Tuesday, March 21, 2023

ഗോത്രം പ്രവരം “ഭരദ്വാജം, കൗശികം, വാത്സം, കൗടിന്യം, കാശ്യപം, വസിഷ്ഠം, ജാമദഗ്ന്യം, വൈശ്വാമിത്രം, ഗൗതമം, ആത്രേയം തുടങ്ങി പത്തു ഗോത്രങ്ങൾ ‘ദശഗോത്രം’ ന്നു അറിയപ്പെടാറുണ്ട്. “ഗോത്രത്തിന്റെ ഉപവിഭാഗമാണ് (സബ് കാറ്റഗറി) പ്രവരം. മഹത്തരമായ, പ്രഖ്യാതമായ എന്നൊക്കെയാണ് ആ വാക്കിനർത്ഥം. ഓരോ ഗോത്രത്തിനും മൂന്നോ നാലോ പ്രവര-പുരുഷന്റെ പേര് ചേർത്ത് പ്രവരം ഉണ്ടാക്കി. അത് കൊണ്ട് തന്നെ ഓരോ ബ്രാഹ്മണനും ഗോത്രം പോലെ തന്നെ പ്രവരവും ഉണ്ട്. യാഗം ചെയ്യുന്നവർക്കൊക്കെ പ്രവരം അറിഞ്ഞിരിക്കണം എന്ന് പറയാറുണ്ട്. അവർക്ക് യാഗസമയത്ത് അത് ചൊല്ലേണ്ടതായിട്ടുണ്ട്. ഋഗ്വേദത്തെ പിന്തുടരുന്നവരെ ഋഗ്വേദികൾ എന്നാണ് പറയുക. അതിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. കൗശീദകൻ, അശ്വലായനൻ. യജുർവേദത്തെ പിന്തുടരുന്നവർ യജുർവേദികൾ. അതിലെ ഉപവിഭാഗങ്ങൾ ബൗദ്ധായനനും ബാധൂലകനും. സാമവേദികളിൽ ഉപവിഭാഗം ഇല്ല. ജൈമിനീയം മാത്രമേ ഉള്ളൂ. വേളി ആലോചനേടെ സമയത്ത് ഒരേ ഗോത്രവും പ്രവരവും ആവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരേ ഗോത്രത്തിൽ നിന്നും വേളി കഴിച്ചാൽ ഉണ്ടാകുന്ന കുഞ്ഞിന് ബുദ്ധിക്കും ശരീരത്തിനും (രക്ത ബന്ധം ഉള്ളത് കൊണ്ട് ) പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങനെ ഒരു രീതി തുടങ്ങീത്.” വേളി സമയത്തെ ‘ഉദകപൂർവം’ എന്ന ചടങ്ങ് പെൺകുട്ടിയെ അച്ഛന്റെ ഗോത്രത്തിൽ നിന്നും വേർപ്പെടുത്തി ‘പാണീഗ്രഹണം’ എന്ന ചടങ്ങിലൂടെ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്കും പ്രവരത്തിലേക്കും മാറ്റപ്പെടുന്നു. അടുത്ത തലമുറ നിലനിർത്താൻ ആൺകുട്ടി ഇല്ലാതാവുമ്പോൾ ഒരു ആൺകുഞ്ഞിനെ ദത്തെടുക്കുന്നത് വഴിയാണ്. അപ്പോൾ ദത്തെടുക്കുന്ന കുട്ടിയുടെ ഗോത്രമായിരിക്കും തുടർന്ന് പോരുന്നത്. ആൺകുട്ടിയെ ദത്തെടുക്കാതെ തലമുറയിലെ അവസാന പെൺകുട്ടിയെ വേളി കഴിച്ചയക്കുമ്പോൾ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്ക് ആ കുടുംബം മാറുന്നതാണ്. source kunjathol

No comments:

Post a Comment