Friday, March 03, 2023

മഹാഭാരതം വേദവ്യാസനാണ് ഇതിന്റെ രചയിതാവ് മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് . ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് . ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 . ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ 16374 ശ്ളോകങ്ങളുണ്ട് .കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 125000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും . മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി സനത്‌സുജാതീയം ഭഗവദ്ഗീത അനുഗീത എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി. വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ. മനുഷ്യൻറെ അല്ലെങ്കിൽ ജീവജാലങ്ങളുടെ��െ ഉൽപ്പത്തി മുതൽ ഇന്നു നാം കാണുന്ന ലോകം വരെയുള്ള എല്ലാ കാല മാറ്റത്തിനു തെളിവുകളുണ്ട് പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിൽ അതിന് തെളിവാണ് ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലോകത്തിൻറെ നാനാഭാഗങ്ങളിലും നടന്ന യുദ്ധങ്ങളും കാലാന്തരത്തിൽ ഭൂമിക്കടിയിൽ പെട്ടുപോയ തെളിവുകളും ഇന്നും ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് മനുഷ്യന്റെ ഉല്പത്തി മുതൽ ഇന്ന് നാം കാണുന്ന ലോകം വരെ എങ്ങനെ ഉണ്ടായി എന്നതിന് വ്യക്തവും അവ്യക്തവുമായ തെളിവുകൾ ഉണ്ട് അതുപോലെ മനുഷ്യന്റെ ഉല്പത്തി മുതൽ അവർ കൂട്ടായ ജീവിതത്തിൽ ചെയ്തുപോന്നിരുന്നു ജീവിത കാര്യങ്ങൾ അല്ലെങ്കിൽ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിച്ചിരുന്നു ആയുധങ്ങൾ ഭക്ഷണ സാമഗ്രികൾ എല്ലാം തന്നെ ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവജാലങ്ങൾ എങ്ങനെയുണ്ടായി മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നിവയെപ്പറ്റി പരിണാമസിദ്ധാന്തത്തിൽ പ്രതിപാദിക്കുന്നുണ്ട് പക്ഷേ കാലം ഇത്ര പുരോഗമിച്ചിട്ടും എത്രമാത്രം പുരാവസ്തു ഗവേഷകർ തേടിയിട്ടുണ്ട് മഹാഭാരതം യുദ്ധത്തിൻറെ യാതൊരു തെളിവുകളും ഇതുവരെ ഭാരതത്തിൽ നിന്നും ലഭിച്ചതായി കേട്ടിട്ടില്ല അതിന്റെ അർത്ഥമെന്താണ് മഹാഭാരതം ഈ പോസ്റ്റിൽ പ്രതിപാദിച്ചത് പോലെ വെറുമൊരു കഥയാണ് കാലങ്ങളുടെ കുത്തൊഴുക്കിൽ ചെടികളിൽനിന്ന് ചെടികളിലേക്ക് ജീവജാലങ്ങളിൽ നിന്നും ജീവജാലങ്ങളിലെ മനുഷ്യൻ മനുഷ്യരിലേക്ക് ഇത് പകർന്നു കിട്ടി അതല്ലാതെ ഇത് മഹാഭാരതം ഭാരതത്തിലുണ്ടായ ഒരു യുദ്ധം അല്ല എന്നുള്ളതിന്റെ തെളിവാണ് ഈ പോസ്റ്റ്. പക്ഷേ വിശ്വാസങ്ങളിൽ അടിയുറച്ചുപോയ ഒരു സമൂഹത്തിന്റെ വെറും മിഥ്യാധാരണ മാത്രമാണ് മഹാഭാരതം യുദ്ധം ��ം ഭഗവാൻ ശ്രീകൃഷ്ണൻ അതുപോലെ ഈ യുദ്ധത്തിൽ പങ്കെടുത്ത