Monday, October 24, 2022

 ഈശ്വരനിലേക്കു എത്തുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യം. അതിനു നമ്മൾ ഈശ്വരനെ അറിയണം. ആരാണ് ഈശ്വരൻ?. എവിടെയാണ് അദ്ദേഹം ഉള്ളത്. സർവ്വവ്യപിയായ അദ്ദേഹത്തെ എങ്ങനെയാണ് കാണുക. ഈശ്വരനെ മനസ്സറിഞ്ഞു  വിളിക്കുന്നവരുടെ മുമ്പിൽ അദ്ദേഹം പലരുപത്തിലും എത്തും. അത് പ്രത്യക്ഷത്തിൽ നമുക്കു മനസ്സിലാവില്ല. ഒരിക്കൽ ഒരു മഹർഷിയോട് അദ്ദേഹത്തിന്റെ ശിഷ്യൻ ചോദിച്ചു. ഈശ്വരനെ എങ്ങനെയാണു അറിയുക? അപ്പോൾ ഗുരു പറഞ്ഞു നി രണ്ടു കുടത്തിൽ ജലം  നിറച്ചു കൊണ്ട് വരിക. ശിഷ്യൻ പോയി രണ്ടു കുടത്തിൽ ജലവുമായി വന്നു. ഗുരു പറഞ്ഞു അതിൽ ഒരു കുടത്തിൽ കുറച്ചു ഉപ്പു ഇടുക. ശിഷ്യൻ അതുപോലെ ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനോട് പറഞ്ഞു നി രണ്ടു കുടത്തിലെയും ജലം  രുചിച്ചു നോക്കുക. ശിഷ്യൻ ഒരു കുടത്തിലെ ജലം രുചിച്ചു  കുഴപ്പമില്ല സദാ  ജലം. അടുത്ത കുടത്തിലെ ജലം കുടിച്ചു നോക്കി ഉപ്പുരസം ഉണ്ട്. രണ്ടു കുടത്തിലെയും ജലത്തിനു കാഴ്ച്ചയിൽ വ്യത്യാസം ഇല്ല. എന്നാൽ ഒന്നിൽ രുചിയിൽ വ്യത്യാസം ഉണ്ട്.ഇതുപോലെയാണ് ഈശ്വരൻ. അദ്ദേഹം എല്ലായിടത്തും നിറഞ്ഞു നില്കുന്നു. പക്ഷെ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല. ഭഗവാനെ നിഷ്കളങ്കഭക്തിയോടെ സ്നേഹിച്ചാൽ ഭഗവാൻ നമ്മുടെ ഹൃദയതിൽ വസിക്കും. ഒരിക്കലും നമ്മെ കൈവിടില്ല. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ മാത്രം ഭഗവാനെ ഓർത്താൽ പോരെ സദാ നമ്മുടെ മനസ്സിൽ ഭാഗവതസ്മരണ ഉണ്ടാവണം. ഭഗവത്നാമം  സദാ നാവിൽ ഉണ്ടാവണം. ഈശ്വരചിന്തയോടെ ജീവിക്കുന്ന ഒരു ഭക്തന്റെ എല്ലാ പ്രശ്നങ്ങളിലും ഭഗവാന്റെ കൃപ ഉണ്ടാവും.  അപ്പോൾ നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒരു തെറ്റും ചെയില്ല. ഭഗവാൻ നമ്മളെ നേർവഴിക്കു നയിക്കും. അതുകൊണ്ട് ഭക്തിയോടെ ഭഗവാനെ വിളിക്കു. ഹരേകൃഷ്ണ 🌹🌹🌹🌹സർവ്വം കൃഷ്ണർപ്പണമാസ്തു 🌹🌹🌹

No comments:

Post a Comment