Wednesday, July 29, 2020


[30/07, 07:29] Kailas Bhagavatavicharm: 💧☀ *പ്രഭാത ചിന്തകൾ*☀💧 മനസ്സിൽ അജ്ഞതയുടെ ഇരുട്ടാകുമ്പോൾ ,അവസരങ്ങളോ, ജീവിതസമൃദ്ധിയോ ഒന്നും തിരിച്ചറിയുന്നില്ല! പാഴായ ജീവിതത്തിന്റെ നഷ്ട ക്കണക്കുകൾ, അയാളെ വേട്ടയാടാൻ തുടങ്ങും ! ജീവിതത്തിൽ, തിരിച്ചറിവിന്റെ ഒരു നിമിഷം മതി, ജീവിതം മുഴുവൻ മാറ്റിമറിക്കപ്പെടാൻ! ഒരാൾക്ക് ജീവിതത്തിൽ മാറ്റത്തിന് എത്ര സമയം വേണം? "മാറണമെന്ന് ആഗ്രഹിക്കുന്ന ഒറ്റ നിമിഷം!!" 🙏 [30/07, 07:34] Kailas Bhagavatavicharm: *_കാവി നിറത്തിന്റെ പ്രധാന്യമെന്ത്.?_* *കാഷായം എന്ന് പ്രസിദ്ധമായ കാവിനിറം ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകമായി* സര്‍വ്വരും അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്നറിയുന്നവര്‍ ചുരുങ്ങും. പുനർജ്ജനിക്കായി കാവി നിറത്തിന്റെ പ്രത്യേകതകൾ ചെറിയ വിവരണങ്ങളിൽ നിന്ന് എടുത്തു ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്. *ധര്‍മ്മ ധ്വജത്തിന്റെ ഭഗവദ് ധ്വജത്തിന്റെയും വിശിഷ്യാ സന്യാസത്തിന്റെയും പ്രതീകമാണ്* കാവിയെങ്കിലും മൂന്നിനും നേരിയ വ്യത്യാസമുണ്ട്. *മഞ്ഞ കൂടുതലുള്ള കാവിയാണ് ധര്‍മ്മധ്വജത്തിന്, ചുവപ്പുകൂടിയ കാവിയാണ് ഭഗവദ് ധ്വജത്തിന്, ഇരുണ്ട കാവിയാണ് സന്യാസത്തിനു വേണ്ടത്.* *വെള്ള, ചുവപ്പ്, കറുപ്പ് ഇവ പകുതി അനുപാതത്തില്‍ യോജിപ്പിച്ചാല്‍ ലഭിക്കുന്ന നിറമാണ് സംശുദ്ധ കാവിനിറം.* ഇത് പ്രായേണ സന്യാസിമാര്‍ക്ക് വസ്ത്രമായി ഉപയോഗിക്കുന്നു. *സത്വഗുണം (വെള്ള) രജോഗുണം (ചുവപ്പ്) തമോഗുണം (കറുപ്പ്) ഈ മൂന്നു ഗുണങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാതെ കലര്‍ത്തിക്കൊണ്ട് ഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയായി നില്‍ക്കുന്ന എന്നാണ്, സന്യാസി കാവിനിറം ധരിച്ചുകൊണ്ടു സൂചിപ്പിക്കുന്നത്.* വസ്ത്രം ശരീരത്തു കിടന്നാലും ശരീരം വസ്ത്രത്തിന്റെ വികാരങ്ങളെ അറിയാത്തപോലെ ത്രിഗുണാത്മകമായ ശരീരം ധരിച്ചിട്ടും സന്യാസി ആത്മാവില്‍ ശരീരത്തിന്റെ വികാരങ്ങളെ എടുക്കുന്നില്ലെന്നര്‍ത്ഥം *കാവി അഥവാ കാഷായം എന്ന വാക്ക്* എങ്ങനെയുണ്ടായി എന്ന് നോക്കാം. *ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് *കാവി നിറമാണ്. *കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.* ഉത്തര ദേശങ്ങളില്‍ കാണപ്പെടുന്ന *ഈ പശ മണ്ണ് വസ്ത്രങ്ങളില്‍ പറ്റിച്ചുചേര്‍ത്ത്, കഴുകി ഉണക്കിയെടുക്കുകയാണ് സന്യാസിമാര്‍ സാധാരണ ചെയ്യാറുള്ളത്. ഇതാണ് ഉത്തമമായ സന്യാസക്കാവിയും* *ഗൃഹസ്ഥാശ്രമികള്‍ കാവി ധരിക്കുകയും അരുത്.