Thursday, March 02, 2023

അതായത് ദാസാ, "കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്" എന്ന ഒരു വിഭാഗം തന്നെ "കണക്ക്" എന്നതിന്റെ കീഴിൽ ഇപ്പോഴുണ്ട്. കോളനിവത്കരണത്തിന് മുന്നേ തന്നെ സാംസ്കാരികമായും ബൗദ്ധികമായും നമ്മൾ സായിപ്പന്മാരേക്കാൾ ഒരു പടി മുന്നിൽ ആയിരുന്നു എന്നതിന് തെളിവുകൾ ഇപ്പോൾ സായിപ്പന്മാർ തന്നെ പുറത്തുവിട്ടു തുടങ്ങി. കോളനിവത്കരണ സമയത്ത് പാശ്ചാത്യർ കേമന്മാരായിരുന്നു എന്ന് തെളിയിക്കാനും അങ്ങിനെ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ അടിച്ചേൽപ്പിക്കാനും അധികാരത്തിന്റെ പിൻബലത്തോടെ അവർക്ക് സാധിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇത്തരത്തിൽ പ്രാദേശിക വൈജ്ഞാനിക ശാഖകളെ "മോഷ്ടിക്കുകയും" അത് സ്വന്തം എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്ത തങ്ങളുടെ പൂർവ്വികർക്ക് എതിരെ ഇപ്പോൾ സായിപ്പന്മാർ തന്നെ പഠനങ്ങൾ നടത്തി, ചരിത്രത്തിന്റെ അവനിർമ്മിതികൾ തിരുത്തി തുടങ്ങി. ഇത് 2014 ലെ മോദി സർക്കാർ ഉണ്ടാക്കിയ സംഭവം അല്ല. കാലാന്തരത്തിൽ അതും ഒരു നിമിത്തമായി എന്നു മാത്രം. (ഇതിൽ പറഞ്ഞിരിക്കുന്ന ട്വീറ്റുകൾ കാണാൻ കമന്റിൽ ഉള്ള ലിങ്കിൽ നോക്കുക)

No comments:

Post a Comment