BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, June 10, 2023
ഭവഗത് ഗീത.
കർമ്മ യോഗം ഭക്തി യോഗം ജ്ഞാന യോഗം ഇവ സന്ദർഭം അനുസരിച്ച് വിവേക പൂർവ്വം പ്രയോഗത്തിൽ ഉപയോഗിക്കുകയാണ് വേണ്ടത്.
*എന്താണ് ഭഗവദ് ഗീത??*
*മറ്റുള്ള ഗ്രന്ഥങ്ങളിൽ നിന്നും ഇത് വ്യത്യസ്ഥമാകുന്നതെന്തുകൊണ്ട്..?*
🍁🍁🍁🍁🍁🍁🍁🍁
ചിലർ എത്ര വായിച്ചിട്ടും അതിന്റെ പവിത്രത മനസ്സിലാകാത്തതെന്തുകൊണ്ട്???
ഒരുപാട് പേർ വായിക്കുന്നുണ്ടെങ്കിലും ഭഗവദ് ഗീതയെ പിന്തുടരാൻ പറ്റാത്തതെന്തുകൊണ്ട്??
'മഹാഭാരത'മെന്ന മഹാകാവ്യത്തിൽ 'ആത്മജ്ഞാന'ത്തെ പറ്റി വിവരിക്കുന്ന ഭാഗമാണ് ഭഗവദ് ഗീത...
അത്മജ്ഞാനം എന്നാൽ ആത്മാവിനെ പറ്റിയുള്ള അറിവ് എന്നാണർത്ഥം....
ഭഗവദ് ഗീത എന്നാൽ ഭഗവാന്റെ ഗീതം എന്നാണർത്ഥം....
എല്ലാ ഗ്രന്ഥങ്ങളും മനുഷ്യന് അറിവ് തന്നെയാണ് പകർന്ന് തരുന്നതെങ്കിലും ആത്മാവിനെ പറ്റി വിവരിക്കുകയാണ് ഭഗവദ് ഗീത ചെയ്യുന്നത്....
ആത്മാവിനെ പറ്റി ഇത്രയധികം വിവരിക്കുന്നൊരു ഗ്രന്ഥം വേറെയുണ്ടാകില്ല....
"കൃഷ്ണാ.... എനിക്കിനി ജീവിക്കേണ്ട... ഞാൻ മരിക്കുന്നതാണ് നല്ലത്....
ഇനി എനിക്ക് മുന്നേട്ടേക്ക് ഒരു വഴിയുമില്ല"....
എന്ന് ഭക്തൻ മനസ്സിലുറപ്പിക്കുമ്പോൾ, ഭഗവാൻ ഭക്തന്റെ കൈപിടിച്ചുയർത്തുകയും മുന്നേട്ടേക്കുള്ള നന്മയുടെ വഴി കാണിച്ചു കൊടുക്കുകയും മനുഷ്യരുടെ അന്തവിശ്വാസങ്ങളെയെല്ലാം ചവറ്റുകൊട്ടയിലെറിഞ്ഞ് ഏതൊരു പരിതസ്ഥിതിയിലും ആനന്ദത്തിന്റെ വഴി തെളിയിക്കുകയും ചെയ്യുന്ന ദൈവീകമായ ഗ്രന്ഥമാണിത്....
ഒന്ന് ആലോചിച്ചു നോക്കുക,
ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴാണ് ഭഗവദ് ഗീത ഉപദേശിക്കുന്നതെന്ന്...
എത്രകാലം ഭഗവാൻ അർജുനന്റെ കൂടെ കളിച്ചും ചിരിച്ചും നടന്നു എന്നിട്ടും അർജുനനെ ഭഗവദ് ഗീത ഉപദേശിച്ചില്ല....
എന്നാൽ അർജുനൻ ബന്ധുക്കളെ മറുവശത്ത് നിൽക്കുന്നത് കണ്ട് യുദ്ധം ചെയ്യാതെ എതിരാളികളാൽ മരിക്കാൻ തയ്യാറായിരിക്കുകയും ചെയ്തു നിൽക്കുന്നു...
"ദൗർബല്യംകൊണ്ട് ആത്മനിയന്ത്രണം നഷ്ടപ്പെട്ട എനിക്ക് കൃത്യ നിർവ്വഹണത്തെപ്പറ്റി ഒന്നും വ്യക്തമാകുന്നില്ല.... ഈ അവസ്ഥയിൽ എനിക്കെന്താണ് യോജിച്ചതെന്ന് പറഞ്ഞുതരണം.... ഞാനിപ്പോൾ അങ്ങയെ ശരണം പ്രാപിച്ച ശിഷ്യനാണ്..... ദയവായി ഉപദേശം തന്നാലും"....
എന്ന് അർജുനൻ പറയുകയും ഭഗവാൻ കൃഷ്ണനോട് ഉപദേശം തരാൻ നിറഞ്ഞ കണ്ണുകളോടെ അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ ഭഗവാൻ മന്ദഹാസത്തോടെ ദുഃഖിതനായ അർജുനന് അത്മജ്ഞാനം ഉപദേശിക്കുന്നു.....
അതാണ് ഭഗവദ് ഗീത....
സാധാരണ ഒരു പുസ്തകം വായിക്കുന്നത് പോലെ ഭഗവദ് ഗീതയും വായിച്ചാൽ അതിന്റെ അർത്ഥം ഉൾക്കൊള്ളാനായി എന്ന് വരില്ല....
ജീവിതത്തിൽ മുന്നേട്ടേക്കുള്ള ഒരു വഴിയും തെളിയുന്നില്ലെങ്കിൽ സങ്കടം കൊണ്ട് മരണത്തിന്റെ വക്കിലെത്തുമ്പോൾ അന്നേരം ഉള്ളിൽ തോന്നും ഭഗവദ് ഗീത അറിയണമെന്ന്... ഈ അവസരത്തിൽ മാത്രമേ ഭഗവദ് ഗീതയുടെ പവിത്രത മനസ്സിലാകുകയുമുള്ളൂ....
ഇത് വായിച്ച് പഠിച്ചവർക്കും പിന്നീട് ജീവിതത്തിൽ ദുഃഖപൂർണമായ അവസരം വരികയാണെങ്കിൽ ഈ സനാതനമായ ശാസ്ത്രം ആസ്വദിക്കാൻ കഴിയും....
താത്കാലിക ആശ്വാസം കണ്ടെത്താനായി മാത്രം വായിക്കുന്നവർക്ക് ഇതിനെ ഉൾക്കൊള്ളാനോ പിന്തുടരാനോ പറ്റിയെന്ന് വരില്ല....
ഏറ്റവും നല്ലത് ഭക്തിമാർഗ്ഗം സ്വീകരിച്ച് ഭക്തനാകുക...
ഭഗവാൻ കൃഷ്ണനിൽ മുഴുകുക....
ഭഗവദ് ഗീത വായിക്കുക... നിത്യജീവിതത്തിൽ പകർത്താൻ ശ്രമിക്കുക....
തീർച്ചയായും ഭഗവദ് ഗീത ആസ്വദിക്കാൻ കഴിയും...
"എന്നിൽ മനസ്സുറപ്പിക്കുക... ഭക്തനാവുക....
എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക....
എന്നിൽത്തന്നെ പൂർണ്ണമായി മുഴുകിയിരിക്കുന്നതുകൊണ്ട് നീ തീർച്ചയായും എന്നെ പ്രാപിക്കും".....
🌸🌸🌸🌸🌸
No comments:
Post a Comment