Thursday, March 23, 2023

അവനവൻ സങ്കൽപ്പിക്കുന്ന ഈശ്വരൻ അവനവന്. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ആര് ( അവരവരുടെ ഉള്ളിലുള്ള )ഈശ്വരനെ വിട്ടിട്ട് പുറമെ ഈശ്വരനെ തേടിനടന്നാൽ ആർക്ക് എന്തു കിട്ടാനാണ്! സ്വന്തം സങ്കൽപ്പത്തിൽ വാർത്തെടുക്കുന്ന കുറെ അന്തനാമരൂപങ്ങൾ കിട്ടും. എന്നുവച്ചാൽ, ഞാൻ സങ്കല്പിച്ചില്ലെങ്കിൽ അതൊന്നുമില്ല.ഞാൻ സങ്കൽപ്പില്ലെങ്കിൽ ഇന്നേതു ഗുരുവായൂരപ്പൻ എനിക്കുണ്ടാവും? ഒരു ക്രിസ്ത്യാനിക്കോ,മുസ്ലീമിനോ ഗുരുവായൂരപ്പൻ ഇല്ലല്ലോ. എന്നല്ല (അവരിൽ പലർക്കും)ഗുരുവായൂരപ്പൻ മോശക്കാരൻ.അവര് സങ്കൽപ്പിക്കുന്നില്ല.വേറെ എവിടെ ഗുരുവായൂരപ്പൻ ഇരിക്കുന്നു.അതുപോലെ ഒരു ഹിന്ദുവിനോ,ക്രിസ്ത്യാനിക്കോ നബി ഇല്ല.അല്ലെങ്കിൽ വേറൊരു ഈശ്വരനില്ല. എന്തുകൊണ്ട്? അവനവൻ സങ്കൽപ്പിക്കുന്ന ഈശ്വരൻ അവനവന്. 'ഞാൻ, ' 'എന്നെ'-ഈശ്വരസ്വരൂപനായ എന്നെ വിട്ടിട്ട് ഞാൻ തന്നെ സങ്കൽപ്പിച്ച് ഒരു കൃത്രിമ ഉണ്ടാക്കി അതിന്റെ പുറകെ പോവുകയാണ് ഏതുപോലെ, ഈ മരുഭൂമിയിൽ വെള്ളത്തിന്റെ പുറകെ മാൻപേടകൾ (ഭ്രമിച്ച്)ഒടും പോലെ .ഇത്രയൊക്കെ പറഞ്ഞാലും ചിലര് പറയുന്നത്:'സാർ, ഇത് പ്രയാസമാണ്. ഈ തത്ത്വം ഗ്രഹിക്കാനൊക്കെ പ്രയാസമാണ്. ഞങ്ങൾക്കതുവേണ്ട'. വേണ്ടങ്കിൽ പിന്നെ ഇങ്ങനെ (രാഗദ്വേഷകലുസരായി ഭേദബീദ്ധിലകപ്പെട്ട് ദുഃഖിതരായി)ജീവിച്ചോളു, വേറെന്തെങ്കിലും കർമ്മം ചെയ്തോളൂ, കൃത്രമമായിട്ട് ഉണ്ടാക്കിക്കൊണ്ടുനടക്കുന്ന ഒരീശ്വരനും നിങ്ങളെ (ആത്യന്തികമായി ദുഃഖത്തിൽ നിന്നും)രക്ഷിക്കില്ല. അവർക്ക് എങ്ങനെ രക്ഷിക്കാൻ കഴിയും?നമ്മളു തന്നെ കൃത്രിമമായിട്ട് ഉണ്ടാക്കി രക്ഷിക്കും എന്നിങ്ങനെ സങ്കൽപ്പിച്ച് ജീവിക്കുകയല്ലേ? ഇതറിഞ്ഞുകൊണ്ട് സങ്കൽപ്പിക്കുക,വിരോധമില്ല.ഇതാണ് അഷ്ടാവക്രൻ പറയുന്നത:" ഇവിടെ ഈ കർമ്മം ബ്രഹ്മത്തിന്റെ വെറും ഭ്രമമാണ്. ഭ്രമം അനാദിയായിട്ട് തുടരും.അത് വസ്തു സ്വഭാവമാണ്. അല്ലാതെ ഈശ്വരൻ മനഃപൂർവം ഉണ്ടാക്കുന്നതൊന്നുമല്ല.ഇത് ഈശ്വരന്റെ സ്വഭാവം. മരുഭൂമിയിൽ വെള്ളം കാണുന്നത് മരുഭൂമിയുടെ സ്വഭാവം.മരുഭൂമിയാണെന്നറിയൂ ആ സ്വഭാവം നിങ്ങളെ കുഴപ്പത്തിലാക്കില്ല. അതുപോലെ ഇവിടെ അഖണ്ഡ ബോധവസ്തുവാണെന്നറിയൂ കർമ്മം നിങ്ങളെ കുഴപ്പത്തിലാക്കില്ല.തീർച്ചയായും.ഈ വസ്തുതയറിഞ്ഞ് അദ്വൈതം. മനസ്സിലുറപ്പിക്കൂ, നല്ല സുഖം! നല്ല ശാന്തി! ഒരു കർമ്മവും (നിങ്ങളെ) ഭയപ്പെടുത്തില്ല. കർമ്മത്തിന്റെ ജനനമരണജീർണ്ണത തുടങ്ങിയ യാതൊന്നും ഭയപ്പെടുത്തില്ല. #ശിവാരവിന്ദം #അഷ്ടാവക്രഗീത പ്രവചനം #പ്രൊഫ.#ജി.#ബാലകൃഷ്ണൻനായർ

No comments:

Post a Comment