Monday, July 04, 2022

 



കൃഷ്ണനും രുക്മിണിയും ദുർവ്വാസാവിന്റെ തേര് വലിച്ച കഥ.  


 
ഒരു ദിവസം  രുക്മിണീ ദേവി   ദുർവാസാവു മഹർഷിയെ വിളിച്ചു വരുത്തി സൽക്കരിയ്ക്കാനുള്ള തന്റെ മോഹം  ഭഗവാ‍ൻ കൃഷ്ണനെ അറിയിയ്ക്കുന്നു. ആദ്യം ഭഗവാൻ അത് ആപൽക്കരമാണെന്ന്നും വേണ്ടെന്നും തന്റെ പ്രിയതമയോട് പറഞ്ഞെങ്കിലും, ദേവിയുടെ ആഗ്രഹത്തിനു തടസ്സം നിന്നില്ല.രണ്ടുപേരും ചേർന്ന് ദുർവ്വാസാവിനെ ചെന്നുകണ്ട് സൽക്കാരത്തിനു ക്ഷണിയ്ക്കുന്നു. ദുർവ്വാസാവാകട്ടെ, താൻ വരണമെങ്കിൽ ആ രഥം വലിയ്ക്കുന്നത് കുതിരകളായാൽപ്പോരാ‍ ഭഗവാനും രുക്മിണിയും കൂടിയാവണമെന്നും വഴിയിലെവിടെയും നിർത്തരുതെന്നും ശഠിയ്ക്കുന്നു. എല്ലാം സമ്മതിച്ച് രണ്ടുപേരും കൂടി തേർ വലിച്ച് കാട്ടിൽക്കൂടി യാത്ര ചെയ്യുന്ന സമയത്ത് തേർ വലിച്ച് ക്ഷീണിച്ചവശയാ‍യ രുക്മിണി ഇനി ഒരൽ‌പ്പം വെള്ളം കുടിയ്ക്കാതെ തനിയ്ക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാനാ‍വില്ലെന്നു ഭഗവാ‍നെ അറിയിയ്ക്കുന്നു. കാൽ വിരൽകൊണ്ട് മണ്ണിൽകുത്തി ഭഗവാ‍ൻ ഗംഗയെ പ്രത്യക്ഷപ്പെടുത്തുകയും വെള്ളം കുടിച്ച ദേവിയുടെ ക്ഷീണം മാറുകയും ചെയ്തെങ്കിലും അതിഥിയായ തനിയ്ക്ക് ആദ്യം നൽകാതെയും ചോദിയ്ക്കാതെയും ജലപാനം ചെയ്തതിലും വണ്ടി നിർത്തിയതിലും കുപിതനാ‍യ ദുർവ്വാസാവ് രണ്ടു പേരും 12 വർഷം പരസ്പ്പരം പിരിഞ്ഞിരിയ്ക്കാൻ ഇടവരട്ടെ എന്നു ശപിയ്ക്കുന്നു. മാത്രമല്ല. ഈ സ്ഥലത്തിനു ചുറ്റും 20 നാഴിക ചുറ്റുവട്ടമുള്ള സ്ഥലത്തെങ്ങും ശുദ്ധജലം കിട്ടാതെ പോകട്ടെ എന്നും ശപിയ്ക്കുകയും ചെയ്യുന്നു.ഈ ശാപത്താലാണ് ദ്വാരകാ‍ധീശനായ കൃഷ്ണന്റെ ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയായി രുക്മിണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശാ‍പം സത്യമായതാ‍കാം, 20 കിലോമീറ്റർ ചുറ്റളവിൽ ഇന്നും ശുദ്ധജലം അപ്രാപ്യം തന്നെ. ഇന്നിവിടെക്കാണുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ടെന്നു കണക്കാക്കപ്പെടുന്നു . യാത്ര കഴിഞ്ഞു പായസം ദേഹത്ത് മുഴുവൻ പുരട്ടി കൃഷ്ണനോട് ഇരിക്കാൻ പറഞ്ഞു, കൃഷ്ണൻ ദേഹം മുഴുവൻ പുരട്ടിയെങ്കിലും കാൽ പാദത്തിൽ മാത്രം പുരട്ടിയില്ല. ദുർവാസാവ് മഹർഷി പറഞ്ഞു പാദത്തിൽ പുരട്ടാത്തതുകൊണ്ടു അവിടെ ശരം കൊണ്ട്
മരിക്കാൻ ഇടവരും  ബാക്കിയുള്ള എല്ലാ ഭാഗത്തും ഒരു ആപത്തും വരികയില്ല  എന്ന് പറഞ്ഞു പോകുകയും ചെയ്തു.




No comments:

Post a Comment