Wednesday, June 10, 2020

ഒരിക്കൽ ഭഗവാൻ നാരായണൻ ലക്ഷ്മിയോട് പറഞ്ഞു,

 "ജനങ്ങൾക്കിടയിൽ എത്രമാത്രം ഭക്തി വർദ്ധിച്ചു ... എല്ലാവരും "നാരായണ നാരായണ" എന്ന് ജപികുന്നു.
..
അപ്പൊൾ മഹാലക്ഷ്മി  പറഞ്ഞു, "താങ്കൾക്ക് വേണ്ടിയല്ല, എന്നെ നേടുവാൻ വേണ്ടിയുള്ള ഭക്തിയാണ് വർദ്ധിച്ചത്!"
..
 ഭഗവാൻ പറഞ്ഞു, അതിന്  ആളുകൾ "ലക്ഷ്മി ലക്ഷ്മി "എന്ന് ചൊല്ലുന്നില്ലല്ലോ.
..
അപ്പൊൾ മഹാലക്ഷ്മി പറഞ്ഞു
"വിശ്വാസമില്ലെങ്കിൽ പരീക്ഷിച്ചു നോക്കാം!"

ഭഗവാൻ നാരായണൻ ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്റെ രൂപത്തിൽ… ഒരു വീടിന്റെ വാതിലിൽ മുട്ടി…

 വീട്ടുകാരൻ വാതിൽ തുറന്നു ചോദിച്ചു, “നിങ്ങൾ എവിടെ നിന്നാണ്, എന്താണ് വേണ്ടത്?

അപ്പൊൾ ഭഗവാൻ പറഞ്ഞു, “നിങ്ങളുടെ ഗ്രാമത്തിൽ ഭഗവാന്റെ  കഥ പാരായണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു…അതിനാൽ എനിക്കിവിടെ അഭയം തരണം”
..
വീട്ടുകാരൻ പറഞ്ഞു, “ശരി മഹാരാജ്, കഥ പാരായണം കഴിയും വരെ  നിങ്ങൾക്ക് എന്റെ വീട്ടിൽ തന്നെ കഴിയാം”

അങ്ങനെ ഗ്രാമത്തിലെ ചില ആളുകൾ ഒത്തുകൂടി എല്ലാ തയ്യാറെടുപ്പുകളും നടത്തി…. ആദ്യ ദിവസം ചിലർ വന്നു…

 ഭഗവാൻ സ്വയം കഥ പറയുന്നതിനാൽ
രണ്ടും മൂന്നും ദിവസതിനുള്ളിൽ കേൾക്കുന്നവരുടെ എണ്ണം കൂടി.
കഥ പറയുന്ന സ്ഥലം തിക്കും തിരക്കും ആയി. ഒരു ഉത്സവ പറമ്പായി അവിടെ മാറി.

  ജനങ്ങളുടെ ഭക്തി കണ്ട് ഭഗവാൻ സന്തോഷിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോൾ നോക്കാം എന്ന് മഹാലക്ഷ്മി  മനസ്സിൽ കരുതി.

ലക്ഷ്മി  ഒരു വൃദ്ധയുടെ  രൂപമെടുത്തു. എന്നിട്ട് അതേ ഗ്രാമത്തിൽ എത്തി…

ഒരു സ്ത്രീ വീട് അടച്ചു പൂട്ടി കഥ കേൾക്കാൻ പോകാൻ തുടങ്ങുക ആയിരുന്നു. അവരുടെ അടുത്ത് ചെന്ന് മഹാ ലക്ഷ്മി പറഞ്ഞു "കുറച്ചു വെള്ളം തരൂ മോളെ എനിക്ക് ദാഹിക്കുന്നു"

അപ്പൊൾ ആ സ്ത്രീ പറഞ്ഞു. ഇപ്പൊൾ സമയം മൂന്നര ആയി. എനിക്ക് കഥ കേൾക്കാൻ പോകാൻ സമയം ആയി.

ലക്ഷ്മി  പറഞ്ഞു ..കുറച്ചു വെള്ളം തരൂ മകളെ, എനിക്ക് വല്ലാതെ ദാഹിക്കുന്നു .."

അപ്പൊൾ ആ സ്ത്രീ കതകു തുറന്നു ഒരു ചെറിയ പാത്രത്തിൽ  വെള്ളം കൊണ്ടുവന്നു കൊടുത്തു. മഹാ ലക്ഷ്മി അത് വാങ്ങി കുടിച്ചു. പാത്രം തിരികെ കൊടുത്തപ്പോൾ അത് സ്വർണ്ണമായിത്തീർന്നു !!
..
അതു കണ്ട് ആ സ്ത്രീ  ഞെട്ടി. അവള് ചിന്തിച്ചു എന്ത് അത്ഭുതം ആണ്, ഇൗ വൃദ്ധ സാധരണക്കരിയല്ല.  ഇവർ അത്ഭുതസിദ്ധികൾ ഉള്ള വൃദ്ധയാണ് .

