Wednesday, November 09, 2022

*🔥മനുഷ്യരിലെ ഊർജ്ജം എന്നത് സജീവമായ ചിന്തകളാണ്.. അല്ലാതെയുള്ള ജീവിതം നിർജ്ജീവവും ആണ് ..നമുക്കുള്ളിലെ ചിന്തകൾ അത് നല്ലതാവാം, അല്ലെങ്കിൽ മോശവുമായേക്കാം , എങ്കിലും നമ്മുടെ ചിന്തകൾ തന്നെയാണ് ഏത് ലക്ഷ്യത്തിലെത്താനും നമുക്ക് ഉത്തേജനമായിത്തീരുന്നത്.. ചിന്തകളെ നമുക്ക് അതിവിദഗ്ദമായി കൈകാര്യം ചെയ്യാൻ കഴിയും. അത് തെറ്റായ രീതിയിൽ ആയാൽ നമ്മുടെ വ്യക്തിത്വത്തെ ഹീനമാക്കും: എന്നാൽ എന്നാൽ നമുക്കുള്ളിലെ ചിന്തകൾ ക്രിയാത്മമാണ് എങ്കിൽ, ചിന്തകൾ അത്രത്തോളം മനോഹരമാകും അതോടൊപ്പം നമ്മുടെ വ്യക്തിത്വവും .. അതിനായി ബോധപൂർവ്വം ബുദ്ധി ചെലുത്തി ചിന്തിക്കണം എന്ന് മാത്രം.. ബോധപൂർവ്വമുള്ള ചിന്ത മനസ്സിലെ തടസ്സങ്ങളെ അകറ്റുകയും, കൂടുതൽ ഇച്ഛാശക്തി നമുക്ക് കൈവരികയും ചെയ്യുന്നു.. അതിന് ഒരു വ്യക്തിയ്ക്ക് ആദ്യം വേണ്ടത് വ്യക്തിത്വ ബോധമാണ് ... . അതോടൊപ്പം നമ്മിൽ യുക്തിയും , ബുദ്ധിയും , വിവേകവും, ബോധവും ചേർന്ന് പ്രവൃത്തിച്ചാലേ ബോധപൂർവമുള്ള ചിന്തകൾ മനസ്സിൽ ഉദിക്കുകയുള്ളു.. ഇന്ന് നാം കാണുന്ന ലോകം തന്നെ ഈ ഭൂമുഖത്തേയ്ക്ക് വന്നും പോയുമിരിയ്ക്കുന്ന മനുഷ്യരുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഫലമാണ്. . ചിന്തകളാണ് മനുഷ്യ ജീവിതം മുന്നോട്ട് നയിക്കുന്നത് ,.. അതിനാൽ തന്നെ മനുഷ്യരിലെ നന്മയുടെ ഉറവ വറ്റാതിരിക്കാൻ നല്ല വ്യക്തിത്വബോധമുള്ള തലമുറകൾ ഇവിടെ എന്നുമെന്നും പുനർജനിക്കട്ടെ .* 🔥🔥🔥🔥🔥🔥 *ശുഭദിനം🙏*

No comments:

Post a Comment