Sunday, September 13, 2020

ഇന്ന് ശ്രദ്ധാഞ്ജലി പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായായിരുന്നും വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു .പ്രശ്നമാർഗ്ഗവും ചമൽക്കാര ചിന്താമണിയും വ്യാഖ്യാനം ചെയ്തു.കൂടാതെ ജ്യോതിശാസ്ത്ര സുബോധിനി (ജ്യോതിർ ഗണിതം )എന്ന സ്വതന്ത്ര ഗ്രന്ഥവും ഉണ്ടു്.1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്യുൽ സദസ്സിൽ നിന്ന് പണ്ഡി രാജ ബിരുദവും ലഭിച്ചിട്ടുണ്ടു്. കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന്‍ നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന്‍ പി. കേളുനായര്‍, റ്റി.സി. പരമേശ്വരന്‍ മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.

3 comments:

  1. പുന്നശ്ശേരി ശ്രീ നീലകണ്ഠ ശർമ്മ ക്ഷേത്രപ്രവേശനത്തിന് എതിരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിന് അദ്ദേഹം നിരത്തിയ കാരണങ്ങൾ എന്നാണെന്നു വിശദീകരിയ്ക്കാമോ ?

    ReplyDelete
    Replies
    1. അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന പ്രശ്നത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റ് ഒരു കമ്മീഷനെ നിയമിച്ചു. ഗുരുനാഥൻ അതിലൊരു മെമ്പറായിരുന്നു. അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. അവർണരെ ക്ഷേത്രത്തിൽ കയറ്റരുതെന്ന് ഒരിടത്തും വിധിച്ചിട്ടില്ല.
      "അപ്രതിഷിദ്ധമനുമതം ഭവതി" നിഷേധിക്കാത്തതിന് അനു
      മതിയുണ്ടെന്നർത്ഥം. ഇത് ശാസ്ത്രപ്രമാണമാണ്. അതുകൊണ്ട് അവർണർക്ക് ക്ഷേതപ്രവേശനത്തിന് അനുമതിയുണ്ട്.

      Delete
  2. അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന പ്രശ്നത്തെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റ് ഒരു കമ്മീഷനെ നിയമിച്ചു. ഗുരുനാഥൻ അതിലൊരു മെമ്പറായിരുന്നു. അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. അവർണരെ ക്ഷേത്രത്തിൽ കയറ്റരുതെന്ന് ഒരിടത്തും വിധിച്ചിട്ടില്ല.
    "അപ്രതിഷിദ്ധമനുമതം ഭവതി" നിഷേധിക്കാത്തതിന് അനു
    മതിയുണ്ടെന്നർത്ഥം. ഇത് ശാസ്ത്രപ്രമാണമാണ്. അതുകൊണ്ട് അവർണർക്ക് ക്ഷേതപ്രവേശനത്തിന് അനുമതിയുണ്ട്.

    ReplyDelete