Sunday, May 17, 2020

ഭക്തിയും ഭജനയും

ആചാര്യൻ Dr. കെ. അരവിന്ദാക്ഷൻ സാറിൻ്റെ ഇന്നലത്തെ പ്രഭാഷണത്തിൽ പ്രത്യേകമായി  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ'
🌹 പശുവിൻ്റെ  മാംസത്തിനുള്ളിലെ ( *ടെട്രോ* *സൈക്ലിക്* *ആമീൻ* ) എന്ന വിഷം എത്ര വേവിച്ചാലും പോകാത്തതാണ്. ക്യാൻസർ ഉണ്ടാക്കുന്നതുമാണ് . എന്നാൽ പുല്ല് തിന്ന് വളരുന്ന നാടൻ പശുവിൻ്റെ പാൽ ക്യാൻസറിന് ഔഷധമാണ്.  അന്തരീക്ഷത്തിലെ രോഗാണുക്കളെ തടയാൻ ചാണകത്തിന് കഴിവുണ്ട്. (മുറ്റം അടിച്ചതിനു ശേഷം ചാണകം തളിക്കുന്നത് അത് കൊണ്ടാണ് ) ' ചാണകം ഉണക്കിപൊടിച്ച് വെച്ചാൽ ഔഷധഗുണം കൂടും. പഴക്കം കൂടുംതോറും വീര്യം കൂടും. വെയിലത്ത് ഉണക്കി സൂക്ഷിക്കാം. ചാണകം കർപ്പൂരം ചേർത്ത് കത്തിച്ചാൽ ശുദ്ധമായ ഭസ്മം ലഭിക്കും.
🔥 വീട്ടിൽ - വിറകടുപ്പിൽ ഒരു മുറി ഉണക്ക തേങ്ങ കത്തിക്കുമ്പോൾ പ്രസരിക്കുന്ന ഊർജ്ജം (സൾഫർ ) ഒന്നാന്തരം അണുനാശിനിയാണ്. (ചെങ്കണ ഗണപതി ഹോമം) '
🔥 ക്ഷേത്രങ്ങളിലെ ഗണപതി ഹോമം  -- ഒരു ദേശത്തിലെ മുഴുവൻ അണുബാധയെ ഒഴിവാക്കാനുള്ള കഴിവ് ആ ദേശത്തെ ക്ഷേത്രത്തിൽ നടത്തുന്ന ഒരു ഗണപതി ഹോമത്തിന് കഴിയും. വളരെ ശക്തമായ എനർജി പവറാണ് ക്ഷേത്രത്തിൽ ഉൽപാദിപ്പിക്കുന്നത്. അത് ദേശം മുഴുവൻ വ്യാപിക്കും. അതുകൊണ്ടാണ് എള്ള തേച്ചു കൊണ്ടോ, കുളിക്കാതെയും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പറയുന്നത്.
🔥 ഒരു പച്ചിരുമ്പ് നടുവിൽ വെച്ച്, ചുറ്റും ഇലക്ട്രിക് കോയിൽ വെച്ച് വൈദ്യുതി കടത്തിവിടുമ്പോൾ പച്ചിരുമ്പ് കാന്തമായി മാറുന്നതു പോലെയാണ്. ക്ഷേത്രത്തിലെ വിഗ്രഹം - ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് കോയിലുകളാണ്
മതിൽക്കെട്ട്' :പുറത്തെ പ്രദക്ഷിണവഴി പുറത്തെ ബലിക്കല്ലുകളുടെ വട്ടം, ചുറ്റമ്പലം, അകത്തെ ബലിക്കല്ലുകളുടെ വട്ടം' ശ്രീകോവിൽ: വിഗ്രഹത്തിന് ഏറെ പവർ ഉണ്ടാകും. പഞ്ചഭൂതാത്മകമായിട്ടുള്ള ചന്ദനം ചാർത്ത്, അഭിഷേകം, ദീപാരാധന, ഹോമം, മന്ത്രജപങ്ങൾ (ഗായത്രി മന്ത്രം ). പുഷ്പാഞ്ജലി ഒക്കെ ചെയ്താൽ പഞ്ചഭൂതാത്മകമായ ചൈതന്യം കിട്ടും. (പൃഥ്വി, ജലം, അഗ്നി, വായു, ആകാശം). അന്തരീക്ഷ ചൈതന്യത്തിനായി ശാന്തിക്കാരൻ നിത്യവും ആവാഹന ക്രിയ ചെയ്യും.. ആ പവർ 10 കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്നതാണ്. അകത്ത് ഗായത്രിമന്ത്രം, പുറത്ത് നാമം ചൊല്ലൽ കൊണ്ട് പ്രദക്ഷിണം ചെയ്യണം'
ഇതുപോലെ വീടും പരിസരവും ശുദ്ധിയാക്കി -  പുറത്ത് ചാണകവെള്ളം തളിച്ച്, അകത്ത് ഉണക്ക തേങ്ങയും കത്തിക്കണം.
