Wednesday, August 11, 2021

നാം മരിക്കുമ്പോൾ നമ്മുടെ കർമത്തിലൂടെ സ്വരൂപിച്ച വാസനകൾ ബീജരൂപത്തിൽ മനസ്സിന്റെ അടിത്തട്ടിൽ കിടക്കും. മരണപെടുമ്പോൾ ആ വാസനകൾ അടങ്ങിയ ആത്മാവ് മനുഷ്യ ദൃഷ്ടിക്ക് ദൃശ്യ മല്ലാത്ത രീതിയിൽ കുറെ കാലം നീങ്ങുകയും... പിന്നിട് അനുകൂലമായ സാഹചര്യത്തിൽ ആ വാസനകൾക്കു യോഗ്യം ആയ ഒരു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു .... അങ്ങനെ ഒരു മനുഷ്യ ജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ്‌ പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു. ഒരു രാത്രി ഗര്‍ഭപാത്രത്തില്‍ സംയോജിച്ച്‌ അഞ്ചു ദിവസങ്ങള്‍ കൊണ്ട്‌ അതൊരു ചെറിയ കുമിളയായിത്തീരുന്നു. പത്തുദിവസം കൊണ്ട്‌ ഒരു ഞാവല്‍പ്പഴത്തിന്റെ വലിപ്പവും, ഒരുമാസം കൊണ്ട്‌ തലയും രണ്ടു മാസമാകുമ്പോള്‍ കൈകാലുകളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട്, മറ്റവയവങ്ങളും നാലു മാസത്തില്‍ മാംസ-രക്താദി വസ്തുക്കളും ഉണ്ടാവുന്നു. ആറാം മാസത്തില്‍, ഗര്‍ഭസ്ഥ ശിശു അനങ്ങിത്തുടങ്ങുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നുമൊരംശം സ്വീകരിച്ചു കൊണ്ട്‌ ഏഴാം മാസമാവുമ്പോള്‍ ശിശുവിന്‌ ബോധ മുണ്ടാകുന്നു. കൃമികീടങ്ങളുടെ ആക്രമണം സഹിച്ച്‌ നിര്‍ത്താതെ കരയുന്നു/പുളയുന്നു ..... ആ സമയത്ത് ഈശ്വര ചിന്തയും ശിശുവിന്റെ മനസ്സിനെ അപഗ്രഥിക്കും എന്നാണ് പറയുന്നത്. സമയമാവുമ്പോള്‍ കുട്ടി പിറക്കുന്നു. ജനനസമയത്തെ വേദനമൂലം പൂര്‍വ്വ സ്മൃതികളോ ഭഗവല്‍ സ്മരണയോ കുട്ടിക്കില്ലാതെ പോവുന്നു. മായയാൽ ഭഗവത് ദർശനവും, എടുത്ത പ്രതിജ്ഞയും മറക്കുന്നു എന്ന് ഭാഗവതം ....

No comments:

Post a Comment