Tuesday, June 02, 2020

**Post no 🔟.                 1/6/2020*

🟧🟥🟪🟨🟩🟣🟠🟢🔵🟨🟪🟥🟧
           
            **🔔ജ്ഞാനാമൃതം🔔**

എന്താണ് ശ്രീ

ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പം പലപ്പോഴും ''ശ്രീ" എന്ന്‍ ചേര്‍ക്കാറുണ്ട്.

ഹൈന്ദവ ആചാര പ്രകാരം ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു. ''ശ ,ര ,ഈ "  ഇവ മൂന്നും ചേര്‍ന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌.
ഇവ യഥാക്രമം ആത്മാവ്, പ്രകൃതി, ജീവന്‍ എന്നിവയെ അര്‍ത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദിശക്തിയാണെന്ന് ഗണിക്കുന്നു. ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയില്‍ നിന്നും  ആണെന്ന് ഗണിക്കപ്പെടുന്നു. സകല ചാരാചരങ്ങളും സകലലോകങ്ങളും രൂപം കൊണ്ടത്‌ ഇതില്‍ നിന്നാണെന്നും ഒരു വാദം.!
                     
തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കില്‍ അത്  ഐശ്വര്യദായകമാണെന് കരുതപ്പെടുന്നു. മാത്രമല്ല ഏതൊരു നാമരൂപതിനും പൂര്‍ണ്ണത വരണമെങ്കില്‍ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ. അത് പൂര്‍ത്തീകരിക്കാനാണ്  ശ്രീ എന്ന പദം ഏതൊരു  നാമത്തിന്റെ മുന്നിലും ചേര്‍ക്കുന്നത്. അപ്പോഴേ ഈശ്വരനായാലും, രാജാവായാലും പൂര്‍ണ്ണത കൈവരികയുള്ളൂ. അതായത് ശ്രീ എന്നതു  ദേവി രൂപം അല്ലെങ്കില്‍ സ്ത്രീ ലിംഗമായ മൂലപ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂര്‍ണ്ണത വരികയുള്ളൂ. അത് ഐശ്വര്യ ദായകവുമാണ്..

ഈശ്വരന്‍ ആണെങ്കില്‍ പോലും ശ്രീ എന്ന്‍ ചേര്‍ത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ.

ഉദാഹരണം: ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ അങ്ങനെ.. അപ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ശക്തി വരണമെങ്കില്‍ അല്ലെങ്കില്‍ ഐശ്വര്യം വരണമെങ്കില്‍ ശ്രീ എന്ന്‍ മുന്‍പില്‍ ചേര്‍ക്കണം. ഐശ്വര്യമില്ലാത്ത  ദൈവത്തിനെ ആരും പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്.. സ്ത്രീയും, പുരുഷനും ചേരാതെ പൂര്‍ണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!
           
ഒരു വ്യക്തിയെ  പൂര്‍ണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ്. നാമം, രൂപം, സ്ഥാനം, ഗുണം, സ്വഭാവം. എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍. അതില്‍ നാമം പ്രധാനമത്രേ. ഞാന്‍ എന്ന്‍ വേര്‍തിരിച്ചു  അല്ലെങ്കില്‍ ഇന്നയാള്‍ എന്ന് വേര്‍തിരിച്ചു പറഞ്ഞത് കൊണ്ട് പൂര്‍ത്തീകരണം വരുന്നില്ല. അത് പ്രകൃതി നിയമമാണ്. നാമ രൂപാദികള്‍ ആത്മാവിന്റെ  അല്ല പ്രകൃതിയുടെതാണ്. അത് കൊണ്ട് ഒറ്റയായി നില്‍ക്കുന്ന നാമരൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേര്‍ക്കുന്നത്.
                 
എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്. അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ്. അല്ലെങ്കില്‍ പരമമായ ദേവീ ശക്തിക്കാണ്. അതില്ലെങ്കില്‍ പൂര്‍ണ്ണതയില്ല. മാതാപിതാക്കള്‍, രാധാ മാധവന്‍, ഗൌരീ ശങ്കരന്‍  സീതാരാമന്‍. അങ്ങനെ ഉദാഹരണങ്ങള്‍.
പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു. പുരുഷ നാമധേയ തോടൊപ്പം ദേവീ ശക്തി അല്ലെങ്കില്‍ സ്ത്രീ ശക്തി കൂടി ചേര്‍ന്നാലേ അത് പൂര്‍ണ്ണമാകൂ. അത് പ്രകൃതി നിയമമാണ്.!

ഹിന്ദുമതത്തിലെ ദൈവ സങ്കല്‍പ്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു "ശ്രീ" എന്ന നാമ രൂപം..
     🙏🕉🙏🕉

————/////———-/////———/////——
       
*🕉മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...🕉*
**.              അഡ്മിൻപാനൽ**
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

**🔔ജ്ഞാനാമൃതം🔔 ആത്മീയ പരമായ അറിവുകൾക്കും പഠനത്തിനും ഉള്ള ഗ്രൂപ്പാണ്**

*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു**
https://chat.whatsapp.com/HcoTgnDGgwV12gPOlCssQ3
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎇🌄🌄🌄🌄🌄🌄🌄🌄🌄🌄🎇🎇🟧🟧🟨🟥🟪🔵🟣🟠🟪🟥🟨🟧🟧

No comments:

Post a Comment