BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, August 05, 2020
*നാമജപം മാത്രമാണ് കലിയുഗത്തിൽ ദുരിതങ്ങളും പ്രയാസങ്ങളും അകറ്റി ഐശ്വര്യം കൈവരിക്കുവാനുളള ഏക മാർഗ്ഗം*
--------------------------------------------
കലിയുടെ ഭാവം തന്നെ കാളിമ(കറുപ്പ്) ആണ്. കലികാലത്തിൽ നന്നായി നിൽക്കാനാണ് പ്രയാസം. ചീത്തയാവാൻ വളരെ എളുപ്പവും
കലി സന്ധരണത്തിന്(കലിയുടെ പ്രഭാവത്തിൽ നിന്ന് സ്വയം രക്ഷിക്കാനും ഐശ്വര്യം കൈവരിക്കാനും) ഏറ്റവും എളുപ്പം ഉളള മാർഗ്ഗമാണ് നാമജപം.
കലിയുഗത്തിൽ ഈശ്വരാരാധന മാത്രമാണ് സർവ്വശ്രേഷ്ഠമായ ധർമ്മമാർഗ്ഗവും മുക്തിമാർഗ്ഗവും എന്ന് ഭഗവാൻ ബ്രഹ്മദേവൻ തന്നെ നാരദന് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്.
കലിയുഗത്തിൽ യുഗാധിപനും പാപകർമ്മങ്ങളുടെ കാരകനും ആയ കലിയുടെ പ്രഭാവത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് നാം ഓരൊരുത്തരും പരിശ്രമിക്കേണ്ടത്.
കലിയുഗം സർവ്വവിധ അനർത്ഥങ്ങളുടേയും സമയമാണ് എന്ന് പുരാണങ്ങളിൽ പറഞ്ഞീട്ടുണ്ട്. തൻ്റെ അധീനതയിലുള്ള കാമ,ക്രോധ,ലോഭ,മദ,മാത്സര്യാദികളെ പോഷിപ്പിച്ച് ദുരിതങ്ങളും ദുരന്തങ്ങളും മറ്റു പ്രയാസങ്ങളും യഥേഷ്ടം നൽകുന്ന കലിയെ അകറ്റി നിർത്തുന്നവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ ആവുകയുളളൂ കലികാലത്തിൽ. അധിഷ്ഠാന ദേവതകളും അസംഖ്യം അനുചരന്മാരുമായി ചേർന്ന് അചിന്ത്യങ്ങളായ നിരവധി ധർമ്മഹത്യകളും പാപകർമ്മങ്ങളും കൊണ്ട് കലി നരജീവിതം നരകതുല്യമാക്കുന്നു കലി കാലത്തിൽ.
ക്രോധത്തിനു ഹിംസയിൽ പിറന്ന പുത്രനായ കലി തൻ്റെ സഹോദരിയായ "ദുരാക്തി"യിൽ തന്നെ 'മൃത്യു' എന്നും 'ഭയം' രണ്ടു സന്തതികളെ ജനിപ്പിച്ചുകൊണ്ട് അധർമ്മികതയും അനാശാസ്യതകളും അതിക്രമങ്ങളും ഊട്ടിവളർത്തുന്നു എന്ന് കലിപുരാണത്തിൽ പറഞ്ഞിട്ടുണ്ട്.
നാനാവിധമായ ദുര്യോഗങ്ങളാണ് കലിയുഗത്തിൽ വന്നുഭവിക്കുക എന്ന് ദീർഘദൃഷ്ട്യാ മനസ്സിലാക്കിയ നാരദമഹർഷി ദ്വാപരയുഗത്തിൻ്റെ അവസാന കാലത്തു തന്നെ ബ്രഹ്മാവിൽനിന്നും കലിയുഗദുരിത പരിഹാരം എന്താണ് എന്ന് ചോദിച്ചു മനസ്സിലാക്കി മനുഷ്യസമൂഹത്തിന് ഉപദേശ രൂപേണ നൽകിയതായും പുരാണത്തിൽ പറഞ്ഞിട്ടുണ്ട്
ഹരിനാമ കീർത്തനം മാത്രം മതി കലിയുഗത്തിലെ ദുരിതങ്ങൾ അകറ്റി സന്തോഷവും ഐശ്വര്യവും കൈവരിക്കാൻ എന്നതാണ് ബ്രഹ്മോപദേശത്തിൻ്റെ കാതൽ.