ഇൗ വൃദ്ധക്ക് ഭക്ഷണം കൂടി കൊടുത്താൽ കുറെ പാത്രങ്ങൾ കൂടി സ്വർണം ആക്കി മാറ്റാൻ പറ്റും എന്ന് ആ സ്ത്രീ ചിന്തിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ നിങ്ങൾക്ക് വിശപ്പ് കാണും ഞാൻ ഉടൻ ഭക്ഷണം എടുത്തു തരാം"...

ലക്ഷ്മി പറഞ്ഞു, " വേണ്ട മോളെ, നീ  കഥ പറയുന്നത് കേൾക്കാൻ പോകുക. സമയം ആയി. ഞാൻ ദിവസവും ഇതുവഴിയാണ് പോകുന്നത്. പക്ഷേ എന്റെ സമയം ഇതായിരിക്കും.
..
ആ സ്ത്രീ  കഥ കേൾക്കാൻ പോയി ചുറ്റുമുള്ള സ്ത്രീകളോട് മുഴുവൻ കാര്യങ്ങളും പറഞ്ഞു….
..
അപ്പൊൾ  സ്ത്രീകൾ അത് കേട്ട് കഥ കേൾക്കാതെ അവിടെ നിന്നും എഴുന്നേറ്റു വീട്ടിൽ പോയി ആ വൃദ്ധയെ നോക്കിക്കൊണ്ടിരുന്നു  !!

അടുത്ത ദിവസം മുതൽ, കഥയിലെ ആളുകളുടെ എണ്ണം കുറഞ്ഞു ... അതിനാൽ ഭഗവാൻ ചോദിച്ചു, "ആളുകളുടെ എണ്ണം എങ്ങനെ കുറയുന്നു?"

ആരോ പറഞ്ഞു, 'ഒരു അത്ഭുത അമ്മ എവിടെ എത്തിയിരിക്കുന്നു. അവർ
ആരുടെ വീട്ടിൽ നിന്നും വെള്ളം കുടിക്കുനുവോ. ആ ഗ്ലാസ്സ് സ്വർണ്ണമായി മാറുന്നു…. പ്ലേറ്റിൽ കഴിക്കുന്നതെങ്കിൽ, പ്ലേറ്റ് സ്വർണ്ണമായി മാറുന്നു!…അതും ആ വൃദ്ധ വരുന്നത് താങ്കൾ കഥ  പറയുന്ന സമയത്താണ്. അതുകൊണ്ടാണ് ആളുകൾ കഥ കേൾക്കാൻ വരാത്തത് .. ”
..
മഹാലക്ഷ്മി  വന്നിട്ടുണ്ടെന്ന് ഭഗവാന് മനസ്സിലാക്കി!

ഇത് കേട്ട മാത്രയിൽ കഥ നടത്തിപ്പ്കാരൻ അവിടുന്ന് ചെറുകെ പിൻവാങ്ങി.

അയാളും ലക്ഷ്മിയുടെ അടുത്തെത്തി പറഞ്ഞു.  "അമ്മേ, ഞാൻ ഭഗവാന്റെ  കഥ പാരായണം ചെയ്യാൻ ഉള്ള എർപാടുകൾ സംഘടിപ്പിക്കുകയായിരുന്നു, നിങ്ങൾ എന്റെ വീട് വിട്ടുപോയി!"

മഹാ ലക്ഷ്മി പറഞ്ഞു, "ഞാൻ ആദ്യം നിങ്ങളുടെ വീട്ടിൽ വരാൻ ഇരിക്കുകയായിരുന്നു. പക്ഷേ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഒരു കഥ പറയുന്ന ബ്രാഹ്മണനേ താമസിപ്പിച്ചത്തിനാൽ എനിക്കവിടെ വരാൻ കഴിഞ്ഞില്ല. അതിനാൽ ആ ബ്രാഹ്മണനേ ഇത്രയും പെട്ടെന്ന് പറഞ്ഞു വിടുക. അപ്പൊൾ മാത്രമേ എനിക്കവിടെ വരാൻ കഴിയുകയുള്ളൂ.

കഥ പറഞ്ഞ് ഭഗവാൻ വീട്ടിലെത്തിയ ഉടൻ അയാൾ പറഞ്ഞു,
" ഹെ മഹാത്മാ, നിങ്ങൾക്ക് താമസിക്കാനുള്ള എർപാടുകൾ ഞാൻ  ധർമ്മശാലയിൽ ചെയ്തിട്ടുണ്ട്. അതിനാൽ ഇന്ന് മുതൽ നിങൾ അവിടെ താമസിക്കുക.

