Thursday, June 18, 2020

*പൂജയുടെ ഒക്കെ ലക്ഷ്യം എന്താ?*
സകല പ്രാണി കളിലും ഭഗവാനുണ്ട് എന്ന് അറിഞ്ഞ് ആരെയും വെറുക്കാതെ ആരെയും ദ്വേഷിക്കാതെ, ശണ്ഠകൂടാതെ ശാന്തിയോടെ ഇരിക്കാനാണ് പൂജ. അല്ലാതെ ഒരിടത്ത് മാത്രം ഭഗവാനുണ്ട് എന്നു പറഞ്ഞ് ബാക്കി ഉള്ളവരെ ഒക്കെ ദ്വേഷിക്കുകയും ശണ്ഠകൂടുകയും ക്രോധം വയ്ക്കുകയും ചെയ്താൽ എത്ര വർഷം പൂജ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല. പൂജ എന്തിനാണ്  "പും സി അജായ: ലയ: " എന്നാണ് പൂജാ എന്നുള്ളതിന്റെ വ്യത്പത്തി. നമ്മുടെ ഹൃദയത്തിലുള്ള പുരുഷനിൽ "അജാ " എന്നു വച്ചാൽ മായ, അതായത് മനസ്സ് . മനസ്സ് ചെന്ന് ലയിക്കണം. ആത്മാവിൽ ചെന്ന് ലയിക്കണം അതിനാണ് പൂജ എന്നു പേര്.
( നൊച്ചൂർജി )

No comments:

Post a Comment