കൗരവരും പാണ്ഡവരും എല്ലാം സൃഷ്ടികൾ മാത്രം അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത കാലം ഇതൊക്കെ പ്രചരിക്കുവാൻ പ്രചരിപ്പിക്കുവാൻ വലിയ കാലതാമസം ഉണ്ടായിട്ടില്ല എങ്കിലും വിശ്വാസികളുടെ ഇടയിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ വലിയ പ്രാധാന്യത്തോടുകൂടി അവതരിപ്പിക്കാനും അതിനുശേഷം തലമുറകളായി കൊണ്ടുനടക്കാനും ഹൈന്ദവ സമൂഹത്തിന് സാധിച്ചു അതാണ് ഇന്ന് രാഷ്ട്രീയ കോമരങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങളെയും ജാതിയുടെയും പേരിൽ തമ്മിലടിച്ച് തമ്മിലടിപ്പിച്ച് ലാഭം നേടാൻ നോക്കുന്നത്. അതു തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് വേണം. മഹാഭാരതം എന്താണ് അതെങ്ങനെ ഉണ്ടായി എന്നുള്ളതിനെ കുറിച്ച സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പഠിപ്പിക്കണ്ട കാര്യമാണ് അതുപോലെ രാമായണവും ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു കാവ്യമാണ് കാവ്യത്തിന്റെ.. അർത്ഥങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമാണ്. ബൈബിളും ഖുർആനും അതുപോലെ ഭഗവദ്ഗീതയും പൗരാണിക കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള ദൈവതുല്യരായ മനുഷ്യർ വരും തലമുറ എങ്ങനെ ജീവിക്കണം എന്നെക്കുറിച്ച് ദീർഘവീക്ഷണം ഉള്ളവരായിരുന്നു. അതിന്റെ തെളിവാണ് ഈ മൂന്നു ഗ്രന്ഥങ്ങളും വിരൽചൂണ്ടുന്നത് എല്ലാ ഗ്രന്ഥങ്ങളുടേയും�ം അർത്തങ്ങൾ പൂർണമായ രീതിയിൽ മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറ ശ്രമിക്കേണ്ടതാണ് പുരാണ ഗ്രന്ഥങ്ങളുടെ പേരും മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പറയുന്നത്. മറ്റൊരു മതങ്ങളെ മനുഷ്യരെ മനുഷ്യരായി കാണാൻ അവരെല്ലാവരും ഒന്നാണെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് മേൽപ്പറഞ്ഞവ. കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ്‌ വേദം എന്ന പേരിൽ ഋക്കുകളിടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ(കർമ്മ പ്രധാനമായ്‌) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ്‌ അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. വേദത്തെ നാലായി പകുത്ത (എഡിറ്റ്‌ ചെയ്ത) കൃഷ്ണദ്വൈപായനനെ വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു. ബൃഹത്തായ ഈ പരിശ്രമത്തിനു ശേഷം വ്യാസനു ഒരു ആഗ്രഹമുണ്ടായി ഒരു കഥ എഴുതണം. വേദങ്ങളിലെ സാരാംശം ലോകമെങ്ങുമുള്ള സാധാരണക്കാരനുകൂടി മനസിലാകുന്നവിധത്തിൽ ഒരു കഥയാവണമത്‌. വ്യാസനു എഴുത്തിനു തുണയായി ഗണപതിയെക്കിട്ടി. അദ്ദേഹത്തിന്റെ വംശാവലിയിൽ തന്നെയുള്ള ഒരു കുടുംബത്തിന്റെ മൂപ്പിളമപ്പോരു ഇതിവൃത്തമാക്കി അദ്ദേഹം ഒരു കഥ രചിച്ചു. 