Friday, September 29, 2023

🙏എന്താണ് ധർമ്മം🙏 🌹🌹🌹🌹🌹🌹🌹🌹🌹 *ധരതി വിശ്വം ഇതി ധർമ്മ*: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം. *അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്*. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന *അചലഭാവമാണ് ഒരു അണു എന്നത്*.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം. അതായത് *ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം*. ഇങ്ങനെ *ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു*. ഇപ്രകാരം *നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്*. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് *ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുന്നു* . ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ *ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം*. അത് തന്നെയാണ് *മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും*. ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ: തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത് *ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്*. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ) വളരെയധികം *തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്*. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, *എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്*. *ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം* എന്ന് ചുരുക്കി പറയാം... 🙏

No comments:

Post a Comment