Tuesday, June 23, 2020


*തേക്ക് കൃഷി* (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്.കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്.ടെക്‌ടോണാഗ്രാന്‍ഡിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേക്ക് ഇന്ത്യ, ബര്‍മ, ജാവ, സയാം എന്നീ രാജ്യങ്ങളില്‍ നന്നായി വളരുന്നു. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തേക്കുവളരുന്നുണ്ട്. നിലമ്പൂരും കോന്നിയുമാണ് തേക്കിന് പേരുകേട്ട സ്ഥലങ്ങള്‍.ഏറ്റവും നന്നായി വളരുന്നത് സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ്.തേക്കിന്റെ ഇലയ്ക്ക് 30-60 സെന്റീമീറ്റര്‍ നീളവും 25-30 സെന്റീമീറ്റര്‍ വീതിയും കാണും. ജൂലായ്-ആഗസ്ത് മാസങ്ങളില്‍ തേക്ക് പൂവണിയുകയും ഒക്ടോബര്‍ മാസത്തില്‍ കായ്കള്‍ വിളയുകയും ചെയ്യുന്നു. ജനവരി-മാര്‍ച്ച് മാസങ്ങളില്‍ ഇല പൊഴിക്കുന്ന കാലമാണ്. തേക്കിന്റെ വളര്‍ച്ചയ്ക്ക് ധാരാളം സൂര്യപ്രകാശം വേണം. അതുകൊണ്ട് തുറന്ന സ്ഥലങ്ങളിലേ ഇത് ഉണ്ടാകൂ.തേക്ക് നന്നായി വളരുന്നതിന് വര്‍ഷത്തില്‍ 2000-4000 മില്ലിമീറ്റര്‍ മഴയും നീര്‍വാര്‍ച്ചാ സൗകര്യമുള്ളതും വളക്കൂറുള്ളതുമായ മണ്ണും അത്യാവശ്യമാണ്. വളക്കുറവുള്ള മണ്ണില്‍ ജൈവവളങ്ങള്‍ നല്കുന്നത് അഭികാമ്യമാണ്.തേക്കിന്‍തോട്ട നിര്‍മാണത്തിന് ഒരു വര്‍ഷം മുമ്പ് കായ് തവാരണയില്‍ പാകണം. ഒരു ചതുരശ്രമീറ്റര്‍ ബെഡ്ഡില്‍ 300 ഗ്രാം വിത്ത് പാകാവുന്നതാണ്. ഇതില്‍നിന്ന് ഏകദേശം 200 തൈകള്‍ ലഭിക്കും. തോട്ടത്തില്‍ നടാന്‍ ഒരു വര്‍ഷം പ്രായമായ തൈകള്‍ പറിച്ചെടുത്ത് ഒന്നേകാല്‍ സെന്റീമീറ്റര്‍ നീളത്തില്‍ തണ്ടും 15 സെന്റീമീറ്റര്‍ നീളത്തില്‍ വേരും നിര്‍ത്തി ബാക്കി ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞു സ്റ്റമ്പ് ഉണ്ടാക്കാം. ഈ സ്റ്റമ്പ് നേരത്തേ ഒരുക്കിയ സ്ഥലത്ത് കാലവര്‍ഷാരംഭത്തില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് കുഴികളെടുത്ത് നടാവുന്നതാണ്.തവാരണകളില്‍നിന്ന് വളരെ വിദൂര പ്രദേശങ്ങളില്‍ സ്റ്റമ്പുകള്‍ കൊണ്ടുവരുമ്പോള്‍ രണ്ടറ്റവും മുറിച്ചുനടന്നത് നന്നായിരിക്കും.നട്ട സ്റ്റമ്പുകള്‍ രണ്ടാഴ്ചയ്ക്കം മുളച്ചില്ലെങ്കില്‍ അവ പോക്കുതൈകളായി കണക്കാക്കി അവയുടെ സ്ഥാനത്ത് പുതിയ സ്റ്റമ്പുകള്‍ നടണം. നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ വര്‍ഷംതോറും മൂന്നുപ്രാവശ്യം കളകള്‍ വെട്ടിക്കളയണം. *സ്റ്റമ്പ് മുളച്ചുകഴിഞ്ഞാല്‍ തോട്ടത്തില്‍ നെല്ല്, മരച്ചീനി മുതലായവ കൃഷിചെയ്യാവുന്നതാണ്. ഇതിന് പുനംകൃഷി എന്ന് പറയുന്നു.* പുനംകൃഷിയുണ്ടെങ്കില്‍ കളകള്‍ വളരാന്‍ അവസരം ലഭിക്കാറില്ല. തേക്കു വളരുമ്പോള്‍ ഇടമുറിക്കല്‍ നടത്താറുണ്ട്. നല്ല മരങ്ങള്‍ക്കുവേണ്ടി മോശമായവ വെട്ടിമാറ്റണം. രണ്ടുമീറ്റര്‍ അകലത്തില്‍ സ്റ്റമ്പ് നട്ടിടത്ത് 4, 8, 12, 18, 28, 40 എന്നീ വര്‍ഷങ്ങളില്‍ ഇടമുറിക്കല്‍ നടത്താം. 60 വര്‍ഷംകൊണ്ട് തേക്കിന് ഉദ്ദേശം 45 മീറ്റര്‍ ഉയരവും 220 സെന്റീമീറ്റര്‍ ചുറ്റുളവും വെയ്ക്കും. 100 വര്‍ഷം കഴിഞ്ഞാല്‍ കാര്യമായ വളര്‍ച്ചയില്ല.നല്ല തടിക്കുള്ള എല്ലാ ഗുണങ്ങളും തേക്കിനുണ്ട്. ഈട്, ഉറപ്പ് എന്നിവയില്‍ തേക്കിനോട് മത്സരിക്കാന്‍ തേക്കുതന്നെ വേണം. ഇതിന്റെ കാതല്‍ ചിതല്‍ തിന്നുകയില്ല. കളിക്കോപ്പു മുതല്‍ കപ്പല്‍വരെ തേക്കുകൊണ്ട് നിര്‍മിക്കാം. കപ്പലിന്റെ ചില ഭാഗങ്ങള്‍ക്ക് തേക്കുതന്നെ വേണമെന്നുണ്ട്. ഇതിനെ തരുരാജാവെന്ന് വിശേഷിപ്പിക്കാം.വീടിനും വീട്ടുപകരണങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ തടിയാണിത്. കുരുവില്‍നിന്ന് കിട്ടുന്ന എണ്ണ കേശരോഗങ്ങള്‍ക്ക് നല്ലതാണ്. തേക്കിന്റെ തളിരിലയില്‍ ചുവന്ന ചായം അടങ്ങിയിട്ടുണ്ട്. ഈ ചായം വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു

No comments:

Post a Comment