60ഭാഗങ്ങളുള്ള ഒരു ബൃഹത്‌ കഥ. ആ കഥാസമാഹാരത്തിനു അദ്ദേഹമിട്ട പേരു "ജയം" എന്നായിരുന്നു. ഈ അറുപത്‌ ഭാഗങ്ങളിൽ ഒരുഭാഗം വ്യാസന്റെ ശിഷ്യനായ വൈശമ്പായനു അദ്ദേഹം കേൾപ്പിച്ച്‌ കൊടുത്തു.(ഓർക്കുക വ്യാസ വിരചിതമായ ആ ഇതിഹാസ കഥയുടെ ആകെ അറുപത്‌ ഭാഗങ്ങളിൽ ഒരു ഭാഗം മാത്രം. ബാക്കി എവിടെയെന്നോ ആ കഥ എന്തെന്നോ ആർക്കുമറിയില്ല.) അർജ്ജുനന്റെ പൗത്രൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിനിടെ വൈശംബായനൻ ആദ്യമായി പൊതുജന സമക്ഷം അവതരിപ്പിച്ചു. അന്ന് ഈ കഥ കേട്ട രോമഹർഷണൻ എന്ന സൂതൻ ഇത്‌ തന്റെ പുത്രൻ ഉഗ്രശ്രവസിനെ പഠിപ്പിച്ചു. അയാൾ അത്‌ നൈമിഷാരണ്യത്തിൽ വച്ച്‌ ശൗനകാദികളായ ഋഷിമാരെ കേൾപ്പിച്ചു. ജൈമിനി, ശുകൻ മുതലായവരും പിന്നീട്‌ ഈ കഥ പ്രചരിപ്പിച്ചു. അങ്ങിനെ പലരും പറഞ്ഞ്‌ പറഞ്ഞ്‌ വ്യാസന്റെ "ജയ"ത്തിലേക്ക്‌ പല കഥകളും കൂടിച്ചേർന്നു. ഒരു വൻ വട വൃക്ഷം കണക്കെ ശാഖോപ ശാഖകളായി ആ കഥ പടർന്ന് പന്തലിച്ചു. പുതിയ പുതിയ ഭാഗങ്ങൾ പുതിയ പുതിയ ആശയങ്ങൾ അതിൽ നിറച്ചു. പതിയെ "ജയം" എന്ന കഥ "വിജയം" എന്ന പേരിലേക്ക്‌ മാറി. കാലം പിന്നെയും പോയി. പോകെ പോകെ ആ കഥ വിപുലമായിക്കൊണ്ടിരുന്നു. കേവലം ഒരു കുടുംബത്തിന്റെ മൂപ്പിളമ പോരിനപ്പുറം ഉപകഥകളും, ശാഖകളുമായി അത്‌ പിന്നെയും വിശാലമായിക്കൊണ്ടിരുന്നു. "ജയവും" "വിജയവും" പിന്നിട്ട്‌ അത്‌ "ഭാരതം" എന്ന പേരിലറിയപ്പെട്ടു. പിന്നെയും പിന്നെയും അത്‌ വളർന്ന്കൊണ്ടേയിരുന്നു. ചരിത്രം, ജനിതകശാസ്ത്രം, ഊർജ്ജതന്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജ്യോതിഷം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, സാരോപദേശങ്ങൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ അതിൽ വന്ന് നിറഞ്ഞ്കൊണ്ടേയിരുന്നു. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കണക്കാക്കുന്ന ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിത കഥയും അടങ്ങുന്ന ഹരിവംശം കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ പതിനെട്ട്‌ അദ്ധ്യായവും, ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുമുള്ള ഒരു മഹാഗ്രന്ഥമായി അത്‌ പരിണമിച്ചു. ഭാരതം അതോടെ മഹാഭാരതമായി. ജയം എന്ന ഒരു കുടുംബത്തിന്റെ ചരിതം മാത്രം പറഞ്ഞിരുന്ന കഥ ഭാരത ദേശത്തിന്റെ തന്നെ മഹാപുരാണവും ഇതിഹാസവുമായി വളർന്നതിന്റെ പരിണാമ ദശയാണു ഈ പറഞ്ഞത്‌. പരശതം വർഷങ്ങളായി പാടി പതിഞ്ഞതാണു മഹാഭാരതത്തിന്റെ ഓരോ കഥവഴികളും. വിവിധ ഭാഷകളിൽ, വിവിധ രൂപങ്ങളിൽ നൃത്തമായും, നാട്യമായും, ഗാനങ്ങളായും, ചിത്രങ്ങളായും, നാടോടി കഥാഖ്യാനങ്ങളായും, ഈ മഹാപുരാണം