Wednesday, June 17, 2020

🍃🍃🍃🍃🍃🍃🍃🍃🍃ശിവതാണ്ഡവങ്ങൾ

ശിവതാണ്ഡവം പ്രധാനമായും 7 തരത്തിലുണ്ട്. ആനന്ദ താണ്ഡവം, രുദ്ര താണ്ഡവം, ത്രിപുര താണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലി താണ്ഡവം, ഉമാ താണ്ഡവം, ഗൗരി താണ്ഡവം എന്നിവയാണിവ.

ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നത് ആനന്ദതാണ്ഡവവും ദേഷ്യത്തോടെ ചെയ്യുന്നത് രുദ്രതാണ്ഡവവുമാണെന്നു പറയപ്പെടുന്നു.

അപസ്മാര എന്ന അസുരനെ കൊല്ലാനാണ് ശിവന്‍ നടരാജതാണ്ഡവമാടിയത്.

ദക്ഷന്റെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതശരീരവും പേറി ചെയ്ത താണ്ഡവമാണ് രുദ്രതാണ്ഡവം.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ് ശിവതാണ്ഡവത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.വാദ്യോപകരണമായ “ഡമരു”,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും.
വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്.

ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വിശ്വാസം….
അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു എന്നും നാം വിശ്വസിക്കുന്നു…
അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.   108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു.                        🔥🔥🔥🔥🔥🔥

No comments:

Post a Comment