BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, September 26, 2021
*⚜വാസ്തു-തച്ച് ശാസ്ത്രങ്ങള്‍ ആവശ്യമാണോ ?⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*
പുതുതായി വച്ച ഒരു ഗൃഹത്തിൽ കയറി താമസിക്കുന്ന ചടങ്ങാണ് ഗൃഹപ്രവേശം എന്നറിയപ്പെടുന്നത്. ഈ ചടങ്ങ് പുരവാസ്തുബലി, പാലുകാച്ചൽ, കുറ്റൂശ (കുറ്റിയിട്ടുപൂജ) എന്നും വിളിച്ചു പോരുന്നു. ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തിൽ ചില പ്രദേശങ്ങളിൽ പറഞ്ഞുവരുന്ന പേരാണ് . കുറ്റിയിട്ടുപൂജ അഥവാ കുറ്റൂശയ്ക്ക് പുരവാസ്തു ബലി എന്നും പറയാറുണ്ട്.വീടിൻറെ അധിഷ്ഠാനദേവത വാസ്തുദേവത അഥവാ വാസ്തു പുരുഷനാണെന്നാണ് സങ്കൽപം. ഒരു ഭൂമിയിൽ ഗൃഹം വെച്ച് താമസിക്കുമ്പോൾ ആ ഭൂമിയും വീടും നമുക്ക് വാസയോഗ്യമാക്കിത്തീർക്കാൻ ഭൂമിയിൽ വാസ്തുപുരുഷന്റെ ശരീരത്തിൽ ഇരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ബ്രഹ്മാദിദേവന്മാരെ പ്രീതിപ്പെടുത്തി അനുജ്ഞ വാങ്ങുന്ന കർമ്മമാണ് പുരവാസ്തുബലി.
വാസ്തുപുരുഷൻ തല വടക്കുകിഴക്കും കാൽ തെക്കുപടിഞ്ഞാറുമായി ശയിക്കുന്നു എന്നാണ് വിശ്വാസം. വാസ്തുദേവതയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന കർമ്മമാണ് കുറ്റിയിട്ടുപൂജ. വാസ്തുപുരുഷൻറെ ദേഹത്ത് അമ്പത്തിനാല് ദേവതകൾ വസിക്കുന്നു എന്നും പൂജനടത്തി പ്രസാദിപ്പിച്ചില്ലെങ്കിൽ ഉപദ്രവങ്ങൾ ഉണ്ടാവുമെന്നുമാണ് വിശ്വാസം. കുറ്റിയിട്ടുപൂജ ആശാരിമാർ നടത്തിക്കഴിഞ്ഞാൽ പുര താമസസജ്ജമാകുന്നു.
ഗൃഹപ്രവേശദിവസം കാലത്ത് ഉദയത്തിനുമുമ്പ് ഗണപതിഹോമം നടത്തുന്നു. മുഹൂർത്തത്തിനുമുമ്പേതന്നെ ഗൃഹം ശുചിയാക്കി പടിക്കലും പ്രധാനഗൃഹത്തിന്റെ പ്രധാന ദ്വാരങ്ങളിലും തോരണങ്ങൾ കെട്ടി അലങ്കരിച്ച് കളഭം കലക്കി തളിക്കുന്നു. കടുക്, മലർ, വെള്ളപ്പൂക്കൾ ഇവ ധാരാളം വിതറി അഷ്ടഗന്ധം, ചന്ദനത്തിരി മുതലായ സുഗന്ധദ്രവ്യങ്ങളെക്കൊണ്ട് പുകയ്ക്കുകയുമാവാം. മുഹൂർത്തസമയമായാൽ ഗൃഹനായിക നിലവിളക്ക് ഭദ്രദീപമായി കൊളുത്തി മുമ്പിൽ നടക്കണം. പിറകിലായി കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും കൂടി ഭവനത്തെ പ്രദക്ഷിണം വെക്കണം. തുളസിത്തറയേയും പ്രദക്ഷിണം വെച്ച് കിഴക്കോട്ടോ, പടിഞ്ഞാട്ടോ ദർശനമായി വലതുകാൽ വെച്ചായിരിക്കണം പുരുഷന്മാർ) ഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത്. ഗൃഹനാഥ ഇടതുകാലും ഗൃഹനാഥൻ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കുവാനാണ് ശാസേ്ത്രാപദേശം. നേരത്തെ ഗണപതിഹോമം കഴിച്ച ഹോമകുണ്ഡത്തിലെ തീയെടുത്ത് അടുപ്പിലിട്ട് പാൽകാച്ചണം.പാൽ കാച്ചിയശേഷം ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ട് അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂൺ പാൽ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമർപ്പിക്കുക. തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേർന്നുവേണം പാൽപ്പാത്രം അടുപ്പിൽ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും. തിളപ്പിച്ചുവാങ്ങിയ പാൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും കൊടുത്ത് എല്ലാവരും കഴിക്കുക. തുടർന്ന് ക്ഷേത്രത്തിൽനിന്നു കൊണ്ടുവന്നതും ശേഖരിച്ചതുമായ ദേവന് നിവേദിച്ച പായസാദികൾ എല്ലാവർക്കും കൊടുക്കാവുന്നതാണ്. മനുഷ്യന് ഭൂമിയില്‍ താമസിക്കാന്‍ വേണ്ട സൌകര്യമുള്ള വീടുകള്‍ പണിയാനായുള്ള വ്യവസ്ഥകളാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീടിനു മാത്രമല്ല, മനുഷ്യന്‍ പണിയുന്ന ഏതു കെട്ടിടത്തിനും സാമാന്യമായി വാസ്തുവിദ്യാ നിയമങ്ങള്‍ ബാധകമാണ്. ഭൂമിയുടെ അവസ്ഥ, കിടപ്പ്, കാറ്റിന്‍റെ ഗതി, ലഭ്യത, വെള്ളത്തിന്‍റെ സാന്നിധ്യം, ലഭ്യത ഇങ്ങനെ പ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍ക്ക് അനുസൃതമായി വീടുകള്‍ പണിയുകയാണ് വാസ്തു വിദ്യ പ്രകാരം ചെയ്യുന്നത്. അതൊരു നിശ്ചിത കണക്ക് അനുസരിച്ച് വേണം ചെയ്യാന്‍. ഈ കണക്കാണ് അല്ലെങ്കില്‍ അളവുകളാണ് തച്ചു ശാസ്ത്രത്തില്‍ പറയുന്നത്.
തച്ചു ശാസ്ത്രം എന്നാല്‍ പുരാതന മാതൃകയില്‍ വീട് പണിയാനുള്ള വിദ്യയാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ തച്ചു ശാസ്ത്ര വിധി പ്രകാരം ആധുനിക രീതിയിലുള്ള വീടുകള്‍ സൌന്ദര്യാത്മകമായി തന്നെ പണിയാന്‍ കഴിയും. പക്ഷെ, അളവുകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതാണ് നല്ലത്. ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞ നഗരങ്ങളില്‍ പാരമ്പര്യ തച്ച് ശാസ്ത്ര പ്രകാരമുള്ള മന്ദിരങ്ങള്‍ ഉണ്ടാക്കുക പ്രായോഗികമല്ല. എന്നാല്‍, തച്ച് ശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തെറ്റിക്കാതെ വാസ്തുശാസ്ത്ര പ്രകാരം ഭംഗിയുള്ള വീടുകള്‍ പണിയാന്‍ ആവും എന്ന് ഉറപ്പാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായാണ് ഓരോ സ്ഥലത്തെയും വാസ്തുവിദ്യാ സങ്കേതങ്ങള്‍ വികസിച്ചിട്ടുള്ളത്. ഭൂമിയുടെ ഉറപ്പ്, ചരിവ്, ഘടന, ദിശ എന്നിവയെ ആധാരപ്പെടുത്തി ഉള്ള കണക്കുകളാണ് പ്രധാനം. പിന്നെ വീടിന് എത്ര ഉയരമുണ്ട്, വിസ്തൃതിയുണ്ട്, എത്ര മുറികളുണ്ട് എന്നിങ്ങനെയുള്ള കണക്കുകള്‍ വരുന്നു. ഭാരതത്തില്‍ പല സ്ഥലങ്ങളിലായി പല തരത്തിലുള്ള വാസ്തുശാസ്ത്ര സങ്കല്‍പ്പങ്ങളും അത് സംബന്ധിച്ച പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. മാനസാര (അളവുകളുടെ സാരം) എന്ന ഗ്രന്ഥമാണ് ഉത്തരേന്ത്യയിലെ പ്രമാണം. എന്നാല്‍ ദക്ഷിണേന്ത്യയിലാവട്ടെ മയമദം എന്ന ഗ്രന്ഥമാണ് അടിസ്ഥാന പ്രമാണം. ഇവയെ മൂല ഗ്രന്ഥങ്ങള്‍ എന്ന് വിളിക്കാം. വിശ്വകര്‍മ്മീയം, കാശ്യപീയം, സൂത്രധാര, സമരാംഗന തുടങ്ങി വേറെയും ചില വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥം മനുഷ്യാലയ ചന്ദ്രികയാണ്. ഈശാനഗുരുനോ പദ്ധതി, തന്ത്രസമുച്ചയം, വാസ്തുവിദ്യ എന്നിവയും കേരളത്തില്‍ പ്രസിദ്ധമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
_ക്ഷമാപണം:അക്ഷരതെറ്റിന്_
*Forward and Share only*
✿═══❁═☬ॐ☬═❁═══✿
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇ *🪔🪔🪔🪔🪔🪔🪔🪔*
┇ ┇ ┇ ✰🪔
┇ ┇ ✰🪔 *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖*
┇ ✰🪔
✰🪔
No comments:
Post a Comment