ്രഭാതസന്ധ്യയിലും സായങ്കാല സന്ധ്യയിലും കുളിച്ചു ശുദ്ധമായി, ഈറൻ മാറാതെ തുളസീ പൂജയും  തീർത്ഥ സേവയും തുളസിത്തറ വലം വക്കലും.......

തുളസി നശിപ്പിക്കാതെ വീടിന്റെ പരിസരത്തെല്ലാം വളർന്നു നിന്നിരുന്നു. പിന്നീട് മനസ്സിലായി തുളസിച്ചെടിക്ക് വളരെ ഔഷധ ശക്തിയുണ്ടെന്നും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുമെന്നും വിഷജന്തുക്കളെ അകറ്റുമെന്നു മൊക്കെ. എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും എല്ലാ ദേവീ ദേവൻമാർക്കും തുളസീ മാലയും തുളസിയില പൂജക്കും വിധിച്ചിരിക്കുന്നു. തുളസിയില ശിരസിലും ചെവിയിലും വക്കുന്നതും സ്ത്രീകൾ മുടിയിൽ തളസിക്കതിർ ചൂടുന്നതും ഹിന്ദുക്കളുടെ ശീലമായത് അതിലെ ശാസ്ത്രീയത മനസ്സിലായതിനാലാണ്.

സർപ്പക്കാവു ക ളും കാവിൽ വിളക്കു വൈപ്പും സർപ്പപ്രീതിക്കായ് വർഷത്തിലൊരിക്കൽ നാഗപൂജ നടത്തുന്നതും എല്ലാം പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായിരുന്നില്ലേ.

ചാണകവും ഒരു നല്ല അണുനാശിനി യാ ണ്. ചാണകം മെഴുകിയ നിലം , തറ, മുറ്റം, പൂജാമുറി എല്ലാം അണുവിമുക്തമായിരിക്കും. ചാണകം മെഴുകിയ നിലത്തിന് ചൂടു നിയന്ത്രണ ശക്തിയും ഉണ്ടത്രെ! ചാണകം ഉണക്കി കത്തിച്ച ചാരമാണ് എറ്റവും നല്ല ഭസ്മം. ഭസ്മം നെറുകയിൽ വക്കുന്നതും നെറ്റിയിൽ തൊടുന്നതും നനച്ച് ശരീരത്തിൽ പൂശുന്നതുമെല്ലാം ശരീരപരിപാലനത്തിനുത്തമമാണ്. തണുത്തു വിറക്കുന്ന ശരീരത്തിൽ ഭസ്മം നനച്ചു പൂശിയാൽ തണുപ്പ് തത്ക്ഷണം പമ്പ കടക്കും.

ഫ്യൂമിഗേഷൻ . ഗണപതി ഹോമം. ചകിരി ചിരട്ട പ്ലാവിറക് , പ്ലാശ് , നെയ്യ് എന്നിവയൊക്കെ ഉപയോഗിച്ച് ഹോമം നടത്തുമ്പോൾ പരിസരം അണുവിമുക്തമാകുന്നു. അന്തരീക്ഷവായുവും നിർമലമാകുന്നു.

രണ്ടു നേരം അടിച്ചു നനച്ചു കുളി, എണ്ണ തേച്ച് താളിതേച്ച് വാകതേച്ച് കുളി ...... കൂടാതെ പുറത്തു പോയി വന്നാൽ എല്ലാ വസ്ത്രങ്ങളും നനച്ച് മുങ്ങിക്കു ളിച്ചതിന് ശേഷമേ വീടിനകത്ത് പ്രവേശനമുണ്ടായിരുന്നൊള്ളു.

വർഷത്തിലൊരിക്കൽ " ചേട്ടാ ഭഗവതി '' യേ വീടുകളിൽ നിന്നു മൊഴിപ്പിക്കുന്നതും ഒരു ആചാരമായിരുന്നു.

അന്നൊക്കെ അയിത്തം പാലിച്ചിരുന്നതും ഇപ്പോഴത്തെ അകലം പാലിക്ക ലായിരുന്നോ?

കൊറോണാ - കോവിഡ്- 19 . ഇതിനെ തുരത്താൻ ഈ മോഡേൺ യുഗത്തിൽ നാം നടപ്പിലാക്കുന്ന പ്രയോഗങ്ങൾ ആണ് എന്നെ നമ്മുടെ പഴയ കാല ശീലങ്ങൾ ഓർമിപ്പിച്ചത്!

ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ശാസ്ത്രീയത ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു!

....... .............. /// .....................

No comments:

Post a Comment