Thursday, April 20, 2023

സ്കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തിൽ മലയാളത്തിൽ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തിൽ മുപ്പത് ദിവസങ്ങൾ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂർണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം/സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാർ , പമ്പ തുടങ്ങിയ നദികളിലും പുണ്യതീർ ത്ഥങ്ങളിലും സ്നാനം, ശ്രാദ്ധം, തർ പ്പണം തുടങ്ങിയവ അനുഷ്ഠിക്കൽ എന്നിവയും നടന്നിരുന്നു. ചക്കയും മാങ്ങയുമെല്ലാം സമൃദ്ധമായ ഈ മാസത്തിൽ അവ വഴിയാത്രികർ ക്കും മറ്റ് ആവശ്യക്കാർ ക്കും ദാനം ചെയ്യുകയും പതിവായിരുന്നു. ജലദാനവും അന്നദാനവും വൈശാഖമാസത്തിൽ അതീവ പുണ്യദായകങ്ങളായി കരുതപ്പെട്ടിരുന്നതിനാൽ തണ്ണീർ പ്പന്തലുകളും വഴിയോര വിശ്രമകേന്ദ്രങ്ങളും ജലവും സംഭാരവും പാഥേയവും നൽകി യാത്രികരെ സമാശ്വസിപ്പിച്ചു പോന്നു.വിഷ്ണു ക്ഷേത്രദർ ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം നൽകൽ എന്നിവ വിധിപ്രകാരം അനുഷ്ഠിച്ചിരുന്ന പുണ്യശാലികളും കേരളത്തിൽ ഉണ്ടായിരുന്നു. വൈശാഖമാസം മുഴുവന് വിഷ്ണുവിനെ പൂജിച്ചാൽ ഒരു വർ ഷം മുഴുവന് വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും. പ്രാതഃസ്നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികൾ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം. നദികൾ, കുളങ്ങൾ, തടാകങ്ങൾ, ചോലകൾ, കിണർ തുടങ്ങിയവയിലെ ജലത്തിൽ വിഷ്ണുസ്മരണയോടെ പ്രാതഃസ്നാനം ചെയ്യണം. സ്നാനശേഷം യഥാവിധി തർ പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം. ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി, മോഹിനി വരൂഥിനി ഏകാദശികൾ, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, വൈകാശി വിശാഖം, ബുദ്ധ പൂർണ്ണിമ, പെരിയാൾവാർ ജയന്തി, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങൾ പലതുണ്ട് വൈശാഖത്തിൽ

No comments:

Post a Comment