ഭഗവാൻ പറഞ്ഞു, “കഥയ്ക്ക് ഇനിയും 2/3 ദിവസം ശേഷിക്കുന്നു… അത് വരെ ഞാൻ ഇവിടെ താമസിക്കട്ടെ.

അയാൾ പറഞ്ഞു, "ഇല്ല, താങ്കൾ അവിടേക്ക് പോകുക! ഞാൻ മറ്റൊന്നും കേൾക്കാൻ പോകുന്നില്ല! എന്റെ ചില അതിഥികൾക്ക് ഇവിടെ  താമസിക്കണം. "
..
അപ്പോൾ ലക്ഷ്മി അവിടേക്ക് വന്ന് പറഞ്ഞു,  നിങ്ങൾ കുറച്ച് പുറത്തുപോകൂ… ഞാൻ ഇൗ ബ്രാഹ്മണന് പറഞ്ഞു മനസ്സിലാക്കാം"

ലക്ഷ്മി ദേവി ഭഗവാനൊട് പറഞ്ഞു,

പ്രഭു,  ഇപ്പോൾ താങ്കൾ എന്ത് പറയുന്നു. ഞാൻ പറഞ്ഞ കാര്യത്തോട് യോജിക്കുന്നുണ്ടോ?

നാരായണൻ പറഞ്ഞു, "ശരിയാണ് ദേവി. നിങ്ങളുടെ പ്രഭാവം ഉണ്ട് . പക്ഷേ ഒരു കാര്യം ഞാൻ പറയുന്നത്  അംഗീകരിക്കണം, ഞാൻ ഒരു ബ്രാഹ്മണൻ ആയി വന്നതിന് ശേഷം ആണ്  ദേവി ഇവിടെ വന്നത്.

ഇവിടെ ആര് എന്റെ കഥ പറയുന്നുവോ അവിടെ ദേവി ലക്ഷ്മി യുടെ വാസവും ഉണ്ടായിരിക്കും.

ഇത്രയും  പറഞ്ഞ് ഭഗവാൻ  അവിടെ നിന്ന് വൈകുണ്ഠത്തിലേക്ക് വിട പറഞ്ഞു.

 പ്രഭുവിന്റെ വേർപാടിനുശേഷം, അടുത്ത ദിവസം അയാളുടെ  വീട്ടിൽ ഗ്രാമവാസികളുടെ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു. എല്ലാവരും ദേവി ലക്ഷ്മിയോട് തങ്ങളുടെ വീട്ടിൽ  വീണ്ടും വീണ്ടും വരാൻ  ആവശ്യപ്പെട്ടു.

 എന്നാൽ ലക്ഷ്മി ദേവി ആ ഗ്രാമീണരോടും പറഞ്ഞു, ഞാനും പോകുകയാണ്.

എല്ലാവരും ചോദിച്ചു.
 അമ്മ, എന്തുകൊണ്ടാണ് പോകുന്നത്. ഞങൾ എന്തെങ്കിലും തെറ്റ് ചെയ്തോ.

 അപ്പൊൾ അമ്മ പറഞ്ഞു, നാരായണൻ താമസിക്കുന്നിടത്താണ് ഞാൻ താമസിക്കുന്നത്. നിങ്ങൾ നാരായണനെ പുറത്താക്കി, അപ്പോൾ ഞാൻ എങ്ങനെ എവിടെ താമസിക്കും?

അങ്ങനെ മഹാലക്ഷ്മി അവിടെ നിന്നും ഭഗവാന്റെ അടുത്തേക്ക് പോയി.

മഹാ ലക്ഷ്മിയെ മാത്രം ആരാധിക്കുന്നവർ നാരായണനിൽ നിന്ന് അകന്നുപോകുന്നു. എന്നാല് നാരായണനെ ആരാധിക്കുകയാണെങ്കിൽ മഹാ ലക്ഷ്മി പുറകെ വരും എന്നത് സത്യമാണ്, കാരണം നാരായണൻ ഇല്ലാതെ മഹാലക്ഷ്മിക്ക് ജീവിക്കാൻ കഴിയില്ല.

ഇവിടെ പരമാത്മാവിനെ സ്മരിക്കുന്നു അവിടെ മഹാ ലക്ഷ്മി വസിക്കുന്നു.
ലക്ഷ്മിയുടെ (ധനം) പിന്നാലെ മാത്രം ഓടുന്നവർക്ക്  മായയെയോ രാമനെയോ ലഭിക്കുകയില്ല.

മഹാ വിഷ്ണു നമസ്തുതെ
മഹാ ലക്ഷ്മി  നമസ്തുതെ.

HARE KRISHNA 🌹🙏

No comments:

Post a Comment