Monday, August 09, 2021

കാലം, ദേശം, ഭാഷ, സമയം ഇതൊന്നും പ്രശ്നമല്ല, എപ്പോഴും ജപിക്കുക ഹരിയുടെ നാമം .. രാധാരമണന്റെ നാമം രാധേശ്വരനായ ഗോപഗോപീശ്വരനായ സർവ്വചരാചരങ്ങളുടെ സർവ്വേശ്വരനായ ഭഗവാനെ എപ്പോഴും വിളിക്കുക🙏 ❤❤❤ശ്രീമന്നാരായണ നാരായണ ഹരീ ഹരി .. ലക്ഷ്മീ നാരായണ നാരായണ ഹരീ ഹരി.. വിഷ്ണു നാരായണ നാരായണ ഹരീ ഹരി.. സത്യനാരായണ നാരായണ ഹരീ ഹരി .. സൂര്യനാരായണ നാരായണ ഹരീ ഹരി .. ചന്ദ്രനാരായണ നാരായണ ഹരീ ഹരി .. ബദ്രീ നാരായണ നാരായണ ഹരീ ഹരി .. ബ്രഹ്മനാരായണ നാരായണ ഹരീ ഹരി.. ഹരി ഹരി ബോൽ രാധേശ്യാം❤❤❤❤ [10/08, 11:55] Bhattathiry: ശ്രവണം, കീർത്തനം, വിഷ്ണുസ്മരണം, പാദസേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെയുള്ള നവവിധങ്ങളായ ഭക്തിമാർഗ്ഗങ്ങളുള്ളതിൽ #നാമസങ്കീർത്തനം ആണ് ഏറ്റവും സുഗമമായ മാർഗ്ഗമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ചൂണ്ടിക്കാട്ടുന്നു. ''കൃതേ യത്ധ്യായതോ വിഷ്ണും ത്രേതായാം യജതോ മഖൈ; ദ്വാപരേ പരിചർയ്യ്യായാം കലൗ തദ് ഹരികീർത്തനാത്'' എന്ന് ശ്രീമദ് ഭാഗവതവും ''ജപസ്തു സർവ്വധർമ്മേഭ്യഃ പരമോധർമ്മ ഉച്യതേ അഹിംസയാ ച ഭൂതാനാം ജപയജ്ഞഃപ്രവർത്തതേ'' --എന്ന് മഹാഭാരതവും നാമസങ്കീർത്തന മാഹാത്മ്യത്തേ വെളിവാക്കുന്നു. സത്തുക്കളേ... അതിനാൽ നമുക്ക് ഉറച്ച് ജപിക്കാം... ''ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...'' ''ലോകാ സമസ്താ സുഖിനോ ഭവന്തുഃ ഓം ശാന്തി ശാന്തി ശാന്തിഃ ''

No comments:

Post a Comment