Monday, June 22, 2020


ഇതാണ് നവോത്ഥാനം ! ◆◆◆◆◆◆◆◆◆◆◆◆ ആചാരങ്ങൾക്കനുസരിച്ച് താന്ത്രിക വിദ്യകൾ പഠിച്ച് സ്വായത്തമാക്കി പ്രാവർത്തികമാക്കി നമ്പൂതിരി സ്ത്രീകൾക്കു മാത്രമല്ല, ഹിന്ദുവിനു തന്നെ അഭിമാനമായി മാറിയ നിമിഷങ്ങൾ !! കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ പെൺ തന്ത്രിക്ക് വാഴ്സിറ്റി റാങ്ക് കിട്ടിയത് കഴിഞ്ഞ വർഷം ! റിപ്പോർട്ടിലേയ്ക്ക് :- അഴീക്കോട്: സ്കൂൾ വിദ്യാർഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയിൽ ചരിത്രം കുറിച്ച ആദ്യത്തെ പെൺ തന്ത്രിക്ക് സംസ്കൃത വേദാന്തത്തിൽ വാഴ്സിറ്റി റാങ്ക് . അഴീക്കോട്‌ അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂർ പദ്മനാഭൻ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂർ അർച്ചനയുടെയും മകൾ ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ ഈ വർഷത്തെ റാങ്ക് ലഭിച്ചത്. സ്ത്രീകൾ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂർ ഇല്ലത്തെ ഒരു പെൺകുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു. തരണനല്ലൂർ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കിനി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കഠിന വ്രതനിഷ്ഠയിൽ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യ ഗുരുവായി ജ്യോത്സനയെ നയിച്ചത്. പ്ലസ് ടു പoന ശേഷം ബി.എ സംസ്കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സർവകലാശാലയിൽ വേദാന്തത്തിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ ജ്യോത്സന പദ്മനാഭൻ ആധിപത്യം തുടരുകയാണ്. വേദാന്തത്തിൽ ഉപരി പഠനത്തിനൊപ്പം താന്ത്രിക മേഖലയിൽ കൂടുതൽ ഗവേഷണ പഠനം നടത്താനും ഇതിനകം ജ്യോത്സന പദ്മനാഭൻ ഒരുക്കം തുടങ്ങി. സർവകലാശാല പoനത്തിനിടയിലും തരണനല്ലൂർ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോൾ നടത്തി വരുന്നുണ്ട്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂർ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയിൽ കൊണ്ടു വന്നതെന്നാണ് ഐതിഹ്യം. നല്ലൂർ നദി തരണം ചെയ്തു വന്നതു കൊണ്ട് തരണനല്ലൂർ എന്ന ഇല്ലപ്പേരു ചാർത്തി കേരള ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ. തരണനല്ലൂർ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാർ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ബ്രാഹ്മണ പെൺകുട്ടി ഇതാദ്യമായാണ് വിഗ്രഹ പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ജ്യോത്സന ഉറപ്പിക്കുകയാണ്. അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും വേദാന്തറാങ്ക് നേടിയ തരണനല്ലൂർ ജ്യോത്സന പദ്മനാഭനെ അനുമോദിച്ചു. #ഒടുവിലാൻ :- കഴിഞ്ഞ വർഷം നടന്നതാണിത്. ഇതിനൊക്കെയല്ലെ നമ്മൾ വനിതാ നവോത്ഥാനമെന്ന് പറഞ്ഞു ആഘോഷിക്കേണ്ടത് ! തുണി പറിച്ചെറിഞ്ഞും ആചാരലംഘനം നടത്തുന്ന വനിതാ മതിൽ സംഘാടകർ കാണണം ... ചിന്തിക്കണം ഓരോരുത്തരും !. മുരളീധരൻ നമ്പൂതിരി ആത്രശ്ശീരി മന

No comments:

Post a Comment