🔥 മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാതിടരുത് (നിത്യം അലക്കണം )
🔥 മുറികൾ അടിച്ചുവാരി തുടയ്ക്കണം. പ്രത്യകിച്ച് പൂജാമുറി, അടുപ്പിൻ്റെ പാതുകം, കത്തിച്ച് വെച്ച വിളക്ക് വെക്കുന്ന സ്ഥലം തുടങ്ങിയ ഇടങ്ങൾ ചൂല് കൊണ്ട് അടിക്കാൻ പാടില്ല. തുടയ്ക്കണം. അടുപ്പിനുള്ളിൽ ശ്രീപാർവ്വതിയുണ്ട് ' അതു കൊണ്ട് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ പാടില്ല.
🔥കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക എന്നിവ ദിവസവും തട്ടിക്കുടയണം. പായ ഉപയോഗിച്ച് കഴിഞ്ഞാൽ ചുരുട്ടി മടക്കി വെയ്ക്കണം. അണുക്കൾ നീക്കാനാണത്.
🔥 ദിവസവും വിറകടുപ്പിൽ കത്തിക്കണം. പൂജാമുറിയിൽ കർപ്പൂരം, കുന്തിരിക്കം, സാമ്പ്രാണി എന്നിവ കത്തിക്കാം.
🔥 രോഗങ്ങൾ വരാൻ ഒരു കാരണം. - മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കണം കാരണം 1 മീറ്ററിനുള്ളിൽ നമ്മുടെ പ്രാണ ചൈതന്യം പ്രസരിച്ചു കൊണ്ടിരിക്കും. അതു കൊണ്ട് ആരെയും ഒരു കൈയ്യകലത്തെ നിറുത്താവൂ. അല്ലെങ്കിൽ അവർക്ക് നമ്മളെ സ്വാധീനിക്കാൻ സാധിക്കും. ദുഷ്ചിന്ത, ദുഷ്ട വിചാരം എന്നിവ നമുക്കുണ്ടാകും. സ്ത്രീ ശരീരത്തിലെ ഹോർമോണുകളെ സ്വാധീനിക്കാൻ പുരുഷശരീരത്തിലെ കമാൻ്റ് ഹോർമോണുകൾക്ക് കഴിയും.
🔥 ശരീരത്തിലെ ടെൻഷൻ/ദുഷ്ചിന്ത എന്നിവ ഇല്ലാതാക്കാൻ നാമം ചൊല്ലുക. 4 തവണ എങ്കിലും രാത്രി കിടന്ന് നാമം ജപിച്ചാൽ ദു:സ്വപ്നം പോലും കാണില്ല.. 🔥സത്യനിഷ്ട, ധർമ്മനിഷ്ട, അനുഷ്ടിക്കുക.. 🔥ശാരീരിക ശുദ്ധിയ്ക്ക് പുലർച്ചെ കുളിച്ച് ഭസ്മം നനച്ച് തൊടണം. അണുക്കളെ നീക്കാൻ ഭസ്മത്തിന് കഴിവുണ്ട്. ഭസ്മം നനച്ച് തൊടുന്നത് നീർക്കെട്ട് നീക്കും
🔥 തുളസീ തീർത്ഥം സേവിക്കണം. ആന്തരികമായ വിഷം ഭക്ഷണത്തിൽ നിന്ന് കിട്ടിയിട്ടുണ്ടോ അവയൊക്കെ നീക്കാൻ തുളസീദീർത്ഥത്തിന് കഴിയും. 🔥തുളസിക്ക് ചുറ്റും രാവിലെ 3 പ്രദക്ഷിണം വെച്ചാൽ തുളസിയുടെ ഉള്ളിൽ നിന്നും നിരന്തരം 1 മീറ്റർ ചുറ്റളവിൽ പ്രസരിച്ചു കൊണ്ടിരിക്കുന്ന ചൈതന്യം നമ്മുടെ ഉള്ളിൽ വന്നു നിറയും.
🔥 സന്ധ്യാ സമയം തുളസി പ്രദക്ഷിണം പാടില്ല. കാരണം, ആ സമയം തുളസിയിൽ നിന്ന് പ്രവഹിക്കുന്നത് ശുദ്ധ ചൈതന്യമല്ല. (കാർബൺ ഡൈ ഓക്സൈഡ്)
🔥 തുളസിക്ക് വിളക്ക് വെക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് വരുന്ന ചൈതന്യത്തെ വലിച്ചെടുത്ത് വിതരണം ചെയ്യാൻ തുളസിത്തറയിലെ ഒരു വിളക്കിന് കഴിയും അശുദ്ധിയൊക്കെ നീക്കി ശുദ്ധി വരുത്താൻ സാധിക്കും.

🙏🙏🙏🕉️🙏🙏🙏

No comments:

Post a Comment