Wednesday, April 19, 2023

ആയുസ്സിനോ ധനത്തിനോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത് . ഈശ്വരന്‍ അരുളിയ ആയുസ്സ് തീരുന്നത് വരെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം . അതിനുവേണ്ട സുദൃഢമായ ശരീരവും ആരോഗ്യവുമാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് . കര്‍മ്മം ചെയ്യുക ,അതിലൂടെ ഈശ്വരസേവ നടത്തുക . സാധാരണക്കാരന് ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഉപായമതാണ് . അലസതയാണ് ഏറ്റവും വലിയ ശത്രു . ആ ശത്രുവിനെ തുരത്തുക . അതിന് കര്‍മ്മം ചെയ്യുക . അതിന് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം സുദൃഢമായ ശരീരവും ആരോഗ്യവും വേണം . ഇതാണ് വരമായി ആവശ്യപ്പെടുന്നത് . അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നത് സൂര്യതേജസ്സാണ് . ഭൂമിയിലുള്ള ജീവികള്‍ക്കെല്ലാം അന്നം നല്‍കാന്‍ സസ്യങ്ങള്‍ക്ക് പ്രാപ്തി നല്‍കുന്നത് സൂര്യരശ്മിയാണ് . ജീവികളില്‍ അന്തര്‍ലീനമായി ജീവികളെ സദാ കര്‍മ്മനിരതരാക്കിക്കൊണ്ടിരിക്കുന്ന ചൈതന്യമാണ് സവിതാവ് . അതുകൊണ്ടാണ് കര്‍മ്മം ചെയ്യുവാന്‍ പ്രാപ്തിയുണ്ടാക്കേണമേയെന്ന് സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് . എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും കര്‍മ്മം ചെയ്യുവാന്‍ അനുഗ്രഹിക്കണമെന്നുമുള്ള പ്രാര്‍ത്ഥനകളാണ് പൊതുവായി എല്ലാ വേദങ്ങളിലും കാണുന്നത്

No comments:

Post a Comment