Friday, July 08, 2022

 മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം

---------------------


മുരിങ്ങയില ഔഷധഗുണങ്ങളാൽ സമ്പന്നമാണ് . . 

എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം ....

 .

മഴക്കാലത്ത് സകല അഴുക്കും വഹിച്ചു വരുന്ന ജലത്തിലെ വിഷാംശം എല്ലാം മുരിങ്ങ വലിച്ചെടുക്കും ആയതിനാൽ ആ സമയത്ത് ഉപയോഗിച്ചാൽ രോഗം ഉണ്ടാകും.


വേറൊന്ന് കർക്കിടക മാസത്തിൽ ഏതെങ്കിലും ഒരു ദിവസം മുരിങ്ങയിലയിൽ "കട്ട് " ഉണ്ടാകുന്നു .

അത് വിഷമയമാണ്. അത് ഏത് ദിവസം എന്ന് അറിയായ്കയാൽ കർക്കിടകത്തിൽ മുഴുവൻ മുരിങ്ങയില ഉപേക്ഷിക്കുന്നു.


കുറച്ച് ലോജിക് കൂടിയ അമ്മമാർ പറഞ്ഞത് ഇലകൾ തിങ്ങിനിറഞ്ഞതും മഴവെള്ളം പറ്റിപ്പിടിക്കാത്തതുമായ മുരിങ്ങയില വർഷ കാലത്ത് പ്രാണികളുടെ സുരക്ഷിത താവളമാണ്. ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ അപകടം .അതൊഴിവാക്കുക  എന്ന ലക്ഷ്യം. ഈ വാമൊഴികളെ ഏറ്റുവാങ്ങി ചെടിയും ആയുർവേദവും തമ്മിലുള്ള ഭേദാഭേദ ബന്ധത്തിന്റെ ഭാഗമായി ഗ്രന്ഥങ്ങളിൽ മുരിങ്ങയിലയെ ഒന്ന് അടർത്തി നോക്കി.

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല.


നിത്യം ശീലിക്കാൻ ആയുർവേദം ഉപദേശിച്ചിരിക്കുന്ന ആഹാര ദ്രവ്യങ്ങളിൽ മുരിങ്ങ ഉൾപ്പെടുന്നില്ല.എന്നാൽ ശീലിക്കാൻ പാടില്ലാത്തവയുടെ കൂട്ടത്തിലും പറഞ്ഞിട്ടില്ല.എന്നിരുന്നാലും ശാകങ്ങളുടെ നിരന്തര ഉപയോഗം പറയുന്നുമില്ല .ശാകവർഗ്ഗങ്ങളിൽ ഗുരുത്വം കുറഞ്ഞ ഭാഗം ഇലകളാണ്‌. എങ്കിലും സ്വതസിദ്ധമായ ഗുരു ഗുണം ദഹന വൈഷമ്യമുണ്ടാക്കാം. മാത്രമല്ല മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ളതാണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണ്  നല്ലത്. 


എന്നാൽ ആധുനിക ശാസ്ത്ര പ്രകാരം മുരിങ്ങയില ഒന്നാം തരം antioxident ആകുന്നു . Minerals, vitamins എന്നിവ ധാരാളമുണ്ട്'' ഇരുമ്പ് കാൽസ്യം, Viti A, C and Eഎന്നിവ പ്രധാനം. ആയതിനാൽ iron deficiency ഉണ്ടാകാതിരിക്കുവാനും കാൻസറിനെ പ്രതിരോധിക്കുവാനും മുരിങ്ങ ഇല, മുരിങ്ങക്കായ് എന്നിവ ഉപകാരപ്പെടും. ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കണം.


തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേലകൾ കഴിഞ്ഞ് മഴ കുറഞ്ഞ് വെള്ളം കലക്കം വിട്ട് തെളിഞ്ഞ് ക്രമേണ അടുത്ത മാസത്തിൽ വരുന്ന ഓണത്തിന് പൂക്കൾ ഒരുക്കാൻ തുടങ്ങുന്ന കർക്കിടകം യഥാർത്ഥത്തിൽ ശരൽക്കാലത്തിൻ്റെ തുടക്കത്തെയാണ് കേരളത്തിൽ കാണിക്കുന്നത്. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തുംമുമ്പെ മുരിങ്ങയിലയുടെ ഉഷ്ണംകൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷതകൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. ശരീരത്തിൽ inflammation and allergy കൾക്ക് സഹായകമായ അന്തരീക്ഷം ഉണ്ടാക്കുന്നു.


മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു. nitril glycosides, niazirin, mustard oil glycosides niazinin and niazimicin ഇവയുടെ അളവിലെ വ്യത്യാസത്തെ പരിഗണിക്കാതെ വയ്യ.അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. Gastric irritations ഉണ്ടാകുന്നത് ഇത്തരം രാസ വസ്തുക്കൾ പ്രവർത്തനം ഫലമാണ്. 

[തീക്ഷ്‌ണം, സരം എന്നീ ഗുണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ടിയിരിക്കുന്നു.] കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു. 


കാത്സ്യം ,പ്രോട്ടീൻ ,വിറ്റാമിൻ സി ഇവയൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്ന വിഭവമാണെങ്കിലും കൊഴുപ്പിനെ കുറക്കുന്ന വിഭവമാണെന്നതിനാലാവണം പൊതുവെ പഞ്ഞമാസമായ കർക്കിടകത്തിൽ അത് ഒഴിവാക്കപ്പെട്ടിരുന്നത്.


വിഷം വലിച്ചെടുക്കുന്ന തിയറി അത്രമാത്രം വിശ്വാസയോഗ്യമല്ല കാരണം അങ്ങനെയുള്ള യുക്തിക്ക് നിരക്കുന്ന ഒന്നും ആയുർവേദത്തിലോ പഠനങ്ങളിലോ കാണുന്നില്ല. പൊതുവേ ഇലകൾ ദഹിപ്പിക്കാനുള്ള cellulases എന്ന enzyme മനുഷ്യരിൽ കുറവാണ്. Cellulomonus എന്ന symbiotic Anaerobic bacteria ആണ് പശു പോലുള്ള സസ്യഭുക്കുകളിൽ ഇതിന് സഹായകമാകുന്നത്.


കർക്കിടകത്തിൽ പറയുന്ന പത്തിലകൾ സാമാന്യം സെല്ലുലോസ് content കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്. എന്നാൽ കർക്കിടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ (leaves of trees have more cellulose )ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. 

പണ്ടുകാലം കർക്കിടകം ദേഹ അധ്വാനം കുറഞ്ഞ കാലവുമായിരുന്നു.ലഭിച്ചിട്ടുള്ള പഠനങ്ങളിൽ വേനൽക്കാലത്ത് ഇലകളിൽ പ്രോട്ടീന്റെയും ഫാറ്റിന്റേയും അളവ് കൂടുതലാണെന്ന് കാണുന്നു. ഇതിൽ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ ചെടിയിലെ ഗുണങ്ങളിൽ വ്യത്യാസം വരുത്തുന്നു എന്ന് കാണാം. ആയതിനാൽ മുരിങ്ങയിലയുടെ പഠനം കർക്കിടകത്തിന്റെ കേരളീയാന്തരീക്ഷത്തിൽ നടത്തേണ്ടതുണ്ട്. കാരണം സാധാരണക്കാരന് ഇരുമ്പ് അംശം പ്രദാനം ചെയ്ത് രക്തക്കുറവിനെ പരിഹരിക്കുന്ന ഒരു പ്രധാന ഭക്ഷണവിഭവമെന്ന നിലക്ക് അതിന് സാമൂഹ്യ പ്രസക്തിയുണ്ട്.....


courtesy:

Info Drs Ayurveda FBPage


#Health #Muringayila #Karkkidakam #Reasons 

#Ethnichealthcourt

No comments:

Post a Comment