Sunday, August 15, 2021

അധികമാളുകളും പുനര്‍ജ്ജന്മത്തില്‍ വിശ്വാസമില്ലാത്തവരായതു കൊണ്ട് ഈ വിഷയങ്ങളെപ്പറ്റി അധികം ചിന്തി ക്കാറില്ല. അവര്‍ ഭോഗങ്ങ ളില്‍ ആസക്തരായി തങ്ങളുടെ ദേവദുര്‍ല്ലഭമായ മനുഷ്യജീവിതത്തെ മൃഗതുല്യം ഭോഗസുഖാനുഭവങ്ങളില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ഏവര്‍ക്കു പുനര്‍ജ്ജന്മത്തിലും പരലോകത്തിലും വിശ്വാസമുണ്ടോ ആ ചിന്താശീലരായ മനുഷ്യരുടെ മുമ്പില്‍ ശ്രേയഃ പ്രേയഃപ്രശ്‌നം വരുമ്പോള്‍ അവര്‍ ഇവ രണ്ടിനേയുംപറ്റി ശരിക്കു ചിന്തിക്കുകയും ഇവ രണ്ടിനേയും പറ്റി പ്രത്യേകം ഗ്രഹിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു. ഇവരില്‍ ശ്രേഷ്ഠനും ബുദ്ധിസമ്പന്നനുമായവന്‍ രണ്ടിന്റേയും തത്വത്തെ പൂര്‍ണ്ണമായി മനസ്സിലാക്കി നീരക്ഷീര വിവേകിയായ അരയന്നത്തെപ്പോലെ പ്രേയസ്സിനെ ഉപേക്ഷിച്ചിട്ട് ശ്രേയസ്സിനെ സ്വീകരിക്കുന്നു. എന്നാല്‍ അല്പബുദ്ധിയായ മനുഷ്യന്‍ തന്റെ വിവേക ശക്തിയുടെ അഭാവം മൂലം ശ്രേയസ്സിന്റെ ഫലങ്ങളെ അവിശ്വസിക്കുകയും പ്രത്യക്ഷമായികാണപ്പെടുന്ന ലൗകിക യോഗക്ഷേമത്തിനുവേണ്ടി, അതിന്റെ സിദ്ധിക്കുവേണ്ടി, പ്രേയസ്സിനെ സ്വന്തമാക്കുകയും ലഭ്യമായ ഭോഗവസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും അപ്രാപ്തമായവയെ പ്രചുരമായ മാത്രയില്‍ കിട്ടുമെന്നു വിചാരിക്കുകയും ഇതുതന്നെ യോഗക്ഷേമമെന്നു കരുതുകയും ചെയ്യുന്നു. 2. ശ്രേയശ്ച പ്രേയശ്ച മനു ഷ്യമേധ- സ്തൗ സംപരീത്യ വിവി നക്തി ധീര: ശ്രേയോ ഹി ധീരോ?ഭി പ്രേയസോ വൃണീതേ പ്രേയോ മന്ദോ യോഗക്ഷേ മാദ് വൃണീതേ.

No comments:

Post a Comment