ആവർത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇന്നും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നുമുണ്ട്‌. ഇന്ത്യയ്ക്ക്‌ പുറത്ത്‌ അങ്ങ്‌ ഇന്തോനേഷ്യവരെ മഹാഭാരതത്തിന്റെ പലപല ആഖ്യാനങ്ങൾ കാണാം. ഇരുപതാം നൂറ്റാണ്ടിൽ ഈ ഇതിഹാസം ആധുനീക മനസിനെക്കൂടി ഹഠാദാകർഷിച്ചു. ആഴത്തിലുള്ള പഠനങ്ങൾ ഇതിനെ കേന്ദ്രീകരിച്ച്‌ നടന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ പല പുനരാഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും മഹാഭാരതത്തെ പലരും നോക്കിക്കണ്ടു. അങ്ങിനെ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിലൂടെ നിരവധിയായ നോവലുകളും, നാടകങ്ങളും, ചലചിത്രങ്ങളും, സീരിയലുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇക്കൂട്ടത്തിൽ ചിലവയെങ്കിലും അതിന്റെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചുവെന്ന യാതർത്ഥ്യം തള്ളിക്കളഞ്ഞ്കൂടാ. ചിലപ്പോഴെങ്കിലും യഥാർത്ഥ തത്വങ്ങളെ വിസ്മരിച്ച്‌ അതിന്റെ സങ്കീർണ്ണ ഭാഗങ്ങളെ കൂടുതൽ ലളിതമായ പരാവർത്തനം നൽകുവാൻ ശ്രമിച്ചു. അത്‌ പലപ്പോഴും സ്വാഭാവിക വിവരണങ്ങളെ താറുമാറാക്കി. എന്തൊക്കെയായാലും ഒന്നുറപ്പ്‌, ഇത്രയധികം തവണ ആവർത്തിക്കുകയും ഇത്രയധികം ജനസമ്മതി നേടുകയും ചെയ്ത ഒരു കൃതിയും ലോകത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ ഇത്‌ കേവലം ഇന്ത്യയുടെ ബൃഹദ്‌ പുരാണമോ, മഹേതിഹാസമോ അല്ല. ഇത്‌ ഇന്ത്യയുടെ കഥയാണു. ഭാരതത്തിന്റെ കഥ. മഹാഭാരത കഥ. കാരണം അത്‌ ഭാരതീയരെ ഇന്നത്തെ നിലയിലാക്കി. ബാഹ്യാഡംബരങ്ങളെക്കാൾ മാനസീക വികാസത്തിനു വിലകൽപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതത്തിന്റെ മഹത്വത്തിന്റെ കഥയാണു ഇത്‌. ഇനി മഹാഭാരതത്തിന്റെ ഘടനകൂടി പരി ശോധിക്കാം. ആകെ 18 പർവ്വങ്ങൾ. 1) ആദി പർവ്വം 9984 ശ്ലോകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ക്രമാനുഗതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പശ്ചാത്തലം വിവരിക്കുകയും ചെയ്യുന്നു. 2) സഭ: ഇതിൽ 4311 ശ്ലോകങ്ങൾ. ചൂത്‌ കളിയും പാണ്ഡവരുടെ സമ്പൂർണ്ണ പരാജയവും പാഞ്ചാലീ വസ്ത്രാക്ഷേപവും എല്ലാം വരുന്നു. 3) വന പർവ്വം : ആകെ 13664 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പന്ത്രണ്ട്‌ വർഷത്തെ വനവാസം മുഖ്യ പ്രമേയം. 4) വിരാട പർവ്വം: വിരാട രാജാവിന്റെ മത്സ്യരാജ്യത്തെ 1 വർഷത്തെ അജ്ഞാത വാസം 3500ശ്ലൊകങ്ങളിലായി വർണ്ണിച്ചിരിക്കുന്നു. 5) ഉദ്യോഗ പർവ്വം: ഭഗവത്‌ ദൂതും ഒടുക്കം യുദ്ധത്തിന്റെ അനിവാര്യതയും 6998 ശ്ലോകങ്ങളെക്കൊണ്ട്‌ പരാമർശ്ശിക്കുന്നു. 6) ഭീഷ്മ പർവ്വം: 5884 ശ്ലോകങ്ങൾ. യുദ്ധാരംഭവും, ഭഗവത്‌ ഗീതയും, യുദ്ധത്തിന്റെ പത്താം നാളിൽ ഭീഷ്മരുടെ പതനം വരെയും ഇവിടെ പരാമർശ്ശിക്കുന്നു. 