Thursday, June 25, 2020


*❉മനുവും സപ്തർഷികളും❉ സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്... അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല.. സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം... 📍 മനുക്കള്‍ പതിനാല് പേർ ॐ➖➖➖➖ॐ➖➖➖➖ॐ 1- സ്വായംഭുവന്‍ 2- സ്വാരോചിഷന്‍ 3- ഔത്തമി [ഉത്തമൻ] 4- താമസന്‍ 5- രൈവതന്‍ 6- ചാക്ഷുഷന്‍ 7- വൈവസ്വതന്‍ 8- സാവര്‍ണി 9- ദക്ഷസാവര്‍ണി 10- ബ്രഹ്മസാവര്‍ണി 11- ധര്‍മസാവര്‍ണി 12- രുദ്രസാവര്‍ണി 13 - ദൈവസാവര്‍ണി [രൗച്യദേവസാവര്‍ണി] 14- ഇന്ദ്രസാവര്‍ണി [ഭൗമി] ഓരോ മന്വന്തരത്തിലെ മനുക്കളും ആ കാലഘട്ടത്തിലെ സപ്തർഷികളെയും നമുക്കൊന്ന് അടുത്തറിയാം... ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു. 1 മനുഷ്യ വർഷം = 1 ദേവ ദിവസം 360 ദേവ ദിവസം = 1 ദേവ വർഷം 12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം] 71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്] ഇങ്ങനെ 14 മനുക്കൾ... 14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ] 2 കൽപ്പം = 1 ബ്രഹ്മ ദിവസം 360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം 120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം] ബ്രഹ്മാവ്‌ ആദ്യമായി സൃഷ്ടിച്ചവരെല്ലാം സന്യസിക്കാന്‍ പോയി അതില്‍ ആദ്യം സനല്ക്കുമാരാദി മഹര്ഷിമാര് (4 പേര്) 1. സനന്ദ കുമാരൻ 2. സനക കുമാരൻ 3. സനാതന കുമാരൻ 4. സനൽ കുമാരൻ അവര്ക്ക് തപസ്സിലായിരുന്നു താല്പര്യം. ബ്രഹ്മാവ്‌ ആദ്യം സൃഷ്ടിച്ച മക്കള്‍ സൃഷ്ടി കര്മ്മം നടത്താതെ തപസ്സിനായി പോയതിനാൽ ബ്രഹ്മദേവൻ കോപിക്കുന്നു. ആകോപത്തിൽ നിന്നും രുദ്രന്‍ ജനിക്കുന്നു. രുദ്രന്റെ ശരീരത്തിന്റെ പകുതി നാരിയും പകുതി പരുഷനുമായിരുന്നു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം രുദ്രൻ സ്ത്രീരൂപത്തെയും പുരുഷരൂപത്തെയും രണ്ടായി വേർപിരിച്ചു. പുരുഷരൂപത്തെ പിന്നെയും പതിനൊന്നായി വിഭജിച്ചു. ആ പതിനൊന്നു രൂപങ്ങളാണ് ഏകദേശരുദ്രന്മാർ. ഏകദേശരുദ്രന്മാരുടെ പേരുകൾ ചില പുരാണങ്ങളിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത്. 1- മന്യു 2- മനു 3- മഹിനസൻ 4- മഹാൻ 5- ശിവൻ 6- ഋതുധ്വജൻ 7- ഉഗ്രരേതസ്സ് 8- ഭവൻ 9- കാമൻ 10- വാമദേവൻ 11- ധൃതവ്രതൻ എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് ഒരുപക്ഷം 1- അജൻ 2- ഏകപാദൻ [ഏകപാത്] 3- അഹിർബുദ്ധ്ന്യൻ 4- ത്വഷ്ടാവ് 5- രുദ്രൻ 6- ഹരൻ 7- ശംഭു 8- ത്രംബകൻ 9- അപരാജിതൻ 10- ഈശാന 11- ത്രിഭുവനൻ എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് മറുപക്ഷം. വേർപിരിഞ്ഞ സ്ത്രീ രൂപത്തിൽനിന്ന്, 1- ധീ 2- വൃത്തി 3- ഉശന 4- ഉമ 5- നിയുത 6- സർപ്പിസ് 7- ഇള 8- അംബിക 9- ഇരാവതി 10- സുധ 11- ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമുണ്ടായി. ഏകദേശരുദ്രണികൾ യഥാക്രമം ഏകദേശരുദ്രന്മാരുടെ ഭാര്യമാരായിത്തീർന്നു. [വിഷ്ണുപുരണം 1- )o അംശം 7- )o അദ്ധ്യായം] പക്ഷെ അവരിൽ ഉണ്ടായ മക്കളൊക്കെ ഭയങ്ക്രര‍ രൂപികളാണ്‌... ബ്രഹ്മാവ് രുദ്രനോട് സൃഷ്ടി മതിയാക്കി തപസ്സിനു പൊയ്ക്കൊള്ളാന്‍ പറയുന്നു.. പിന്നീട് ബ്രഹ്മാവിന്റെ അംഗങ്ങളിൽനിന്ന് ആവിർഭവിച്ച സൃഷ്ടികൾ യഥാക്രമം താഴെ... മനസ്സില്‍ നിന്ന്- മരീചി മഹര്ഷി കണ്ണുകളില്‍‍ നിന്ന്- അത്രി മുഖത്ത് നിന്ന് - അംഗിരസ്സ് കര്ണ്ണങ്ങളില്‍ നിന്ന് - പുലസ്ഥ്യന് നാഭിയില്‍ നിന്നു - പുലഹന് കയ്യില്‍ നിന്ന്- കൃതന് ത്വക്കില്‍ നിന്നു - ഭൃഗു പ്രാണനില്‍ നിന്നും - വസിഷ്ഠന്‍ വലതുകാലിന്റെ പെരുവിരലില്‍ നിന്നും- ദക്ഷന് മടിയില്‍ നിന്നും- നാരദന് വലത്തെ മുലയില്‍ നിന്നും - ധര്മ്മദേവന് നിഴലില്‍ നിന്നും - കര്ദ്ദമന്‍ (കപിലന്റെ പിതാവ്‌) സൌന്ദര്യത്തില്‍ നിന്നും - സരസ്വതി വിയര്പ്പില്‍ നിന്നും - ജാംബവാന് ജ്ഞാനത്തില്‍ നിന്നും - ഗര്ഗ്ഗന് ഇങ്ങിനെ.... 