Saturday, April 22, 2023

ശങ്കരാചാര്യർ ഹൈന്ദവവിശ്വാസപ്രകാരം ക്രി.പി. 788 - 820കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നുശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്. ശങ്കരാചാര്യരെക്കുറിച്ച് ഉള്ളൂർ ഇപ്രകാരം പറയുന്നു. ജീവചരിത്രം ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ. മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്), ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്), അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല), കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ. ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ജനനം, ബാല്യം ആദി ശങ്കരന്റെ, കാലടിയിലെ ജന്മസ്ഥലം - ശങ്കരാചാര്യർ മധ്യകേരളത്തിൽ പൂർണ്ണാ നദിക്ക് സമീപമുള്ള കാലടി എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ [അവലംബം ആവശ്യമാണ്] എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ 'മഖപണ്ഡിതൻ' [അവലംബം ആവശ്യമാണ്] എന്ന ബ്രാഹമണന്റെ മകളായ ആര്യ എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. സന്താന ലബ്ധിക്കായി അവർ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പതിവായി പ്രാർത്ഥിക്കാറുണ്ടായിരുന്നു . കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്). ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. സന്ന്യാസം ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു. അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു. ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവ ഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. സദാനന്ദനെ പോലെയുള്ള ചില ശിഷ്യന്മാർ ഭാഷ്യങ്ങളുടെ പൊരുൾ വളരെ വേഗം ഉൾക്കൊള്ളുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതിൽ അസൂയാലുക്കളായി തീർന്ന തന്റെ മറ്റു ശിഷ്യന്മാർക്കു സദാനന്ദന്റെ മഹത്ത്വം മനസ്സിലാക്കിക്കുന്നതിനായി ഗംഗാനദിയുടെ ഒരു കരയിൽ നിന്ന ശങ്കരൻ മറുകരയിൽ നിന്ന സദാനന്ദനോട് നദി മുറിച്ചു വരാൻ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. സദാനന്ദൻ ഗംഗാ നദിയിലൂടെ നടന്നു വന്നെന്നും അദ്ദേഹം കാലു വച്ചിടത്തൊക്കെ താമര മുളച്ചു വന്ന് അദ്ദേഹത്തെ താങ്ങി നിർത്തിയെന്നുമാണ് കഥാസാരം. ഇതിൽ സം‌പ്രീതനായ ശങ്കരൻ സദാനന്ദനെ ‘പദ്മപാദർ’ എന്ന പേരു നൽകി അനുഗ്രഹിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരിക്കൽ വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു. മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് . ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ) പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു. മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു . ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു . ദിഗ് വിജയം കാലടിയിൽ സ്ഥാപിച്ചിട്ടുള്ള ഗോപുരം - ശങ്കരാചാര്യർ ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ് വിജയം എന്നാണ് അറിയപ്പെടുന്നത്. ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു. പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോഗർണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഭുജംഗ പ്രയാതം വൃത്തത്തിൽ ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്. ഗോഗർണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുന്റെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്) പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി.(എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.) പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി. സർവജ്ഞപീഠ ലബ്ധി കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം.ദേവി ഇവിടെ വച്ച് ആദിശങ്കരനു ദർശനം നൽകി എന്നു വിശ്വാസം - ശങ്കരാചാര്യർ കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുള്ള ശങ്കരാചാര്യരുടെ പ്രതിഷ്ഠ - ശങ്കരാചാര്യർ ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌. അതിനു ശേഷം ശങ്കരൻ കേദാർനാഥിൽ പോവുകയും മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌. കാലഘട്ടങ്ങൾ രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാർത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂർ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ഥശാലയും നടത്തുന്നു. - ശങ്കരാചാര്യർ പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് . സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ) . സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്. മഠങ്ങൾ ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം - ശങ്കരാചാര്യർ തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യർ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങൾ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നൽകുന്നു. ശിഷ്യൻ മഠം മഹാവാക്യം വേദം സമ്പ്രദായം ഹസ്താമലകാചാര്യർ ഗോവർദ്ധനമഠം പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) ഋഗ്‌വേദം Bhogavala സുരേശ്വരാചാര്യർ ശാരദാപീഠം അഹം ബ്രഹ്മാസ്മി(I am Brahman) യജുർവേദം Bhūrivala പദ്മപാദാചാര്യർ ദ്വാരകാപീഠം തത്ത്വമസി (That thou art) സാമവേദം Kitavala തോടകാചാര്യർ ജ്യോതിർമഠപീഠം അയമാത്മാ ബ്രഹ്മ (This Atman is Brahman) അഥർവ വേദം Nandavala തത്ത്വജ്ഞാനവും മതപരമായ ചിന്തകളും പ്രധാന ലേഖനം: അദ്വൈത വേദാന്തം ഹംസം അദ്വൈത വേദാന്തത്തിലെ ഒരു മുഖ്യ മുദ്രയാണു്. ഇതിന്റെ പ്രതീകാത്മകമായ അർത്ഥങ്ങൾ ഇവയാണ്: ആദ്യമായി; ഹംസഃ എന്നത് പറഞ്ഞുകൊണ്ടിരുന്നാൽ അത് സോടഹം ("ഞാൻ അതാണ്" എന്നതിന്റെ സംസ്കൃതം) എന്നായിത്തീരും. രണ്ടാമതായി, ഹംസം വെള്ളത്തിൽ ജീവിച്ചാലും അതിന്റെ തൂവലുകൾ ഒരിക്കലും നനയില്ല, അതുപോലെ ഒരു അദ്വൈതി‍ മായ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചാലും അതിന്റെ ജലം അദ്ദേഹത്തെ സ്പർശിക്കില്ല. മൂന്നാമതായി, ദശനാമിയെന്ന പദവിയുള്ള സന്ന്യാസി അറിയപ്പെടുന്നത് പരമഹംസർ ("പരമോന്നതമായ ഹംസം") എന്നാണ് - ശങ്കരാചാര്യർ അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സർവ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്ത്വശാസ്ത്രമാണു്. അദ്വൈതം ആത്മാവിനേയും ബ്രഹ്മത്തേയും നിർവചിക്കുന്നു. ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്‌ഗീത (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്ത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ. പ്രസ്ഥാനത്രയികളായ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യൻ അദ്വൈതവേദാന്തം സിദ്ധാന്തവൽക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാ‍ര്യൻ പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിൽ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: “ ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ” വിശദീകരണം: ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല. ശാസ്ത്രം, യുക്തി, അനുഭവം, കർമ്മം എന്നിവയിൽ അധിഷ്ഠിതമാണു് അദ്വൈതാശ്രമം. അനുവർത്തിക്കപ്പെടേണ്ട ഒരു ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം മുതൽ മരണം വരെയും അദ്വൈതവീക്ഷണങ്ങൾ പ്രായോഗിക ജീവിതത്തിൽ തിരിച്ചറിഞ്ഞു കൊണ്ടാ‍യിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്ത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവൻ‌മുക്തി (ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള മുക്തി) നേടിയവർ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ വ്യക്തികൾ (മഹാത്മ എന്ന പേരിൽ പൊതുവായി ആദരിക്കപ്പെടുന്നു) അത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിഞ്ഞവരാകുന്നു. അദ്വൈതസിദ്ധാന്തം കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണു

No comments:

Post a Comment