Saturday, June 06, 2020

*ധന്വന്തരി*
ശ്രീ മഹാ വിഷ്ണുവിന്റെഅവതാരവും ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി.
“നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം”
പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്…രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം,ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗ.മുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.  ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം,അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.
ആയുർവേദാധിപനായ ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ  രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. …ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങൾ) വിഭജിച്ചു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.ഔപധേനവൻ, ഔരദ്രൻ, പൗഷ്കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നു.“കൂര്മ്മാവതാരം” കഴിഞ്ഞ്, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ “ധന്വന്തരിമുനി” യെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിലും പരാമര്ശിച്ചിട്ടുണ്ട്- ഭാഗവാന്ടെ 24 അവതാരങ്ങളെ വര്ണ്ണിക്കുന്ന അവസരത്തില്‍…
“ധാന്വന്തരം ദ്വാദശമം ത്രയോദശമമേവ ച
അപായയത്സുരാനന്യാന്‍ മോഹിന്യാ മോഹയന്‍ സ്ത്രിയാ”
(പ്രഥമ സ്കന്ധം, തൃതീയ അധ്യായം, ശ്ലോകം 17)
ഭഗവാൻ ധന്വന്തരിയുടെ ഒരു ശ്ലോകവും ഗായത്രി മന്ത്രവും ചുവടെ ചേർക്കുന്നു.രോഗമുക്തിക്കായി ഭഗവാൻ ധന്വന്തരിയെ പ്രാർഥിക്കുന്നതു നല്ലതാണ്.
*ഗായത്രി മന്ത്രം*
“ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്”
*ശ്ലോകം*
“ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയെ അമൃതകലശ ഹസ്തായ
സർവമായ വിനാശനായ ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമ :”
*ധന്വന്തരിമന്ത്രം*
“ഓം നമോ ഭഗവതേ വാസുദേവായ  ധന്വന്തരേ അമൃതകലശ ഹസ്തായ  സർവാമയ വിനാശായ  ത്രൈലോക്യനാഥായ ഭഗവതേ നമ: ” .
“നമാമി ധന്വന്തരിമാദിദേവം
സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം’”
*ധന്വന്തരി ക്ഷേത്രങ്ങൾ*
തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീ പ്രതിഷ്ടയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ട നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് “തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം.ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്.   തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും ധന്വന്തരീ പൂജ നടത്തിവരുന്നു. മാവേലിക്കരയിലേ ശ്രീധന്വന്തരിക്ഷേത്രം    പ്രായിക്കരയിൽ ചതുർബാഹുവായ ധന്വന്തരീമൂർത്തിയെ ആരാധിക്കുന്നുകോയമ്പത്തൂരിലെ രാമനാഥപുരത്ത് ആര്യവൈദ്യ ഫാർമസി അങ്കണത്തിൽ ധന്വന്തരി ക്ഷേത്രം ഉണ്ട്. 1977 ഏപ്രില് 25, മേടമാസം പുണർതം നക്ഷത്രത്തില് താന്ത്രികരത്നം കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില് ശ്രീ കല്പുഴ ഹരീശ്വരൻ നമ്പൂതിരിപ്പട് ധന്വന്തരീ ദേവന്റെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു.തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മനയ്ക്കലപ്പടി എന്ന സ്ഥലത്ത് ഒരു ധന്വന്തരി ക്ഷേത്രമുണ്ട്. ആനയ്ക്കൽ ശ്രീ ധന്വന്തര മൂർത്തി ക്ഷേത്രം.

No comments:

Post a Comment