BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, December 11, 2023
എന്താണ് രുരുജിത് വിധാനം ?
ഈ രീതിയിൽ ഉള്ള ക്ഷേത്രങ്ങൾ ഏതെല്ലാം ?
🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔
കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയുടെ പേരാകുന്നു രുരുജിത് ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ് . മുഖ്യ ദേവത കാളിയോ ഉഗ്രചണ്ഡികയോ(ചാമുണ്ഡ ) ആയിരിക്കും അതുപോലെ ഭൈരവ ശിവൻ ക്ഷേത്ര പാലൻ സപ്ത മാതൃകകൾ . എന്നിവയാകുന്നു പ്രതിഷ്ഠ , രുരുജിത് വിതാന൦ കേരളത്തിൽ നിലനിന്നിരുന്നത് കാവുകളിൽ ആയിരുന്നു , ഇന്ന് അത് ക്ഷേത്രങ്ങൾ ആയി മാറി എങ്കിലും പല ക്ഷേത്രങ്ങൾക്കും ഇപ്പോഴും കാവ് എന്നുകൂടി ചേർത്ത് പറയുന്നു എന്നത് നമ്മുടെ പൈതൃകത്തെ എടുത്തുകാണിക്കുന്നു
*ഉത്താരാഭിമുഖം സാംഗം*
*നിരംഗം പ്രാങ്‌മുഖം ഭവേൽ*
*പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ*
എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപത മാതൃകളും .കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷെത്രപാലനും ഈ വിധത്തിൽ ആയിരിക്കും ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിത ആയിരിക്കും ഇവിടുത്തെ ആചാരങ്ങൾ അത് പോലെ നിവേദ്യാദികൾക്കും തികച്ചും വ്യത്യാസമുണ്ട് . .അത് പോലെ തൃച്ചന്ദനം .അരിവറുത് പൊടിച്ചത് . മഞ്ഞൾ പട്ടു ചിലമ്പ് .ഗുരുതി പയർ അട (മാംസം )എന്നിവ ആകുന്നു .കാഷായ തീർത്ഥം (മദ്യം ) കൊടുക്കാറുണ്ട്
*രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം എപ്രകാരം ?*
🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔
*"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ:*
*ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "*
ചമത.നെയ്യ .ഹവിസ്സു.കടുക് .മാംസം എള്ള് യവം നവര നെല്ല് .എന്നിവ കൊടുക്കുണം എന്ന് പറയുന്നു ഇന്ന് മാംസത്തിന് പകരം അടയും മദ്യത്തിന് പകരം കഷായ തീർത്ഥവും ആകുന്നു അത് വൈദീക പുരോഹിതർ മാറ്റം വരുത്തിയതാകുന്നു കാലാന്തരത്തിൽ ചില മാറ്റങ്ങൾ നല്ലത് തന്നെ , രുരുജിത് വിധാനത്തിൽ ഉള്ള ക്ഷേത്രങ്ങൾ അധികവും കണ്ണൂർ ജില്ലയിലാണ്
*രുരുജിത് വിധാനത്തിൽ ഉള്ള ചില കേരളത്തിലെ ക്ഷേത്രങ്ങൾ താഴെ ചേർക്കുന്നു*
🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔
🎍മാടായി കാവ് - കണ്ണൂർ
🎍മാമാനത് കാവ് - കണ്ണൂർ
🎍പിഷാരി കാവ് - കോഴിക്കോട്
🎍വളയനാട് കാവ് - കോഴിക്കോട്
🎍മന്നംപുറത്തു കാവ് -നീലേശ്വരം
🎍കളരിവാതുക്കൾ - കണ്ണൂർ
🎍കാട്ടാമ്പള്ളി കാവ് - കണ്ണൂർ
🎍കൊടികുന്നു ഭഗവതി -പാലക്കാട്
🎍തിരുമാന്ധാം കുന്നു കാവ് - മലപ്പുറം
🎍കൊടുങ്ങല്ലൂർ കാവ് - തൃശ്ശ്ർ
🎍പരുമല പനയന്നാർ കാവ്-പത്തനംതിട്ട
🎍മൂത്തൂറ് കാവ് - പത്തനംതിട്ട
🎍കളയപുരം ഭഗവതി കാവ് - കൊല്ലം
🎍തിരുവഞ്ചേരിക്കാവ് - കണ്ണൂർ
🎍അമ്മന്കോട്ടം - കണ്ണൂർ
എന്നിവ ആണ് ... അമ്മെ ശരണം ദേവി ശരണം
🔔〰️🔔〰️🔔🕉️🔔〰️🔔〰️🔔
No comments:
Post a Comment