BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, December 22, 2023
*ശ്രീമദ് ഭാഗവതം*
_എന്തുകൊണ്ട് ശ്രീമദ്_ _ഭാഗവതത്തിന് മറ്റു 17_ _പുരാണങ്ങളെക്കാള്‍_ പ്രാധാന്യം നല്‍കി വരുന്നു?
ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു…..
അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്.
ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “*ജഞാനകാണ്ഡം*” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ.
അതിനാൽ ശ്രീമദ് ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്.
“ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം
ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം “
*ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്*.
ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “*ശുകശാസ്ത്ര കഥോജ്ജ്വലം*” എന്നാണത്രേ….
എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം?
നിക്ക് വിവരിക്കാന്‍ നിശ്ചയല്ല്യ–അതോണ്ട് കൊച്ചുണ്ണി നമ്പൂരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ….
ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്–ജ്ഞാനത്തിന്ടെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്.
(*വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം*.)
അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”.
ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും ; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്…
*ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്*.
“യത് ഫലം നാസ്തി തപസാ,
ന യോഗേന സമാധിനാ
അനായാസേന തത് സർവ്വം,
സപ്താഹശ്രവണേ ലഭേത്“
( ഇന്ന് നമുക്ക് തപസ്/ യോഗം/ സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ… ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ….
അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം .ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്)
*ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു
ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും. യാതൊരു സംശയവും വേണ്ട*.
ശ്രീമദ് ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം.
ഒന്ന്കൂടി പറയട്ടെ….
*ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്റെ സർവ്വ തേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു*….
“ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷ: കൃഷ്ണ ഏവ ഹി”
എന്നാണല്ലോ…
മാത്രമോ?
*ഈ ഭാഗവതമഹാസമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു*.
*ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം.
ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.സംശയം വേണ്ട*.
നമ്മള്‍ ശ്രീമദ്‌ഭാഗവതത്തിനു മറ്റു പുരാണങ്ങളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടെന്ന് പറഞ്ഞു തുടങ്ങിയല്ലോ…..
*കേവലം വാക്കുകള്‍ കൊണ്ട് അത് വര്‍ണ്ണിക്കാന്‍ പറ്റുമോ*? നിശ്ചയമില്ല്യ….
അനന്തനെപ്പോലെ ആയിരം നാവോറ്റെ വേണ്ടിവരും.എന്നാലും നമ്മുടെ പരിമിതികളില്‍ നിന്ന് നമുക്കൊന്ന് ശ്രമിക്കാമല്ലോ എന്ന് വച്ച് തുടരുന്നു….
*പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമതായി ശ്രീമദ്‌ഭാഗവതം എഴുതിയപ്പോളാണ് തൃപ്തനായത് എന്നാണ്*.
ഭഗവാന്റെ കഥയാണ് ഭാഗവതം.
അപ്പോള്‍ സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം“*ആരാണ് ഈ ഭഗവാന്‍*” എന്നാണ്…
ഭഗം എന്നാല്‍ ഗുണം.ഗുണങ്ങള്‍ ആറെണ്ണമത്രേ…
*ഐശ്വര്യം,വീര്യം,യശസ്സ്, ശ്രീ,ജ്ഞാനം & വിജ്ഞാനം* എന്നിവയാണ് അവ.
*ഇങ്ങനെയുള്ള ഷഡ് ഗുണങ്ങള്‍ക്കുമാധാരമായ ഭാഗവാന്ടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് മഹാഭാഗവതം*
”ശ്രീമദ് ഭാഗവതം പുരാണമമലം യത് വൈഷ്ണവാഖ്യം പ്രിയം
യസ്മിന്‍ പാരമഹംസ്യമേകമമലം
ജ്ഞാനം പരം ഗീയതെ
തത്ര ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
തത് ശൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നര: ….. “
*പുരാ ഭവം പുരാണം* –അതായത് പണ്ടേ ഉള്ളത് എന്നര്‍ത്ഥം.അപ്പോള്‍ ചരിത്രപരമായ ഒരു അസ്ഥിത്വം ഉണ്ട് എന്ന് വരുന്നു.
വേദങ്ങളിലെയും,ധര്‍മ്മ ശാസ്ത്രങ്ങളിലെയും തത്വങ്ങളെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗ്രഹിക്കാന്‍ പാകത്തിനാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപ്പെട്ടത്.
പുരാണം ച പഞ്ചമോ വേദമുച്യതേ .
പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു .
ഭാഗവതം ദശ ലക്ഷണത്തോട് കൂടിയതാണ്
“അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച
സ്ഥാനം പോഷണമൂതയ:
മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശ്രയ:”
എന്ന് ദ്വിതീയ സ്കന്ധത്തിലെ ദശമോധ്യായത്തിലെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു.
സര്‍ഗ്ഗം,വിസര്‍ഗ്ഗം,സ്ഥാനം,പോഷണം,ഊതികള്‍,മന്വന്തരം,ഈ ശാനുകഥ ,നിരോധം,മുക്തി,ആശ്രയം എന്നിവയാണ് പത്ത് ലക്ഷണങ്ങള്‍.
നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും.
*ശ്രീമദ് ഭാഗവതം നിത്യ പാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം*.
അതിന് സാധിക്കാഞ്ഞാല്‍ ഭാഗവത സംഗ്രഹം (*ദ്വാദശ സ്കന്ധത്തിലെ പന്ത്രണ്ടാം അധ്യായം* )*തത്തുല്യ ഫലം തരുമെന്ന് വിശ്വാസം*.
“നിഗമകല്പതരോര്‍ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിഭത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാ:”
അല്ലയോ സജ്ജനങ്ങളെ….
ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ, വേദമാകുന്ന കല്പ്പവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയവുമുളള ഈ മഹദ്ഗ്രന്ഥത്തെ മതിവരുവോളം പാനം ചെയ്യുവിൻ….
*അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്ന ഒരു അഭ്യര്‍ത്ഥനയോടെ വാക്കുകള്‍ കണ്ണന്റെ തൃപ്പാദത്തില്‍ സമര്‍പ്പിക്കട്ടെ*….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.
No comments:
Post a Comment