BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, September 10, 2023
*🪷🛕തന്ത്രം🛕🪷*
തന്യതെ വിസ്താര്യതെ ഇതി തന്ത്ര (മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം തുടങ്ങി അഞ്ച് ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്.
ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല, യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.
തന്‍ എന്ന ധാതുവില്‍ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തന്‍ എന്ന വാക്കിനു ഞാന്‍ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതില്‍ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേള്‍ക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേള്‍ക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു.
ദക്ഷിണാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ'
ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാര്‍ഗം ആകുന്നു. ദക്ഷിണാചാരക്കാര്‍ ദേവിയുടെ പൂജ വലത് കാരത്താല്‍ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവര്‍ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാല്‍ ഹാദി വിദ്യ എന്നും പറയുന്നു.
വാമചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വാമാചാരികള്‍ ശക്ത്യാരാധനിയില്‍ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാല്‍ തര്‍പ്പണം (പൂജ) ചെയ്യുന്നവരായതിനാലാണ് വാമാചാരികള്‍ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവര്‍. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂര്‍ണമായും ശക്തിയില്‍ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികള്‍ ചെയ്യുന്നത്.
സമയാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
'അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ'
ബാഹ്യാരാധനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ആന്തരികാരാധനയില്‍ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയര്‍ത്തി അന്തര്‍മുഖമായ സമയാചാരത്തില്‍ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തര്‍മുഖമായി ആരാധന ചെയ്യാന്‍ കഴിയുന്നവന്‍ ആരോ അവനാകുന്നു സമയാചാരി.
ദിവ്യാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദക്ഷിണം, വാമം, സമയം എന്നിവയില്‍കൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയില്‍ അല്ലങ്കില്‍ ഖേചരീ മുദ്രയില്‍ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു.
കൗളാചാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന.
'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ '
(മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുന്‍പില്‍ പ്രകടിക്കപ്പെടുന്നു. എന്നാല്‍ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നില്‍ക്കുന്നു.)
ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഭാവചൂഡാമണിയില്‍ കൗളന്റെ ലക്ഷണം ശിവന്‍ പാര്‍വ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദര്‍ശിച്ചു ആ ആനന്ദാനുഭൂതിയില്‍ പരിലസിക്കുന്നവനാണ് കൗളന്‍'
സ്വച്ഛന്ദതന്ത്രത്തില്‍ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാല്‍ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല - അകുല അഥവാ ശിവ - ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഷഡാധാരങ്ങള്‍ വഴി മേല്‍പോട്ടുയര്‍ത്തി ശിരസില്‍ സഹസ്രാര പത്മത്തില്‍ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേര്‍ക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം.
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
No comments:
Post a Comment