Friday, February 09, 2024

#നല്ലകാലത്ത് നമ്മെ പുകഴ്ത്താനും ബഹുമാനിക്കാനും നാം പറഞ്ഞത് അനുസരിക്കാനും.. എന്തിനേറെ നമുക്ക് വേണ്ടി എന്ത് ചെയ്യുവാനും പലരും കൂടെ ഉണ്ടാവും.. എന്നാൽ നമ്മുടെ കഷ്ട്ടതയിലോ... എല്ലാം നഷ്ടപ്പെട്ട് വെറും നിസ്സഹായനായി ഒരു സ്വാന്തനത്തിനായി നാം കൊതിച്ചിരിക്കുമ്പോൾ... അതേ... അപ്പോഴാണ് നാം യഥാർത്ഥ ജീവിതം എന്തെന്ന് തിരിച്ചറിയുക... നാം ഒന്നുമില്ലാത്തവനായി മാറിയാൽ അപ്പോൾ അറിയാം ഓരോ മുഖങ്ങൾക്കുള്ളിലെയും യഥാർത്ഥ മുഖം.. നാം ആരെയാണ് കൂടുതൽ സ്നേഹിച്ചത്.. ആർക്കാണ് സഹായം ചെയ്തത്.. ആരാണ് നമുക്ക് എപ്പോഴും തുണയായി ഉണ്ടാവും എന്ന് നാം വിശ്വസിച്ചത്.. അവരായിരിക്കും ആദ്യം നമുക്കെതിരെ തിരിയുക..നമ്മുടെ കുറ്റങ്ങളും കുറവുകളും അപ്പോഴായിരിക്കും സദസ്സ് കൂടി അവലോകനം ചെയ്യുക.. അതേ.. നാം അനഭിമതൻ തന്നെ.. നമുക്കില്ലാത്ത കുറ്റങ്ങൾ ഇല്ല.. ഒരു ഗതിക്കും പരഗതി ഇല്ലാതെ കരുണക്ക് വേണ്ടി യാചിച്ചു നിൽക്കുന്ന നമ്മെ കൂടുതൽ ദുരിതത്തിലേക്ക് തന്നെ താഴ്ത്തി അതിൽ നിന്നും ആത്മനിർവൃതി കണ്ടെത്താൻ വരെ ആളുകൾ കാണും.. അപ്പോഴാണ് നാം ശരിക്കും ഈശ്വരനെ ഓർക്കുക.. നാം കാണുന്നതല്ല ലോകം എന്ന് മനസിലാക്കുക.. ലോകസത്യങ്ങൾ എന്തെന്ന് പോലും അറിയാതെ പകച്ചു നിൽക്കുക... എന്നാൽ സത്യം ധർമ്മം നീതി.. ഇവയെല്ലാം ഈ ലോകത്ത് ഉണ്ടെന്നും നാമറിയും.. ഈ ലോകത്തും ഈശ്വര വിശ്വാസം പുലർത്തുന്ന.. ഈശ്വര പാതയിൽ ജീവിക്കുന്ന.. ഈശ്വര കൃപ ഉള്ളവരും ഉണ്ടെന്നറിയുക.. ഈശ്വരാനുഗ്രഹത്താൽ നാം ഒരിക്കൽ പോലും ചിന്തിക്കാത്ത ആ നല്ല കരങ്ങൾ നമുക്ക് നേരെ നീണ്ടുവരും.. നമ്മുടെ നേരെ സഹായ ഹസ്തം നീട്ടും.. നാം ചെയ്ത പുണ്യ കർമ്മങ്ങളാൽ അത്തരം സന്മനസ്സുകൾ നമ്മിലേക്ക്‌ അടുത്ത് വരും.. നമുക്ക് സ്വാന്തനം അവർ നൽകും.. അതിജീവിക്കാനുള്ള ശക്തി നമുക്ക് പകരും.. അപ്പോഴാണ് ജീവിതത്തിന്റെ മറ്റൊരു പാഠം നാം പഠിക്കുന്നത്.. ആരാണ് യഥാർത്ഥ ബന്ധു എന്നത്.. ഉള്ളപ്പോൾ വാരിക്കോരി തരുന്നവരല്ല.. ഒന്നും ഇല്ലാത്തപ്പോൾ കരുണയുള്ള മനസ്സുമായി നമുക്ക് ഒരു സ്വാന്തനം മാത്രം നൽകുന്ന.. നമ്മോട് കൂടെ ചേർന്ന് നിൽക്കുന്ന ആ ഈശ്വര കൃപയുള്ള മനസ്സുകൾ അവരാണ് നമ്മുടെ യഥാർത്ഥ ബന്ധുക്കൾ.. അവരെയാണ് നാം നമ്മുടെ കൂടപ്പിറപ്പുകൾ ആയി കാണേണ്ടത്.. അവരെയാണ് നാം സ്നേഹിക്കേണ്ടത്.. അവരെയാണ് നാം മനസ്സാലെ പൂജിക്കേണ്ടത്.. നാം അറിയേണം.. ഈശ്വരൻ നമുക്ക് നൽകുന്ന പരീക്ഷണങ്ങൾ എന്തിനെന്ന്.. ഈശ്വരന് പ്രയങ്കരനായ നമ്മെ യഥാർത്ഥമായ പല സത്യങ്ങളും പഠിപ്പിക്കുകയാണ്.. അനുഭവങ്ങളിലൂടെ ഉള്ള പാഠം.. നാളേക്ക് നമുക്ക് നൽകാൻ ഭഗവാൻ കരുതിവെച്ച സൗഭാഗ്യങ്ങൾക്ക് മുന്നോടിയായി.. ഈ ലോകം എന്ത്.. ജീവിതം എന്ത്.. ബന്ധു എന്നത് ആരാണ്.. ശത്രുക്കൾ എന്നത് ആരാണ്.. നാം കരുതുന്നപോലെ അല്ല സത്യങ്ങൾ എന്ന് നമ്മെ അനുഭവിപ്പിച്ചു പഠിപ്പിക്കുന്നത്. ആ പാഠങ്ങൾ ഒരു ജന്മത്തിലും മറക്കാതെ നമ്മുടെ ആത്മാവിൽ തന്നെ പതിയാനായി നാം പഠിച്ചെടുക്കാനായി ഭഗവാൻ നൽകുന്ന പാഠങ്ങൾ.. അതേ നമുക്ക് പഠിക്കാം യഥാർത്ഥ ജീവിത സത്യങ്ങൾ.. ആ സത്യങ്ങൾ ആണ് നാളെ ഈ ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാനുള്ള ഒരിക്കലും മറക്കാത്ത കാണാപാഠങ്ങൾ.. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..🙏 ❤️💛കൃഷ്ണാ ഗുരുവായൂരപ്പാ 💛❣️

No comments:

Post a Comment