Monday, June 08, 2020

സങ്കടഹര ചതുർഥി; വ്രതം. 09.06.20


ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്.
ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം  ജപം . 108  തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ  ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ

" ഓം ഗം ഗണപതയേ നമഃ" ജപിക്കുക .

സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.



നിയന്ത്രണാതീതമായി പോകുന്ന ജീവിത വേഗത്തെ പിടിച്ചുകെട്ടുന്നതിനും അതുവഴി സംയമജീവിതം നയിക്കുന്നതിനും ഉള്ള ഉപാധികളാണ് വ്രതങ്ങൾ.

വ്രതങ്ങളുടെ സ്വാധീനത്താൽ  വഴി മനുഷ്യന്റെ ആത്മാവും മനസ്സും ശുദ്ധമാവുന്നു. ബുദ്ധിവികാസം, വിചാരജ്ഞാനം എന്നിവ വർധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവയുണ്ടാവുകയും ആത്മീയമായ ഉന്നതിയുണ്ടാവുകയും രോഗങ്ങളിൽ നിന്നും മുക്തിയുണ്ടാവുകയും ചെയ്യുന്നു.

വ്രതം, ഉപവാസം എന്നിങ്ങനെയുള്ള രണ്ടെണ്ണം വളരെയധികം പ്രസിദ്ധവും  പ്രചാരത്തിലുള്ളതുമാകുന്നു. അവയിൽ കായികം, മാനസികം, വാചികം, നിത്യ, നൈമിത്തികം, കാമ്യം, ഏകഭുക്ത (ഒരിക്കല്‍) ഒരു നേരത്തെ ഭക്ഷണം, അയാചിത, മിതഭുക്ത, ചാന്ദ്രായണവും പ്രാജാപത്യരൂപത്തിലും ആചരിച്ചുവരുന്നു. വ്രതങ്ങളിൽ‍ ഭോജനം ചെയ്യാവുന്നതും ഉപവാസത്തിൽ നിരാഹാരവും ആകുന്നു. ശൈവ - വൈഷ്ണവ - ശാക്തേയ - ഗാണപത്യ തുടങ്ങി നിരവധി സമ്പ്രദായങ്ങളിലുള്ള വ്രതങ്ങൾ ഉണ്ട് .
കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ആചരിക്കുന്ന ഗാണപത്യ  വ്രതങ്ങളാണ് ചതുർഥി വ്രതങ്ങൾ .

മാസത്തിലെ  രണ്ടു ചതുർഥികളിലും വ്രതം അനുഷ്ഠിക്കാം. ശുക്ലപക്ഷത്തിലേതു വിനായക ചതുർഥിയെന്നും കൃഷ്ണ പക്ഷത്തിലേത്  സങ്കഷ്ടി ചതുർഥിയെന്നും (സങ്കടഹര ചതുർഥി) അറിയപ്പെടുന്നു.

എല്ലാ മാസങ്ങളിലുമുള്ള ശുക്ലപക്ഷത്തിന്‍റെ നാലാം ദിവസം വിനായകചതുർഥിയും, കൃഷ്ണ പക്ഷത്തിന്‍റെ നാലാം ദിവസം സങ്കഷ്ടി ചതുർഥിയുമാണ്.
ആരോഗ്യ സ്ഥിതിയനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് കാലത്തും ഉച്ചയ്ക്കും സത്യം സന്ധ്യയ്ക്കും ഗണേശനെ ആരാധിക്കുകയും ഗണപതിക്ക്‌ നാളികേരം, അവിൽ കുഴച്ചത്‌ , മോദകം   എന്നിവ നിവേദിക്കുന്നതും ഉത്തമമാണ് .

ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂൺ 08 സായം സന്ധ്യമുതൽ ജൂൺ 09  സായംസന്ധ്യ വരെയാണ് . ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും  ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം .
സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ് .


പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം.


ഉദിഷ്ഠ കാര്യസിദ്ധിക്ക്


ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് 

വിഘ്‌നനിവാരണത്തിന്


ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്


ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. കാരണം ഈ വ്രതം സങ്കടങ്ങള്‍ പരിഹരിക്കുന്നു എന്നാണു വിശ്വാസം. പൌര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്നേദിവസം കറുകമാല അണിയിപ്പിക്കുന്നത് അത്യുത്തമം.

ചതുര്‍ത്ഥി വ്രത ഐതീഹ്യം :-
   ഓരോ ചതുര്‍ത്ഥിനാളിലും ഗണപതി ഭഗവാന്‍ ആനന്ദനൃത്തം നടത്താറുണ്ട്‌. ഒരു നാള്‍ അദ്ദേഹം നൃത്തമാടികൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടവയറും താങ്ങികൊണ്ടുള്ള നൃത്തംകണ്ട് ചന്ദ്രന്‍ പരിഹസിച്ച് ചിരിച്ചു. തന്നെ പരിഹസിച്ച ചന്ദ്രനോട് ക്ഷമിക്കാന്‍ ഗണപതി തയ്യാറായില്ല. കൂപിതനായ ഗണപതി ഭഗവാന്‍ ഈ ദിവസം നിന്നെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ചന്ദ്രനെ ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി. ഗണപതി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാന്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതമിരിക്കാന്‍ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു  സങ്കടങ്ങള്‍ മാറ്റി.

🙏
Copy 

No comments:

Post a Comment