Thursday, March 02, 2023

*എല്ലാ മിത്രങ്ങൾക്കും ശുഭ ദിനാശംസകൾ*🙏 *അന്യരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വിതരണം വിനോദോപാധിയായും ജീവിതോപാധിയായും സ്വീകരിച്ച ഒരുപാട് പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം ഒരു ഇരുട്ടറയില്‍ നിന്നുകൊണ്ടാണ് ഇവര്‍ അപ്പുറത്തെ തിരിനാളത്തെ പഴിക്കുന്നത്. അയല്‍ക്കാരന്റെ ബാധ്യതകളെ ആഘോഷമാക്കുന്നവരുണ്ട്. കൂടാതെ തനിക്കാവുന്ന പോലെ അവ പ്രചരിപ്പിക്കാനും അത്തരക്കാര്‍ മടിക്കാറില്ല. രണ്ടു തിരിച്ചറിവുകളാണ് ഈ അപവാദപ്രചാരകര്‍ക്ക് ഉണ്ടാകേണ്ടത്. ഒന്ന് താന്‍ വിലയിരുത്തുന്നതുപോലെ മറ്റുള്ളവരും തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട്, അന്യരെ വിലയിരുത്തി വീര്‍പ്പുമുട്ടുന്നതിന് പകരം സ്വയം പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ അന്വേഷണങ്ങളും മറ്റുവ്യക്തികളിലേക്ക് നടത്തി മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. സ്വന്തം കുറവുകള്‍ കണ്ടെത്താന്‍ ഒരു ഗവേഷണവും ആരും നടത്താറില്ല. തിരുത്തേണ്ട തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരുടെ പിഴവുകള്‍ കണ്ടെത്തി സ്വന്തം തെറ്റിനെ ലഘൂകരിക്കുന്നവരാണ് അധികവും. മറ്റുള്ളവരുടെ നേരെ തിരിച്ചുവെച്ചിരിക്കുന്ന ദൂരദര്‍ശനികളല്ല, സ്വന്തം നേരെ തിരിച്ചുവെച്ചിരിക്കുന്ന സൂക്ഷമദര്‍ശിനികളാണ് നമുക്കാവശ്യം. അന്യനെ അളക്കുന്ന അളവുകോലുകൊണ്ട് അവനവനും അളക്കെപ്പെടും എന്ന് നമുക്കും ഓര്‍മ്മിക്കാം -* *എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ*🙏

No comments:

Post a Comment