Monday, June 22, 2020


*🌹കാരുണ്യം എന്ന ധർമ്മം🌹* ഇന്ന് നമുക്ക് മഹാ ഭാരതത്തിലെ ഒരു കഥ പറയാം ഞാൻ പലപ്പോഴും പറയുന്നത് പോലെ ഈ കഥയും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കണം .ഇവിടെ വിവരിക്കുന്നത്.ശരശയ്യയിൽ കിടക്കുന്ന ഭീഷ്മ പിതാമഹനോട് യുധിഷ്ഠിരൻ. മനുഷ്യർ ജീവിതത്തിൽ അനുഷ്ഠികേണ്ട നിയമങ്ങൾ എന്തെല്ലാമാണന്ന് ചോദിക്കുന്നുണ്ട്.അതിൽ ഒരു ചോദ്യമാണ് ഇത്.... *യുധിഷ്ഠിരൻ:പിതാമഹാ, ദയാലുവും ഭക്തനുമായ മനുഷ്യന്റെ സ്വഭാവങ്ങൾ പറഞ്ഞ് തരാൻ ദയവുണ്ടാകണം... ഭീഷ്മർ, യൂധിഷ്ഠിരാ ഈ വിഷയത്തിൽ ഒരു തത്തയും ദേവേന്ദ്രനും തമ്മിലുണ്ടായ സംവാദം പറഞ്ഞ് തരാം.* പണ്ട് കാശിരാജ്യത്തിൽ വെച്ചാണ് ഈ സംഭവമുണ്ടായത്.ഒരിക്കൽ ഒരു വേടൻ വിഷം പുരട്ടിയ അമ്പുമായി പക്ഷിമൃഗാതികളെ അന്വേഷിച്ചിറങ്ങി. അങ്ങനെ ആ വേടൻ ഒരു കാട്ടിലെത്തിചേർന്നു. കുറച്ചകലെയായി അയാൾ ഒരു മാൻകൂട്ടത്തെകണ്ടു. മാനിനെ ഉന്നം വെച്ച് അയാൾ പ്രയോഗിച്ച വിഷം പുരട്ടിയ അമ്പ് ലക്ഷ്യം തെറ്റി ഒരു മരത്തിൽ ചെന്നു തറച്ചു അമ്പിലെ കൊടിയ വിഷം ബാധിച്ച് ആ മരത്തിലെ ഇലയും പൂവും കായുമെല്ലാം പൊഴിയാൻ തുടങ്ങി. മരം പതുക്കെ പതുക്കെ ഉണങ്ങാൻ തുടങ്ങി. ആ മരത്തിന്റെ പൊത്തിൽ ഒരു തത്ത താമസിച്ചിരുന്നു ആ മരത്തോട് വളരെ സ്നേഹമായിരുന്നു തത്തക്ക്.ആ പൊത്ത് വിട്ട് എങ്ങോട്ടും പോകാൻ മനസ്സു വന്നില്ല.മരത്തിന്റെ ഈ ദുരാവസ്ഥയിൽ ദുഃഖം പൂണ്ട തത്ത പുറത്തെങ്ങും പോകാതായി. ഭക്ഷണമൊന്നും കഴിക്കാതെ മൗനം അവലംബിച്ച് കൂട്ടിൽ തന്നെ കഴിഞ്ഞു മരം ഉണങ്ങുന്നതിനനുസരിച്ച് തത്തയുടെ ശരിരവും ശോഷിക്കാൻ തുടങ്ങി തത്തയുടെ ധൈര്യവും ഔദാര്യവും അസാധാരണമായ പ്രവൃത്തിയും കണ്ട് ദേവന്ദ്രന് അത്ഭുതമായി അദ്ദേഹം ഭൂമിയിലെത്തി തത്തയോട് ചോദിച്ചു. നീ ഈ മരം ഉപേക്ഷിച്ച് പോകാത്തതെന്താ. തത്ത തല കുനിച്ചു.ദേവേന്ദ്രനെ വണങ്ങിയിട്ട് പറഞ്ഞു ദേവരാജാ അങ്ങേക്ക് എന്റെ പ്രണാമം.. ഇന്ദ്രൻ വിണ്ടും തത്തയോട് ചോദിച്ചു.