Sunday, November 21, 2021

 സർവ്വം നാരായണമർപ്പിതസ്മാസ്തു🙏


മഹാവിഷ്ണുവിന്റെ(വിരാട് പുരുഷന്റെ) അംഗങ്ങൾ


ത്രിലോകങ്ങൾ - ശരീരം 

ഭൂലോകം - പാദങ്ങൾ

ദേവലോകം - ശിരസ്സ് 

ആകാശം - നാഭി 

സൂര്യൻ - നേത്രം

വായു - മൂക്ക് 

ദിക്കുകൾ - ചെവി 

ബ്രഹ്മദേവൻ - ഗുഹ്യസ്ഥാനം

മൃത്യു - അപാനവായു 

ലോകപാലന്മാർ - കൈകൾ 

ചന്ദ്രൻ - മനസ്

യമൻ - പുരികങ്ങൾ

ലജ്ജ - മേൽച്ചുണ്ട്

ലോഭം - കീഴ്ചുണ്ട് 

ജ്യോത്സ്ന - പല്ലുകൾ 

മായ - പുഞ്ചിരി 

വൃക്ഷലതാദികൾ - രോമങ്ങൾ 

മേഘങ്ങൾ - തലമുടികൾ 

ആത്മജ്യോതി - കൗസ്തുഭം 

ആത്മജ്യോതിപ്രഭ - ശ്രീവത്സം 

സ്വമായ - വനമാല 

വേദം - പീതാംബരം 

പ്രണവം - പൂണൂൽ 

ജ്ഞാനയോഗവും അഷ്ടാംഗയോഗവും - മകരകുണ്ഡലങ്ങൾ 

ബ്രഹ്മലോകം - കിരീടം 

അവ്യാകൃതതത്ത്വം - അനന്തൻ 

സത്ത്വഗുണം - പദ്മം 

പ്രാണൻ - ഗദ 

ജലം - ശംഖ് 

തേജസ് - സുദർശനം 

ആകാശതത്ത്വം - ഖഡ്ഗം 

തമോഗുണം - പരിച

കാലതത്ത്വം - ശാർങ്ഗചാപം 

കർമ്മശക്തി - ആവനാഴി 

ഇന്ദ്രിയങ്ങൾ - ശരങ്ങൾ

മനസ് - തേര് 

ശബ്ദാദിതന്മാത്രകൾ - തേരിന്റെ ബാഹ്യരൂപം അനുഗ്രഹസ്വരൂപം - അഭയവരദമുദ്രകൾ ദേവപൂജാസ്ഥാനം - സൂര്യമണ്ഡലം

ദീക്ഷ - ദേവപൂജായോഗ്യത 

ഭഗവൽസേവ - സ്വദുരിതനാശം 

ഭഗസ്വരൂപം - താമര 

ധർമ്മം - ചാമരം

യശസ്‌ - വ്യജനം 

വൈകുണ്ഠം - കുട 

വേദത്രയി - ഗരുഡൻ 

യജ്ഞം - മൂർത്തിസ്വരൂപം 

ചിച്ഛക്തി - ലക്ഷ്മീദേവി 

തന്ത്രമൂർത്തി - വിഷ്വക്സേനൻ

നന്ദാദിഅഷ്ടദ്വാരപാലന്മാർ - അഷ്ടസിദ്ധി


നമ്മുടെ കണ്ണുകൾ ഭഗവൽനേത്രങ്ങളാണ്. നമ്മുടെ പാദങ്ങൾ ഭഗവൽപാദങ്ങളാണ്. ജീവജാലങ്ങളുടെ രൂപത്തിൽ പ്രകടമാകുന്ന ഭഗവാനെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ ആരാധന. ഈ ലോകം ഭഗവാനാണ്. ഈശാവാസ്യമിദം സർവ്വം. ഉള്ളിലിരിക്കുന്ന ഭഗവാനെ ജ്ഞാനത്താൽ അർച്ചിക്കണം. കൺമുമ്പിൽ കാണുന്ന ജീവജാലങ്ങളെ സേവയാൽ അർച്ചനചെയ്യണം. ഗുരുകൃപയാൽ വിശ്വംമുഴുവനും ഭഗവൽജ്യോതി എന്ന് കാണുവാൻ ഇടവരട്ടെ.🙏

No comments:

Post a Comment