BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, July 02, 2021
സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ
ശ്രീ ലളിതാ സഹസ്രനാമം
ശ്ലോകം 63
സുപ്താ പ്രാജ്ഞാത്മികാ തുര്യാ
സര്‍വാവസ്ഥാ വിവര്‍ജ്ജിതാ
സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ
ഗോപ്ത്രീ ഗോവിന്ദരൂപിണീ
260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ
261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ
262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)
263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ
264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ
265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ
266) ഗോപ്ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ
267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം
ശ്രീ ലളിതാ സഹസ്രനാമം
ശ്ലോകം 64
സംഹാരിണീ രുദ്രരൂപാ
തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ
പഞ്ചകൃത്യപരായണാ
268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ
269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ
270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ
271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം
272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ
273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ
274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ
No comments:
Post a Comment