Sunday, November 13, 2022

ശബരിമല യാത്ര. *ഓം സ്വാമിയേ ശരണം അയ്യപ്പ* *മണ്ഡല മഹോത്സവം - 41 ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണക്രമം* ഭക്തന്മാരുടെ മാനസങ്ങളിൽ ആനന്ദമൂർത്തിയായ അയ്യപ്പ സ്വാമി വസിക്കുന്നു. അനേക ജന്മ സുകൃതം കൊണ്ടാണ് ഈശ്വര ഭക്തി നമ്മുടെ മനസ്സിൽ നിറയുന്നത്. ഭക്തിയോടെ തന്നെ ഭജിക്കുന്നവർക്ക്‌ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നു. ശരണമന്ത്ര ഘോഷവും ഭഗവദ് കഥാ ശ്രവണവും മണ്ഡലകാലത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. കലിയുഗപൊരുളായ അയ്യപ്പ സ്വാമിയുടെ തത്ത്വങ്ങളും ചരിതങ്ങളുമടങ്ങിയ ശ്രീമദ് അയ്യപ്പ ഭാഗവതം വൃശ്ചികം 1 മുതൽ തുടങ്ങി, മണ്ഡലകാലം മുഴുവൻ പാരായണം ചെയ്ത് 41 ദിവസം സമർപ്പിക്കുക എന്നൊരു അനുഷ്ഠാന പദ്ധതിയാണ് നമ്മളിവിടെ സങ്കല്പം ചെയ്യുന്നത്. ഈയൊരു സങ്കല്പം എല്ലാ ഭക്ത ജനങ്ങളിലേക്കും എത്തിക്കണമെന്ന് ഓരോ ധന്യാത്മാക്കളോടും വിനീതമായി പ്രാർത്ഥിക്കുന്നു. ഓം സ്വാമിയേ ശരണം അയ്യപ്പ 🙏

No comments:

Post a Comment