7) ദ്രോണ പർവ്വം: 10919 ശ്ലൊകങ്ങൾ ഉള്ള ഈ പർവ്വത്തിൽ അടുത്ത അഞ്ച്‌ ദിവസത്തെ രക്ത രൂക്ഷിത യുദ്ധം പരാമർശ്ശിക്കുന്നു. അഭിമന്യുവിന്റെ യുദ്ധ വീര്യവും, മരണവും ഇവിടെ കടന്ന് വരുന്നു. 8 ) കർണ്ണ പർവ്വം: ആകെ 4900 ശ്ലോകങ്ങൾ. ദ്രോണരുടെ മരണ ശേഷം കർണ്ണൻ കൗരവ സേനാധിപതിയാവുന്നത്‌ തൊട്ട്‌ അദ്ദേഹത്തിന്റെ പതനം വരെ ഈ പർവ്വം പരാമർശ്ശിക്കുന്നു. 9) ശല്ല്യപർവ്വം: 3220 ശ്ലൊകങ്ങളിലായി മഹാഭാരതത്തിലെ 18ആമത്തേതും അവസാനത്തേതുമായ ദിവസത്തെ യുദ്ധം ആണു പ്രതിപാദിക്കുന്നത്‌. 10) സൗപ്തിക പർവ്വം: 2870 ശ്ലോകങ്ങളുണ്ടിതിൽ. മഹാഭാരതത്തിലെ ധർമ്മയുദ്ധ സങ്കൽപ്പത്തിന്റെ സകല മര്യാദകളും ലംഘിച്ച്‌ അശ്വഥാമാവും സംഘവും ചേർന്ന് രാത്രിയിൽ പാണ്ഡവ പാളയത്തിൽ നടത്തിയ കൂട്ടക്കൊലയും, അശ്വഥാമാവിനു ശാപം ലഭിക്കുന്നതും ഉത്തരയുടെ ഗർഭസ്ഥ ശിശുവിനു കൃഷ്ണൻ ജീവൻ തിരികെ നൽകുന്നതും ഈ പർവ്വത്തിലെ ഇതിവൃത്തമാണു. 11) സ്ത്രീ പർവ്വം: യുദ്ധാനന്തര ഭീകരതകളും വിധവകളുടെ രോദനവും ഈ പർവ്വത്തിൽ 1775 ശ്ലോകങ്ങളിലൂടെ വരൻണിക്കുന്നു. 12) ശാന്തി പർവ്വം: 14525 ശ്ലോകങ്ങളിലൂടെ ശാന്തി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചകളും പ്രതിപാദിക്കുന്നു. 13) അനുശാസനാ പർവ്വം: ശരശയ്യയിൽ മരണം കാത്ത്‌ കിടന്ന ഭീഷ്മർ പുതിയ രാജാവാകാൻ പോകുന്ന യുധിഷ്ഠിരനും പാണ്ഡവർക്കും നൽകുന്ന മഹത്തായ ഉപദേശങ്ങൾ ആണു ഇതിൽ പ്രതിപാദിക്കുന്നത്‌. ആകെ 12000 ശ്ലോകങ്ങളിലൂടെ ഇത്‌ പറഞ്ഞ്‌ പോകുന്നു. 14) അശ്വമേധ പർവ്വം: പാണ്ഡവരാജ്യ സ്ഥാപനം 4420 ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നു. 15) ആശ്രമ പർവ്വം: യുദ്ധാനന്തരം ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ തുടങ്ങി അവശേഷിക്കുന്ന വൃദ്ധരായ രാജകുടുംബാംഗങ്ങൾ സകലതും പാണ്ഡവരെ ഏൽപ്പിച്ച്‌ വാനപ്രസ്ഥത്തിനായി പോകുന്നഭാഗം. ആകെ 1106 ശ്ലോകങ്ങൾ. 16) മൗസല പർവ്വം: 300 ശ്ലോകങ്ങളിലായി യാദവ കുലത്തിന്റെ നാശവും, ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണവും പറയുന്നു. 17) മഹാപ്രസ്താനിക: മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വം. ആകെ 120 ശ്ലോകങ്ങൾ. പാണ്ഡവരുടെ മഹാപ്രസ്ഥാനം ആണു ഇതിവൃത്തം. 18) സ്വർഗ്ഗാരോഹണിക : ആകെ 200 ശ്ലോകങ്ങൾ. ഉടലോടെ സ്വർഗ്ഗത്തിൽ ചെന്ന യുധിഷ്ഠിരന്റെ അനുഭവങ്ങൾ. ഇത്രയും പർവ്വങ്ങൾ മഹാഭാരതത്തിലുണ്ട്‌.. ഇതിനു പുറമെ അനുബന്ധ പർവ്വമായി ആകെ 16423 ശ്ലോകങ്ങളെക്കൊണ്ട്‌ ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവ ചരിത്രം ആകമാനം പ്രതിപാദിക്കുന്ന ഹരിവംശം എന്ന ഒരു പർവ്വം കൂടി മഹാഭാരതത്തിനുണ്ട്‌. Wiki

No comments:

Post a Comment