ഈ മരത്തിൽ ഇലകളില്ല പഴങ്ങളില്ല ഒരു പക്ഷി പോലും ഇതിൽ താമസിക്കുന്നില്ല ഇവിടെ മറ്റനെകം മരങ്ങളൂള്ളപ്പോൾ ഈ ഉണക്ക മരത്തിൽ നീ എന്തിന് താമസിക്കുന്നു ഇവിടെ വേറെയും മരങ്ങളുണ്ട് നല്ല പച്ചപിടിച്ച പല മരങ്ങളിലും പഴങ്ങളും ഉണ്ട് അവയിൽ നിനക്ക് താമസിക്കാൻ പൊത്തുകളും ഉണ്ട് ഈ മരത്തിന്റെ ആയുസ് ഒടുങ്ങിക്കഴിഞ്ഞു ഇനി പുക്കാനും കായ്ക്കാനും ഒന്നും ഇതിന് കഴിയില്ല അതുകൊണ്ട് ബുദ്ധിപൂർവ്വം ചിന്തിച്ച് ഈ മരത്തെ ഉപേക്ഷിച്ച് പോയ്ക്കോളു. ഇന്ദ്രന്റെ ഈ വിധമുള്ള വാക്കുകൾ കേട്ട് .ദു:ഖത്തോടെ തത്ത പറഞ്ഞു *ദേവരാജാ ഞാൻ ജനിച്ചത് ഈ മര പൊത്തിലാണ് ഇവിടെ താമസിച്ച് കൊണ്ടാണ് ഞാൻ നല്ല ശീലങ്ങൾ നേടിയത്. എന്നെ സ്വന്തം കുഞ്ഞിനെ പോലെ ഈ വൃക്ഷം സംരക്ഷിച്ചു പലപ്പോഴും ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് ഈ വൃക്ഷത്തോട് എനിക്ക് വളരെ ഭക്തിയുണ്ട് ഇതിനെ ഉപേക്ഷിച്ച് എങ്ങോട്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരുണ്യം എന്ന ധർമ്മം ഞാൻ പരിപാലിക്കുന്നു ആ നിലയ്ക്ക് അങ്ങ് വേറുതെ എന്തിന് എന്നെ ഉപദേശിക്കുന്നു. അന്യരോട് ദയവു കാട്ടുന്നത് സജജനങ്ങളുടെ മഹത്തായ ധർമ്മമാണ്. ഈ വൃക്ഷത്തെ ഉപേക്ഷിച്ച് പോകാൻ മാത്രം അങ്ങ് എന്നോട് പറയരുത്. ഈ മരത്തിന് ഒരു നല്ല കാലം ഉണ്ടായിരുന്നു ആ നല്ല കാലത്ത് ഇതിനെ ആശ്രയിച്ചാണ് ഞാൻ ജീവിച്ചത് ഇന്ന് ഇതിനൊരു കഷ്ടകാലം വന്നപ്പോൾ ഈ വൃക്ഷത്തെ ഉപേക്ഷിച്ച് പോകാൻ എനിക്കെങ്ങനെ കഴിയും?.* തത്തയുടെ കാരുണ്യം നിറഞ്ഞ വാക്കുകൾ കേട്ട് സന്തുഷ്ടനായ ഇന്ദ്രൻ പറഞ്ഞു നിനക്ക് ഒരു വരം തരാൻ ഞാൻ ആഗ്രഹിക്കുന്നു എന്ത് വരം വേണം.തത്ത ഈ വൃക്ഷം പണ്ടത്തെ പോലെ പച്ച പിടിച്ചതായി തീരണം.തത്തയുടെ ഭക്തിയും സൽസ്വഭാവവും കണ്ട് ഇന്ദ്രൻ വരം നൽകി ഉടൻ തന്നെ ആ മരം പുത്തൻ തളിരിലകളും .പൂക്കളും .പഴങ്ങളും നിറഞ്ഞ മരകൊമ്പുകൾ പ്രത്യക്ഷപെട്ടു വൃക്ഷം പണ്ടത്തെക്കാളും ശോഭനമായി .തത്തയുടെ ആയുസ്സൊടുങ്ങിയ കാലത്ത് തത്ത ഇന്ദ്ര ലോകത്തെത്തി..... *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ.* എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

No comments:

Post a Comment