Friday, November 12, 2021

 ജ്ഞാന-യോഗ-ഭക്തി മാർഗ്ഗങ്ങളിലൂടെ  ഈശ്വരസ്വാരൂപ്യം നേടിയ പ്രാചീന ദേശത്തിലെ സിദ്ധപരമ്പരകൾ പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ടവർ പതിനെട്ട് പേരാണ് എന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ അധ്യാത്മിക ശക്തിവിശേഷത്തിന്റെ ചാലകശക്തികളായി ഈ സിദ്ധരുടെ ജീവസമാധികൾ തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.


1.തിരുമൂലർ

2.രാമദേവർ 

3.കുംഭമുനി (അഗസ്ത്യർ)

4.എടയ്ക്കാടർ

5.ധന്വന്തരി 

6.വാല്മീകി

7.കമലമുനി

8.ഭോഗനാതർ

9.മച്ചമുനി (മത്സ്യേന്ദ്രനാഥ്)

10.കൊങ്കണർ

11.പതഞ്‌ജലി

12.നന്ദിദേവർ

13.കരുവൂരാർ

14.പാമ്പാട്ടി സിദ്ധർ

15.സട്ടൈമുനി

16.സുന്ദരനന്ദദേവർ

17.കൊരക്കർ(ഗോരഖ്നാഥ്)

18.കൊതുംബയ്  

എന്നിവരാണ് ആ പതിനെട്ട് പേർ.


ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണ് പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...


1. തിരുമൂലർ- തില്ലയിൽ (ചിദംബരം ശ്രീനടരാജക്ഷേത്രം) സമാധി കൊള്ളുന്നു.


2.രാമദേവർ - അളകർമലയിൽ സമാധി കൊള്ളുന്നു.


3.അഗസ്ത്യർ (കുംഭമുനി) -തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമാധി കൊള്ളുന്നു.


4.കൊങ്കണമുനി - തിരുപ്പതി ശ്രീവെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.


5.കമലമുനി-  തിരുവരാവൂർ ശ്രീത്യാഗരാജമഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നു  


6.ചട്ടമുനി- ജ്യോതിരംഗം ( ശ്രീരംഗം) ശ്രീരംഗനാഥക്ഷേത്രം സമാധിസ്ഥാനം.


7.കരുവൂരാർ- കരൂർ ശ്രീ കല്യാണ പാശുപതേശ്വര മഹാക്ഷേത്രം സമാധിസ്ഥാനം


8.സുന്ദരാനന്ദർ-  മധുര മീനാക്ഷി ക്ഷേത്രത്തിൽ (കൂടൽ-മധുര) സമാധികൊള്ളുന്നു 


9.വാല്മീകി- എട്ടുകുടി ശ്രീ മുരുഗൻ ക്ഷേത്രം സമാധിസ്ഥാനമത്രെ.


10.നന്തിദേവർ- ശ്രീ കാശി വിശ്വനാഥ ക്ഷേത്രം നന്ദിദേവരുടെ സമാധിസ്ഥാനമത്രെ.

(18 ജീവസമാധികളിൽ തമിഴ്നാടിന് വെളിയിലുള്ള ഏക സിദ്ധപീഠം)


11.പാമ്പാട്ടി സിദ്ധൻ- പതിയിരി ശ്രീശങ്കരൻ കോവിൽ സമാധിസ്ഥനമത്രെ.


12.ഭോഗനാഥർ- പഴനിമല ശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാഥരുടെ സമാധിസ്ഥാനമത്രെ.


13.മച്ചമുനി /മത്സ്യേന്ദ്രനാഥർ- തിരുപ്പുറംകുണ്ഡ്രം മഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.


14.കോരക്കർ(ഗോരഖ്നാഥ്)- പാരൂർ മഹാക്ഷേത്രം സമാധി സ്ഥാനമത്രെ.. (നവനാഥപരമ്പര സ്ഥാപിച്ചത് ഇദ്ദേഹമാണ്)


15.പതഞ്ജലി- ബ്രഹ്മപുരേശ്വര ക്ഷേത്രം തിരുപ്പാട്ടൂർ പതഞ്ജലി മഹർഷിയുടെ  സമാധിസ്ഥാനമത്രെ.


16.ധന്വന്തരി- ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ  സമാധിസ്ഥനമത്രെ.


17. കുതംബയ്-  മയിലാടുംതുറൈ (തികഴ്മയൂരം/മായാവരം) പെരിയകോവിൽ  സമാധിസ്ഥാനമത്രെ.


18.ഇടയ്ക്കാടർ- തിരുവണ്ണാമല ശ്രീഅരുണാചലശ്വര മഹാക്ഷേത്രം സമാധിസ്ഥാനമത്രെ.


കേരളത്തിലെ ശക്ത്യാരാധനാപ്രധാനമായ 13 ക്ഷേത്രങ്ങൾ (ശാക്തേയക്കാവുകൾ) -

കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും...


നിലേശ്വരത്തെ മന്നുംപുറത്തു കാവ്

പഴയങ്ങാടിക്കടുത്തുള്ള തിരുവർക്കാട്ടുകാവ് 

വളപട്ടണത്തിലുള്ള കളരിവാതുക്കൽക്കാവ് 

മട്ടന്നൂരിന്നടുത്തുള്ള മാമനിക്കുന്നുകാവ് 

കൂത്തുപറമ്പിന്നടുത്തുള്ള തിരുവഞ്ചേരിക്കാവ് 

വടകരക്കടുത്തുള്ള കളിയാംവള്ളിക്കാവ് 

കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ്

കോഴിക്കോട് തിരുവലയനാട്ടുകാവ് 

പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ് 

അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്ന്കാവ്

കൊടുങ്ങല്ലൂരിലെ ശ്രീകുരുംബക്കാവ്

തിരുവല്ലയിലെ മുത്തൂറ്റുകാവ്

മാന്നാറുള്ള പനയന്നാർക്കാവ് 

എന്നീ പതിമൂന്ന് കാവുകൾ അഥവാ ശക്തിപീഠങ്ങൾ കേരളഭൂമിയുടെ രക്ഷാകവചങ്ങളായി സ്ഥിതി ചെയ്യുന്നത് പോലെ ഭാരതത്തിന്റെ മറ്റൊരു സംരക്ഷണ കവചമായി തമിഴ് മണ്ണിൽ ഈ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ആയിരത്താണ്ടുകളായി അധിനിവേശ ശക്തികളുടെ ഗൂഢവും കുത്സിതവുമായ പരിശ്രമങ്ങളും ആക്രമണങ്ങളും ഭാരതഭൂമി അതിജീവിക്കുന്നത് ഇവയുൾപ്പെടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇത്തരം സിദ്ധ-ശക്തിപീഠങ്ങളുടെ അനുപമശക്തിവിശേഷത്താലാണ്. 🙏

No comments:

Post a Comment