*ഹരേരാമ* *ഹരേരാമ* *രാമരാമ* *ഹരേഹരേ*
*ഹരേ ക്യഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേഹരേ*
എന്ന
പ്രസിദ്ധമായ ഷോഡശമന്ത്രമാണ് ബ്രഹ്മദേവൻ്റെ ഉപദേശമായി നാരദൻ നമുക്ക് നൽകിയിട്ടുളളത്.
പതിവായി ചൊല്ലിക്കൊണ്ടിരുന്നാൽ സർവ്വ വിധ ദുരിതങ്ങളും അകന്നു പോകുന്നതായി കാണാം
*'ജ'കാരോ ജന്മ വിച്ഛേദഃ*
*'പ'കാരം പാപനാശനം* എന്നാണ് ജപത്തിന് ആചാര്യന്മാർ അർത്ഥം കല്പിച്ചിട്ടുളളത്.
നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക് ശാന്തി നല്‍കുന്നു.
നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ പോലും തുടർച്ചയായുളള നാമജപം കൊണ്ട് മാറിപ്പോകും എന്ന് കാണാം
അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല തന്നെ. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം.
നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.
നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യം കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.
ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും നാമജപത്തിലൂടെ നേടിയെടുക്കാനാവും എന്ന കാര്യത്തിൽ സംശയമില്ല.
നിരന്തരമായ നാമജപം നമ്മിലെ താമസ, രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വിക ഭാവം ഉണര്‍ത്തുവാൻ സഹായിക്കുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യുക തന്നെ ചെയ്യും.
ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.
ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അത്രയും അപാരമാണ് അത്. നാമജപത്തിൻ്റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും നിർവ്വചിക്കുവാൻ സാധിക്കില്ല.അത്രയും അപാരമാണ് അതിന്റെ ശക്തി.
പതിവായി ഉളള ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യമായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
ആദിമ മന്ത്ര സ്വരമായ ഓങ്കാരമോ
( *ഓം* )
ദ്വയാക്ഷര മന്ത്രമായ രാമനാമമൊ
( *രാമ*) ഒരു ശ്വാസത്തിൽ ഒന്ന് വീതം തുടർച്ചയായി ജപിച്ചു നോക്കൂ..... ഏത് പ്രയാസവും അകന്നു പോകുന്നതായി കാണാം.
നാരദ മഹർഷിയുടെ ഇഷ്ടമന്ത്രമായ *നാരായണ* *നാരായണ* എന്ന് തുടർച്ചയായി ജപിക്കുന്നതും
പഞ്ചാക്ഷര മന്ത്രമായ *നമശിവായഃ*
*നമശിവായ*
എന്ന് തുടർച്ചയായി ജപിക്കുന്നതും വളരെ ഫലപ്രദമാണ്.
ഇങ്ങിനെ പൂർണ്ണമായും ഫലം നൽകുന്ന നിരവധി മന്ത്രങ്ങൾ ഉണ്ട്.
രാമനാമം ജപിച്ചു തുടങ്ങിക്കോളൂ.....
നിത്യേനയുള്ള മന്ത്രജപം നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി നൽകും എന്ന കാര്യത്തിൽ സംശയമില്ല.
We have heard that the dark power of Kali is seated in Gold, Intoxicating substances, Illicit sex (women of low morals),Gambling, and Butchering (Mr^gayA. It is really amazing that the scandal that is shaking up a southern state in India has almost all the elements involved in it: Gold, Drugs, women of ill repute, etc. Amazing!
ReplyDelete