Monday, June 01, 2020

*നിർജല ഏകാദശി*


*നിർജല ഏകാദശി ജൂൺ 2 ചൊവ്വാഴ്ചയാണ്.*
ജലപാനം പോലും ഉപേക്ഷിച്ച് ഈ വ്രതം നോറ്റാൽ
  രാവിലെ 6.48 മുതൽ വൈകിട്ട് 5.30
വരെയാണ് ഹരിവാസരം. ഐശ്വര്യവും
ദീർഘായുസുമാണ് നിർജല ഏകാദശിയുടെ ഫലം.
ജൂൺ 3 ന് രാവിലെ വ്രതം മുറിക്കാം.*

വിഷ്ണുപ്രീതിയിലൂടെ കുടുംബൈശ്വര്യത്തിനായി   സ്ത്രീപുരുഷ ഭേദമന്യേ   അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

*ജൂൺ 02  ചൊവ്വഴ്ച ഇടവമാസം 19  നു നിർജലാ ഏകാദശി വരുന്നു* .ഏകാദശികളിൽ വളരെയധികം പ്രാധാന്യമുള്ളതാണ്  നിർജലാ ഏകാദശി .  പേര് സൂചിപ്പിക്കുന്നത് പോലെ ജലപാനം പോലും ഉപേക്ഷിച്ച്‌ ഭക്തിയോടെ അനുഷ്ഠിക്കേണ്ട വ്രതമാണിത് .

ഈ വ്രതാനുഷ്ഠാനത്തിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട് . ഭീമനൊഴികയുള്ള  പഞ്ചപാണ്ഡവരും പാഞ്ചാലിയും ഏകാദശി വ്രതം മുടങ്ങാതെ അനുഷ്ഠിക്കുമായിരുന്നു. ഭക്ഷണപ്രിയനായിരുന്ന ഭീമസേനൻ  ഭക്ഷണം ഒഴിവാക്കാതെ എങ്ങനെ ഏകാദശി വ്രതം അനുഷ്ഠിക്കാം എന്ന് വ്യാസമഹർഷിയോട് ചോദിക്കുകയുണ്ടായി . അതിനു മറുപടിയായി  ഈ ഒരൊറ്റ ഏകാദശി നോറ്റാൽ വർഷത്തിലെ  എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലമുണ്ടാകുമെന്നും  ഈ വ്രതത്തിന്റെ  പൂർണ ഫലസിദ്ധിക്കായി ജലം പോലും ഒഴിവാക്കണമെന്നും മറുപടി നൽകി. ഇത് കേട്ട് സന്തോഷവാനായ ഭീമസേനൻ തന്റെ ഭക്ഷണതാല്പര്യം അടക്കി വ്രതം അനുഷ്ഠിക്കുവാൻ തീരുമാനിച്ചു.

വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി  ഉപവസിക്കുക . അതിനു സാധിക്കാത്തവർ പഴമോ പാലോ കഴിച്ചു  വ്രതം അനുഷ്ഠിക്കാം . എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണു ഗായത്രി ജപിയ്ക്കുകയും ചെയ്യുക .സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. ഈ നാമജപം ഹരിവാസരസമയത്ത് നടത്തുന്നത് അത്യുത്തമം.

കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം  മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

ഏകാദശി വ്രത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ.ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി വ്രതം ഉത്തമമാണ്.

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണുപ്രചോദയാത്.

ഈ വിഷ്ണു ഗായത്രി നിത്യവും  ഭക്തിയോടെ  ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും
🍃🍃🍃🍃🍃🍃🍃
*സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു*
*ഏകാദശി നാളിൽ ജപിക്കേണ്ട മന്ത്രങ്ങൾ*.

*വിഷ്ണു സ്തോത്രം*

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വ ലോകൈക നാഥം

*മഹാമന്ത്രം*
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

*വിഷ്ണു ഗായത്രി*
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.

*വിഷ്ണുമൂലമന്ത്രം*
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

*അഷ്‌ടാക്ഷരമന്ത്രം*
ഓം നമോ നാരായണായ

*ദ്വാദശാക്ഷരമന്ത്രം*
'ഓം നമോ ഭഗവതേ വാസുദേവായ'
🌹🌹🌹🌹🌹🌹🌹
🍃🍃🍃🍃🍃🍃🍃

No comments:

Post a Comment