Friday, November 28, 2025

(ദഹര ഉത്തരേഭ്യഃ) ഛാന്ദോഗ്യോപനിഷത്തിൽ എട്ടാ മദ്യായത്തിൽ കാണുന്ന ഒരു മന്ത്രമാണ് ഇവിടെ വിഷയം' അഥ യദിദമസ്മിൻ ബ്രഹ്മപുരേ ദഹരം പുണ്ഡരീകം വേശ്മ ദഹരോ അസ്മിന്നന്തരാകാശ:, തസ്മിൻ യദന്തസ്തദന്വേഷ്ടവ്യം തദ്വാവവ വിജിജ്ഞാസിതവ്യമിതി(ഛാന്ദോഗ്യം8.1.1) ഈ ബ്രഹ്മപുരമായ ശരീരത്തിൽ ചെറുതായ പുണ്ഡരീക സദൃശ്യമായ ഗൃഹമുണ്ട്. അതിന്നുള്ളിൽ ചെറുതായ ആകാശം സ്ഥിതി ചെയ്യുന്നു. അതിന്നുള്ളിൽ യാതൊന്നുണ്ടോ, അതാണ് അന്വേഷിക്കപ്പെടേണ്ടത്. അതു തന്നെയാണ് അറിയപ്പെടേണ്ടതും, എന്നർത്ഥം ഇവിടെ ഹൃദയപുണ്ഡരീകത്തിലുള്ള ദഹരാകാശമാണ് അന്വേഷിക്കപ്പെടേണ്ടതും അറിയപ്പെടേണ്ടതും എന്നു പറയുമ്പോൾ, അവിടെ സൂചിപ്പിക്കപ്പെടുന്നത് പ്രസിദ്ധമായ ഭൂതാ കാശമാണോ അതോ പരമാത്മാവാണോ എന്ന് സംശയം. അതുപോലെ ബ്രഹ്മപുരം എന്നിടത്ത്, ബ്രഹ്മം എന്നതിന് ജീവനെന്നോ ബ്രഹ്മമെന്നോ അർത്ഥമെടുക്കേണ്ടത് എന്ന് സംശയം. കാരണം, ജീവൻ്റെ ആവാസ സ്ഥാനമാണല്ലോ ഈ ശരീരം. അതുകൊണ്ട് ജീവനെന്നു തന്നെ അർത്ഥമെടുക്കുന്നതാണ് നല്ലത്. ആകാശശബ്ദം ഭൂതാ കാശത്തിൽ പ്രസിദ്ധമായതുകൊണ്ട് ആ അർത്ഥം തന്നെയെടുക്കുന്നതല്ലേ നല്ലത്? മാത്രമല്ല ഇവിടെ ദഹരാകാശത്തെ അന്വേഷിക്കണം, അറിയണമെന്നല്ല പറയുന്നത്. ദഹരാകാശത്തിൻ്റെ ഉള്ളിലുള്ള ചൈതന്യത്തെ അന്വേഷിക്കണമെന്നാണ് പറയുന്നത്. ഉപാധി പരിച്ഛിന്നനായത് പരബ്രഹ്മമല്ലല്ലോ. അപ്പോൾ ബ്രഹ്മപുരമെന്നതിന് ജീവൻ്റെ പുരമെന്നർത്ഥം പറയാം

No comments:

Post a Comment