* *ജ്ഞാന പൂര്‍ത്തിയെ സൂചിപ്പിക്കുന്നതിനും സര്‍വ്വസംഗ പരിത്യാഗിയാണ് താന്‍ എന്ന് മറ്റുള്ളവര്‍ ധരിക്കാനുമാണ് കാവി ഉപയോഗിക്കേണ്ടത്.* ഭംഗിയ്ക്കായും ഡംഭിനായും  ഉപയോഗിക്കുന്നത് കൊടിയ അപരാധമാകുന്നു. *മഞ്ഞ കലര്‍ന്ന കാവി ധര്‍മ്മ ധ്വജമാകുന്നു. ഈ നിറംഅഗ്നിയെ സൂചിപ്പിക്കുന്നു.* അഗ്നിയെപ്പോലെ സത്യവും ജ്വലന ശീലതയുള്ളതുമാണ് ധര്‍മ്മവും. *ഏഴു നാമ്പുകളാല്‍ ഏഴു ലോകങ്ങള്‍ ഭസ്മീകരിക്കാന്‍ കഴിയുമ്പോലെ ധര്‍മ്മമെന്ന അഗ്നി നമ്മുടെ ഏഴു തലമുറകളെയും പരിശുദ്ധമാക്കുന്നു. ഇതിനാല്‍ അഗ്നിക്കാവടി ധര്‍മ്മ ധ്വജമായി അംഗീകരിച്ചിരിക്കുന്നു.* അഗ്നി ജിഹ്വപോലെ ഈ ധ്വജത്തിന്റെ തുമ്പ് അല്പം നീട്ടി നിറുത്തിയിരിക്കും. *ഭഗവദ് ധ്വജം സൂര്യ ക്കാവിയാകുന്നു.അരുണോദയത്തിന്റെ നിറമാണ് ഈ കാവിനിറം.* ഇത് സൂര്യ തേജസ്സിനും അപ്പുറമുള്ള ഭഗവത്തേജസ്സിനെ കുറിക്കുന്നു. *ജ്വലിച്ചുയര്‍ന്നു വരുന്ന സൂര്യനു തുല്യം തന്നെ, ജ്ഞാനൈശൈ്വര്യ പ്രഭാ പൂര്‍ണതയുള്ള ഈശ്വരത്വവും.  ആകയാല്‍ ചുവപ്പു കലര്‍ന്ന കാവി ഭഗവദ് ധ്വജമാകുന്നു.* കാവി നിറത്തിന്റെ പ്രാധാന്യം ദീര്‍ഘകാലമായി ഹിന്ദു വിശ്വാസികള്‍ ആദരിച്ചു വരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ആത്‌മജ്ഞാനികളായ ആചാര്യന്മാരിലൂടെയും, ബ്രഹ്മജ്ഞാനികളായ സന്ന്യാസി വര്യൻമാരിലൂടെയും തലമുറകളിലേക്ക് നാമത് കൈമാറുന്നു. *ഭോഗ മോഹ തൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്.* *ഭൗതിക സുഖലോലുപതയിൽ ആനന്ദം കണ്ടെത്തിയിരുന്ന പാശ്ചാത്യർ ഭാരതത്തിന്റെ ആത്മീയ ഔന്നത്യത്തിന്റെയും സർവ്വസംഗ പരിത്യാഗത്തിന്റെയും പ്രതീകമായി കാവിധാരികളായ ഋഷിവര്യന്മാരെ കാണുകയും ആദരിക്കുകയും ചെയ്തു വന്നിരുന്നു.* ഭാരതീയ ദർശനങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായും, ഭാരതം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച ഉദാത്ത ആദ്ധ്യാത്മിക മാനവിക മൂല്ല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സൂചകമായും ലോകം ഇന്നും കാവിയെ കാണുകയും ആദരിക്കുകയും ചെയ്തു വരുന്നു.🙏 *🍃ഓം നമഃ ശിവായ.🙏* [30/07, 07:37] Kailas Bhagavatavicharm: *ലിഖിതം ജപം ചെയ്താല്‍* ഭഗവാന്റെ നാമ ജപം ചെയ്യുന്നത് ഏറെ ഗുണകരവും ഐശ്വര്യദായകവുമാണെന്ന് നമ്മള്‍ക്കേവര്‍ക്കുമറിയാം. നാമ ജപം പോലെ തന്നെ ഫലസിദ്ധിയുള്ള ഒന്നാണ് ലിഖിതം ജപം. ‘ഓം നമോ നാരായണായ’ എന്നോ ‘ഓം നമഃ ശിവായ’ എന്നോ എഴുതുന്ന സമ്പ്രദായമാണ് ലിഖിതം ജപം. നാമജപത്തേക്കാളും ചെയ്യുന്ന പ്രവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ഈ രീതി സഹായകമാണ്. നാമ ജപം പോലെ തന്നെ ഇതിലും ഭക്തിയും ശുദ്ധിയും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ശരീരശുദ്ധിയോടുകൂടിയാണ് ഇത് ചെയ്യേണ്ടത്. നാമ ജപ വേളയില്‍ മനസ്സ് മാത്രമാണ് മുഴുകിയിരുന്നതെങ്കില്‍ ലിഖിത ജപത്തില്‍ അതിന്റെ ശരീരവും മുഴുകുന്നു. അതിനാല്‍ ഫലം വര്‍ധിക്കുമെന്നും വിശ്വാസമുണ്ട്. എഴുതിത്തുടങ്ങിയാല്‍ പിന്നെ അത് തീരുവോളം ശ്രദ്ധ മുഴുവനായും അതില്‍ തന്നെ ഉണ്ടാകണം. മറ്റ് കാര്യങ്ങളില്‍ ഇടപെടാതെ ജപത്തില്‍ തന്നെ മുഴുകുമ്പോഴെ പൂര്‍ണഫലസിദ്ധി ലഭിക്കൂ. എഴുതുന്ന വേളയില്‍, ഇഷ്ട ദേവനെയോ ദേവതയെയോ മനസ്സില്‍ ധ്യാനിക്കുകയും ആ രൂപം ഉള്ളില്‍ നിറഞ്ഞ് കാണുകയും വേണം. നാമജപം പോലെ തന്നെ ഇഷ്ടമുള്ളത്ര തവണ എഴുതാം. ഈ എഴുതിയ പുസ്തകം അല്ലെങ്കില്‍ കടലാസ്സ് പവിത്രമായി കാണേണ്ട ഒന്നുതന്നെയാണ്. അത് പൂജാ മുറിയില്‍ സൂക്ഷിക്കുകയോ, ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഇതിന്റെ ഏറ്റവും വലിയ ഗുണമായി പറയപ്പെടുന്നത് മനഃശാന്തിയാണ്. ഇത് ദിവസവുമുള്ള പ്രാര്‍ത്ഥനാ സമയങ്ങളില്‍ ഒരു ശീലമാക്കിയാല്‍ മനഃശാന്തി ഉറപ്പായും ലഭിക്കും എന്നാണ് വിശ്വാസം. *ഹരി ഓം* [30/07, 07:47] Kailas Bhagavatavicharm: *ശനീശ്വരനും ,രാവണനും ,ഗുളികനും* 🌹🌹🌹🙏🙏🌹 ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം അതായത് നവഗ്രഹങ്ങളിൽ ഏറ്റവും സാവധാനം സഞ്ചരിക്കുന്നത് ശനിയാണ്. 30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ. അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. അതിന് പിന്നിലുമുണ്ടൊരു കഥ . ലങ്കാധിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ തന്നെ പ്രസവിക്കണമെന്നും പ്രസവമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ, ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി. *ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി. അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.'രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തന്റെ ദേഹത്തു രാവണന്റെ തന്നെ ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു. *ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .* ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.? *എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ സാക്ഷാൽ ശനിയും. അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.* ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ. അങ്ങിനെയാണ് ശനി 'മുടന്തനായിപ്പോയത് എന്നാണാകഥ… 🌹🌹🌹🙏🌹🌹

No comments:

Post a Comment