Friday, October 07, 2022


മേൽപ്പാഴൂർ മനയും ആദിശങ്കരനും : ചരിത്രം ഉറങ്ങുന്ന പിറവത്തിന് സ്വന്തമായി നൂറ്റാണ്ടുകൾ പഴക്കം ഉള്ള രണ്ട്  അമൂല്യ നിധികൾ... പാഴൂർ പടിപ്പുരയും മേൽപ്പാഴൂർ മനയും... "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന വയലാറിന്റെ ഗാനം അനശ്വരമാക്കുന്ന നിർമിതികൾ നിറഞ്ഞ  ഗ്രഹത്തുരുത്വം തുളുമ്പുന്ന  വാസ്തുകലയുടെയും സൃഷ്ടികളുടെയും  പ്രകൃതി ഒരുക്കുന്ന വിസ്മയകാഴ്ചകളുടെ അമൂല്യ ശേഖരം തന്നെയാണ് കേരളം എന്ന് തോന്നി പോയ  നിമിഷങ്ങൾ. ഗ്രഹത്തുരുത്വം തുളുമ്പുന്ന ഈ മന രണ്ട് നൂറ്റാറ്റാണ്ടുകളിലേക്ക് വിരൽ ചൂണ്ടുന്ന അമൂല്യ നിധിയാണ്.. പാഴൂർ പടിപ്പുരയില്ലേ സന്ദർശനത്തിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു ജഗദ്ഗുരു ആദിശങ്കരാചാര്യസ്വാമികൾ ജനിച്ച ഗൃഹം കാണണമെന്ന്. പലരും ധരിച്ചു വെച്ചിരിക്കുന്നത്‌ ഈ പുണ്യത്മാവ് ജനിച്ചത്‌ കാലടിയിൽ ആണെന്നാണു. അദേഹം വളർന്നത്‌ കാലടിയിൽ ആണെങ്കിലും ജനിച്ചത്‌ എറണാകുളം ജില്ലയിൽ,പിറവിത്തിനടുത്ത്‌ ചെറിയ ഗ്രാമമായ വെളിയനാട്‌ എന്ന സ്ഥലത്തുള്ള മേൽപാഴൂർ മനയിലാണു. അദ്ദേഹത്തിന്റെ മാതാവിന്റെ  വീടാണിത്‌. ഇപ്പോൾ ചിന്മയമിഷൻ ഏറ്റെടുത്ത്‌ ചിന്മയഫൗണ്ടേഷനായി പ്രവർത്തിച്ചു വരുന്നു. ആചാര്യസ്വാമികൾ ജനിച്ച ഇല്ലവും, മുറിയുമെല്ലാം അതേപടി സംരക്ഷിച്ചു വരുന്നു. പ്രശാന്തസുന്ദരമായ അന്തരീക്ഷം.

നമ്മൾ മൊബൈയിൽ ചാർജ്ജ്‌ ചെയ്യാറില്ലെ.... അതുപോലെ നമുക്ക്‌ നമ്മളെ തന്നെ ചാർജ്ജു ചെയ്യാനുള്ള കേന്ദ്രങ്ങളാണു ഇതൊക്കെ. നമ്മുടെ മക്കളേയും ഇടയ്കൊക്കെ കുടുംബസമേതം ഇതുപോലുള്ള പുണ്യകേന്ദ്രങ്ങളിലേക്‌ കൊണ്ടുപോകണം. എന്നിട്ട്‌ ശങ്കരാചാര്യസ്വാമികളേയുകുറിച്ചൊക്കെ അവർക്ക്‌ പറഞ്ഞുകൊടുക്കണം. നല്ലൊരു സംസ്കാരം അവരിൽ വളർത്തിയെടുക്കാൻ സാധിക്കും പവിത്രമായ ഒരിടമാണു ആദിശങ്കര നിലയം

ദിവ്യമായ മേൽപ്പാഴൂർ മന.

അദ്വൈത വേദാന്തത്തിന്റെ വക്താവ്‌ ആദിശങ്കരൻ പിറന്നുവീണ മന.

ആദിശങ്കരന്റെ നിര്‍മ്മലാത്മാവായ മാതാവ്‌ ആര്യാമ്പയുടെ മനയായിരുന്നു ഇത്‌.നൂറ്റാണ്ടുകൾ പിന്നിട്ട്‌, കാലത്തെ അതിജീവിച്ച്‌ ഇപ്പോഴും നിലനിൽക്കുന്നു ഈ 

ശാന്തി സങ്കേതം.എടക്കാട്ടുവയൽ  എന്ന ഗ്രാമത്തിലാണു ഈ വിശുദ്ധ സങ്കേതം നിലകൊള്ളുന്നത്‌.

മേൽപ്പാഴൂർ മനക്ക്‌ ആദിശങ്കര നിലയമെന്ന് നാമകരണം ചെയ്തത്‌ സ്വാമി ചിന്മയാനന്ദനാണ്‌. മനക്കുള്ളിൽ അതിപുരാതനമായ നാലുകെട്ട്.. അയ്യപ്പസ്വാമി ക്ഷേത്രം.. കുളപ്പുരമാളിക എന്നിവയുണ്ട്.. മരങ്ങളാൽ ചുറ്റപെട്ടു കിടക്കുന്ന ഇവിടുത്തെ കാറ്റിന്റെ കുളിർമ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 

ഈ പ്രാചീനമായ നാലുകെട്ട്‌ പുരാതന കേരളത്തിന്റെ ദീപ്‌തിമത്തായ ശില്പശാസ്ത്ര ചാതുര്യമാണു എടുത്തുകാട്ടുന്നത്‌.

1200 വർഷങ്ങൾ പിന്നിട്ടിട്ടും ഈ മനയുടെ അനുപമസൗന്ദര്യമുള്ള ശിൽപ ഭംഗി ഇപ്പോഴും ഈടുനില്ക്കുന്നു.

ഇവിടെ ഒരൽപം നേരം ധ്യാനം...മനസിന് കുളിർമയെക്കുന്ന മാസ്മാര സൃഷ്ടികൾ.. ഇവിടുത്തെ അന്തരീക്ഷം പുത്തൻ ഉണർവ്വേകും എന്ന കാര്യത്തിൽ സംശയം ഇല്ല


അങ്ങനെ ആദിശങ്കരാചാര്യർ ജനിച്ചു വളർന്ന തറവാടും തറവാടിനോട് ചേർന്ന് കിടക്കുന്ന അയ്യപ്പ സ്വാമി ക്ഷേത്രവും കുളവും കുളപ്പുരമാളികയും ഗ്രഹത്തുരുത്വം തുളുമ്പുന്ന നാലുകെട്ടും  കേരളത്തിന്റെ സംസ്‍കാരിക ചൈതന്യം വിളിച്ചു ഉണർത്തുന്ന മാസ്മരാ സൃഷ്ടികളും  കണ്ടു ആസ്വദിച്ചു മടങ്ങാൻ സാധിച്ചു... 


ഈ ചരിത്രവിസ്മയങ്ങൾ നമ്മുക്ക് സംരക്ഷിക്കാം 


നന്ദി നന്ദി നന്ദി.. തുടരും 


Photo/video: Arun Ettumanoor

No comments:

Post a Comment