Wednesday, June 28, 2023

ഭാരതം ♥️🇮🇳 മത പ്രചരണത്തിനായി വന്ന ക്രിസ്ത്യൻ മിഷണറിമാർ ആണ് ഭാരതത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് എന്നാണ് പലരുടെയും വിശ്വാസം. വിദേശികൾ കാട്ടിൽ വേട്ടയാടി നടന്നിരുന്ന സമയത്ത് അന്താരാഷ്ട്ര റസിഡൻഷ്യൽ സർവ്വകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം. 1193 ൽ നരാധമൻ ബക്തിയാർ ഖിൽജി ഇവിടം ആക്രമിച്ചു അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തു. 90 ലക്ഷത്തോളം ഗ്രന്ഥങ്ങൾ കത്തി തീരുവാൻ മൂന്നുമാസം എടുത്തു എന്ന് ചരിത്രരേഖകൾ പറയുന്നു. നളന്ദ അന്താരാഷ്ട്ര സർവകലാശാലയുടെ ചരിത്രത്തിൽ മൂന്നുവട്ടം ആക്രമണത്തെ നേരിടേണ്ടി വന്നെങ്കിലും രണ്ടുവട്ടം പുനർനിർമ്മിക്കാൻ സാധിച്ചു. മൂന്നാംവട്ടം ബക്തിയാർ ഖിൽജി അധ്യാപകരെയും വിദ്യാർഥികളെയും കൂട്ടക്കൊല ചെയ്തു , ഗ്രന്ഥപ്പുരയിലെ 90 ലക്ഷത്തോളം ഗ്രന്ഥങ്ങളെയും മൊത്തം വാരിയിട്ട് കത്തിച്ച് സർവ്വനാശം ഉറപ്പുവരുത്തിയ ശേഷമാണ് പിൻവാങ്ങിയത്. ലോകമെങ്ങും കേൾവികേട്ട നളന്ദ അന്നു മുതൽ തൻ്റെ പേരിൽ മാത്രം അറിയപ്പെടും എന്നും ഖിൽജി പ്രഖ്യാപിച്ചു. ലോകോത്തര സർവകലാശാലയായ നളന്ദയെ തകർത്ത മതഭ്രാന്തനായ ബക്തിയാർ ഖിൽജിയുടെ പേരിലാണ് ഇപ്പോഴും ആ സ്ഥലം അറിയപ്പെടുന്നത് എന്നത് നാം നമ്മുടെ പൂർവികരോടു ചെയ്ത മഹാ അപരാധങ്ങളിൽ ഒന്ന്. ഹിറ്റ്ലറുടെ പേരിൽ ജർമനിയിലും , മുസോളിനിയുടെ പേരിൽ ഇറ്റലിയിലും ദേശീയ സ്മാരകങ്ങൾ ഇല്ല. സ്വന്തം രാജ്യത്തിനെ ആക്രമിച്ച് നശിപ്പിച്ചവരുടെ പേര് തങ്കലിപികളിൽ എഴുതി പാഠപുസ്തകത്തിൽ പഠിപ്പിക്കുന്ന ഒരേ ഒരു രാഷ്ട്രം ഭാരതം ആയിരിക്കും. വിദേശികൾ അക്ഷരം കണ്ടുപിടിക്കുന്നതിനും മുൻപേ ലോകോത്തര സർവകലാശാലകൾ ഉണ്ടായിരുന്ന നാടാണ് ഭാരതം എന്ന് എത്രപേർക്കറിയാം...? വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ,സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് രചിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല എന്നത് ഖേദകരം 🙏 (✍️കടപ്പാട് :ഭാരതീയ പൈതൃകം🙏)

No comments:

Post a Comment