📍ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍] ॐ➖➖➖➖ॐ➖➖➖➖ॐ പിന്നീട് ബ്രഹ്മാവ്‌ തന്റെ ദക്ഷിണഭാഗത്ത് നിന്നും ഒരു പുരുഷനെയും (മനു) വാമഭാഗത്തുനിന്നും സ്ത്രീയെയും (ശതരൂപ) യെയും സൃഷ്ടിക്കുന്നു.. ബ്രഹ്മാവിന്റെ മാനസപുത്രനായിട്ടാണ് സ്വായംഭുവന്‍ ജനിച്ചത്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപ ആണ് സ്വായംഭുവിന്റെ വധു. സ്വായംഭുമനുവിന് ശതരൂപയിൽ പ്രിയവ്രതൻ, ഉത്താനപാദൻ എന്ന് രണ്ടു പുത്രന്മാരും പ്രസൂതി, ആകൂതി എന്ന് രണ്ടു പുത്രിമാരും ജനിച്ചു. ആ രണ്ടു കന്യകമാരിൽ പ്രസൂതിയെ ദക്ഷപ്രജാപതിക്കും ആകൂതിയെ രുചിപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു. 📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം] 📍രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ മുക്തിയടഞ്ഞു. ചൈത്രൻ, കിംപുരുഷൻ മുതലായവർ സ്വാരോചിഷ മനുവിന്റെ പുത്രന്മാരായിരുന്നു. രണ്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 പരാവതന്മാരും, തുഷിതന്മാരും ആയിരുന്നു. രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 വിപശ്ചിത്തൻ 📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം] 📍മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)] ॐ➖➖➖➖ॐ➖➖➖➖ॐ ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം] അജൻ, പരശുദീപ്തൻ മുതലായവർ ഉത്തമമനുവിന്റെ മക്കളായിരുന്നു. മുന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 സുധാമാക്കൾ, സത്യന്മാർ, ജപന്മാർ, പ്രതർദ്ദനന്മാർ മുന്നാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 സുശാന്തി 📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം] 📍നാലാം മന്വന്തരത്തിലെ മനു [താമസന്‍] ॐ➖➖➖➖ॐ➖➖➖➖ॐ നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം] നരൻ, ഖ്യാതി, കേതുരൂപൻ, ജാനുജംഘൻ, മുതലായവർ താമസമനുവിന്റെ മക്കളായിരുന്നു. നാലാം മന്വന്തരത്തിലെ ദേവന്മാർ 👉 സുപാരന്മാർ, ഹരികൾ, സത്യന്മാർ, സുധികൾ നാലാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശിബി 📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം] 📍അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം] ബലബന്ധു, സംഭാവ്യൻ, സത്യകൻ മുതലായവർ രൈവതമനുവിന്റെ മക്കളായിരുന്നു. അഞ്ചാം മന്വന്തരത്തിലെ ദേവന്മാർ 👉 അമിതാഭന്മാർ, ഭൂതരയന്മാർ, വൈകുണ്ഡന്മാർ, സുമേധസ്സുകൾ അഞ്ചാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 വിഭു 📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം] 📍അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും. ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്. ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ. രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു. ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും. ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം] ശതദ്യുമ്നൻ മുതലായ ശക്തന്മാർ ചാക്ഷുഷമനുവിന്റെ മക്കളായിരുന്നു. അറാം മന്വന്തരത്തിലെ ദേവന്മാർ 👉 ആഖ്യന്മാർ, പ്രസൂതന്മാർ, ഭവ്യന്മാർ, പൃഥുകന്മാർ, ലേഖന്മാർ അറാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 മനോജവൻ 📍അറാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം] 📍ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍] ॐ➖➖➖➖ॐ➖➖➖➖ॐ സൂര്യനിൽനിന്നു ജനിച്ചു. ലോകം ഇന്ന് ഭരിക്കുന്നത് ഈ മനുവാണ്. ഇന്നു കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഈ മനുവിൽ നിന്ന് ഉണ്ടായതാണ്. വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട സത്യവ്രതമനു. അദ്ദേഹത്തെ രക്ഷിക്കാനാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്. അയോധ്യ ഭരിച്ചിരുന്ന സൂര്യവംശരാജാക്കന്മാരുടെ ആദ്യപുരുഷനും വൈവസ്വതമനുവാണ്. പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. [ദേവീഭാഗവതം ദശമസ്കന്ധം] ഇക്ഷ്വാകു, നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്ദൻ, പ്രാംശു, നൃഗൻ, ദിഷ്ഠൻ, കരൂഷൻ, പ്രഷധ്രൻ മുതലായ ശക്തന്മാർ വൈവസ്വതമനുവിന്റെ മക്കളായിരുന്നു. ഏഴാം മന്വന്തരത്തിലെ ദേവന്മാർ 👉 ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ ഏഴാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 പുരന്ദരൻ 📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം] 📍എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു. സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം. സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു. വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു. "മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ." സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം." അതനുസരിച്ച് രാജാവ് ദേവിയെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. ദേവി പ്രത്യക്ഷയായി ഐശ്വര്യങ്ങളും രാജ്യങ്ങളും തിരിച്ചു കൊടുക്കുന്നതിന് പുറമേ അദ്ദേഹം അടുത്ത ജന്മത്തിൽ സൂര്യവംശത്തിൽ സാവർണ്ണി എന്ന രാജാവായിത്തിരുന്നതാണെന്നും ആ സാവർണ്ണി എട്ടാമത്തെ മനുവായി പൂജിക്കപ്പെടുന്നതാണെന്നും അനുഗ്രഹിച്ചു. സുരഥന്റെ രണ്ടാം ജന്മമാണ് സാവർണ്ണി. [ദേവീഭാഗവതം ദശമസ്കന്ധം] വിരജസ്സ്, ഉർവ്വരീവാൻ, നിർമ്മോകൻ മുതലായവർ സാവർണ്ണി മനുവിന്റെ പുത്രന്മാരായിരുന്നു. എട്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 സുതപന്മാർ, അമിതാഭന്മാർ, മുഖ്യന്മാർ, എട്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 മഹാബലി 📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ ഒൻപതാം മന്വന്തരത്തിലെ ദേവന്മാർ 👉 പാരന്മാർ, മരീചിഗർഭന്മാർ, സുധർമ്മാക്കൾ ഒൻപതാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ഇന്ദ്രൻ 📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ സുക്ഷേത്രൻ, ഉത്തമൗജസ്, ഭൂതിഷേണൻ മുതലായവർ ബ്രഹ്മസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പത്താം മന്വന്തരത്തിലെ ദേവന്മാർ 👉 സുധാമന്മാർ, വിശുദ്ധന്മാർ പത്താം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശാന്തി 📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ സർവ്വത്രഗൻ, സുധർമ്മാവ്, ദേവാനീകൻ മുതലായവർ ധർമ്മസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പതിനൊന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 വിഹംഗമമാർ, കാമഗന്മാർ, നിർവ്വാണരതികൾ 📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ രുദ്രന്റെ പുത്രനാണ് ഈ മനു. ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ മുതലായവർ രദ്രസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പന്ത്രണ്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 ഹരിതന്മാർ, രോഹിതന്മാർ, സുമനസ്സുകൾ, സുകർമ്മാക്കൾ, സുപാരന്മാർ പന്ത്രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ഋതുധാമാവ് 📍പന്ത്രണ്ടാം സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി] (രൗച്യദേവസാവര്‍ണി) ॐ➖➖➖➖ॐ➖➖➖➖ॐ ചിത്രസേനൻ, വിചിത്രൻ, മുതലായവർ ദൈവസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പതിമൂന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 സുത്രാമന്മാർ, സുകർമ്മന്മാർ, സുധർമ്മന്മാർ പതിമൂന്നാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ദിവസ്പതി 📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി) ॐ➖➖➖➖ॐ➖➖➖➖ॐ ഊരു, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. ഇവർ ആയിരിക്കും ഭൂമിയെ പരിപാലിക്കുന്നത്. പതിനാലാം മന്വന്തരത്തിലെ ദേവന്മാർ 👉 ചാക്ഷുഷന്മാർ, പവിത്രന്മാർ, കനിഷ്ഠന്മാർ, ഭ്രാജികന്മാർ, വാചാവൃദ്ധന്മാർ പതിനാലാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശുചി 📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.അഗ്നി 2.ബാഹു 3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 🔵🔴🔵🔴🔵🔴🔵🔴🔵🔴 Vishnu namboodiri

No comments:

Post a Comment