Wednesday, April 13, 2022

 *ശുഭദിനം*

🌹🌹🌹🌹

*10 ചിന്തകൾ...*

🦚🦚🦚🦚🦚🦚

*1. സ്വാതന്ത്ര്യം -* എനിക്ക് തോന്നിയപോലെ ജീവിക്കാൻ നിങ്ങൾ തരുന്ന പെർമിഷൻ അല്ല. അങ്ങനെ എല്ലാവരും അവരവർക്കു തോന്നുന്ന പോലെ ജീവിച്ചാൽ ആരും ബാക്കിയുണ്ടാവില്ല. മൂല്യങ്ങൾ ആചരിച്ചു ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാവുക എന്നതാണ് അത്.


*2 . സ്വഭാവം -* സമയാസമയങ്ങളിൽ എന്റെ ഉള്ളിൽ നിന്ന് പൊങ്ങിവരുന്ന കാണിച്ചുകൂട്ടലുകൾ അല്ല സ്വഭാവം. സ്വ + ഭാവം എന്നാൽ അന്തരാത്മാവിന്റെ ഭാവം ആണ്. എന്റെ തനി സ്വഭാവം നിനക്കറിയില്ല എന്ന് ആരോടെങ്കിലും പറയുന്പോൾ,... പറയുന്നവർ ചിന്തിക്കുക, അത് എനിക്കെങ്കിലും ശരിയാം വണ്ണം അറിയുമോ എന്ന്....


*3. സുഹൃദ് ബന്ധം -* സു = നല്ലത് + ഹൃദ് = ഹൃദയം - നല്ല ഹൃദയമുള്ളവൻ. അതായത്, നമ്മുടെ ജീവിതത്തിന്റെ നന്മ കാംക്ഷിക്കുന്ന ആൾ. അതിനാൽ നമ്മളെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയോ കള്ളത്തരമോ....അങ്ങനെ എന്തെങ്കിലും ദുർവാസനകൾ പഠിപ്പിച്ചു തരുന്ന ആളെ സുഹൃത്തെന്നു വിളിക്കില്ല അവരെ ദുഹൃത് (ദുഷിച്ച ഹൃദയമുള്ളവൻ) എന്ന് വേണം വിളിക്കാൻ.


*4. സ്നേഹം -* ആഗ്രഹിച്ചത് സ്വന്തമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയല്ല സ്നേഹം. അത് സ്വാർത്ഥതയാണ്. മറ്റുള്ളവർക്ക് വെളിച്ചം കിട്ടാൻ സ്വയം ഉരുകുന്ന നെയ് പോലെയാണ് സ്നേഹം.


*5 . ദൈവം-*

നമ്മൾ ആഗ്രഹിക്കുന്ന, എന്നാൽ നമുക്ക് തനിച്ചു നടത്താൻ കഴിയാത്ത.... എന്ത് കാര്യങ്ങളും നടത്തിത്തരുന്ന ആളല്ല ദൈവം. നമുക്ക് എന്ത് ആഗ്രഹിക്കണം എന്നും, എന്ത് ആഗ്രഹിക്കേണ്ട എന്നും മനസിലാക്കിത്തന്ന് ഒടുങ്ങാത്ത ആഗ്രഹകെണികളിൽ നിന്ന് മുക്തമാക്കുന്നവനാണ് ദൈവം.


*6 . ഭക്തി-* ദൈവത്തിൽ നിന്ന് എന്തെങ്കിലും ആഗ്രഹിച്ചിട്ട് ചെയ്യുന്നതല്ല ഭക്തി. ദൈവത്തെ തന്നെ ആഗ്രഹിക്കുന്ന മനസിലെ ഭാവമാണ് ഭക്തി.


**7. മായ -* ലോകത്തിൽ കാണുന്ന വ്യക്തി, വസ്തുക്കളല്ല മായ. ആ വ്യക്തികളോടും വസ്തുക്കളോടും നമ്മൾ സമീപിക്കുന്പോൾ ഉള്ളിലുണ്ടാകുന്ന ആകർഷണമോ വികർഷണമോ ആണ് മായ. ഇത് രണ്ടും ഇല്ലാത്തവരാണ് മായാമുക്തം.


*8. ശ്രേഷ്ടൻ -* തന്റെ സുഖത്തിനായി ആരെയും ആശ്രയിക്കാത്തവരും, ആർക്കു വേണമെങ്കിലും സുഖശാന്തിക്കായി തന്നെ ആശ്രയിക്കാം എന്നുള്ള മനോഭാവം ഉള്ളവരാണ് ശ്രേഷ്ടൻ.


*9. ഭയം-* താൻ പിടിച്ചിരിക്കുന്ന കൊമ്പുകളെല്ലാം ഒടിയുന്ന കൊമ്പുകളാണെന്ന അറിവിൽ നിന്നാണ് ഭയം ജനിക്കുന്നത്. അതിനാൽ ഈശ്വരനിൽ മുറുകെ പിടിച്ചവന് ഭയമില്ല. ആ കൊമ്പ് ഒടിയില്ല.


*‌10. മരണം-* ജീവിതാവസാനത്തിൽ മരിക്കുന്നതു സർവ്വസാധാരണമായ കാര്യമാണ്. എന്നാൽ മരിക്കുന്നതു വരെ

🌹🌹🌹🌹🌹

No comments:

Post a Comment