Thursday, June 11, 2020

മഹാദേവ ക്ഷേത്രത്തിലെ പൂജാകർമങ്ങളിൽ പ്രത്യേകമായ ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. വെള്ളിപൂശിയ ഋഷഭവാഹനം ഘടിപ്പിച്ച വടി കൈയിൽ പിടിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുന്നതാണ് ഘട്ടിയം ചൊല്ലൽ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഇതിനു തുടക്കം കുറി ച്ചത്. ശിവഭക്തനായ ബ്രാഹ്മണനുമായി ബന്ധപ്പെട്ടാണ് ഘട്ടിയം ചൊല്ലലിന്റെ ഐതീഹ്യം. ഈ ബ്രാഹ്മണൻ വൈക്കം ക്ഷേത്രത്തിൽ പ്രാതൽ കഴിച്ചു കൊണ്ടിരി ക്കേ മറ്റൊരു ബ്രാഹ്മണൻ ഊണുകഴിക്കാൻ ഇരിക്കുന്നതിനു വേണ്ടി സ്ഥലം ചോദിച്ചെത്തി. ആഗതനെ സ്വീകരിച്ചിരുത്തിയ ശേഷം തന്റെ പരാധീനതകൾ ബ്രാ ഹ്മണൻ വിവരിക്കുകയുണ്ടായി. ഉടൻ, തിരുവിതാംകൂർ മഹാരാജാവിനെ മുഖം കാണിക്കാനും അദ്ദേഹം എല്ലാത്തിനും പരിഹാരം ഉണ്ടാക്കുമെന്നും ആഗതനായി എത്തിയ ബ്രാഹ്മണൻ പറഞ്ഞു.

പിറ്റേന്ന് അദ്ദേഹം തിരുവനന്തപുരത്ത് മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്ത് നിന്നെത്തിയ ബ്രാഹ്മണനെ കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. കാരണം, ബ്രാ ഹ്മണന്റെ വരവോടെ രാജാവ് തലേന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. വൈക്കത്തപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിൽ ഘട്ടിയം ചൊല്ല ൽ ഇല്ലെന്നും അതിനാൽ വൈക്കത്തു നിന്നു എത്തുന്ന ബ്രാഹ്മണനെ ഇതിനായി ചുമതലപ്പെടുത്തമെന്നും അറിയിച്ചിരുന്നു. ഋഷഭവാഹനം ഉറപ്പിച്ച വെള്ളിവടി കൊടുത്തു വിടണമെന്നും ഭഗവാൻ ഓർമിപ്പിച്ചു. ഈ സ്വപ്നത്തിൽ ദർശിച്ച കാര്യമാണ് ബ്രാഹ്മണന്റെ ആഗമനത്തോടെ രാജാവിന്റെ ഓർമയിൽ വന്നത്. ഉടൻതന്നെ ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി. തുടർന്നു ആർഭാടങ്ങളോടെ വൈക്കത്തപ്പന്റെ സന്നിധാനത്തിൽ ഘട്ടിയം ചൊല്ലാനുള്ള അവകാശം അദ്ദേഹത്തെ ഏ ൽപിച്ചു. ദീപാരാധനയ്ക്കും അത്താഴശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമുള്ള ചടങ്ങാണ് ഘട്ടിയം ചൊല്ലൽ.
Copy

No comments:

Post a Comment