Saturday, November 29, 2025

ഭക്തനും ഈശ്വരനുമായുള്ള ഹൃദയസംവാദമാണ് യഥാർത്ഥപ്രാർത്ഥന...* പ്രാർത്ഥനയും ഭജനയും വെറും വികാരപ്രകടനമല്ലേ, ദുർബലതയല്ലേ എന്നു ചിലർ ചോദിക്കാറുണ്ട്. പ്രാർഥനയും ഭജനയുമൊന്നും ഒരിക്കലും മാനസികദൗർബല്യത്തിന്റെ ലക്ഷണമല്ല, കേവലമൊരു പ്രകടനവും അല്ല. മനസ്സിലെ ഭാരങ്ങൾ ഇറക്കിവയ്ക്കാനും ഹൃദയത്തെ ഉണർത്താനുമുള്ള പ്രായോഗിക മാർഗങ്ങളാണ്. പ്രഷർ കുക്കറിന്റെ വാൽവ് തുറന്ന് നീരാവി പുറത്തുവിടുന്നതുപോലെ ഉള്ളിലെ സംഘർഷങ്ങളും സമ്മർദങ്ങളും കുറയ്ക്കാനുള്ള ശാസ്ത്രീയമായ മാർഗമാണിത്. ഭക്തനും ഈശ്വരനുമായുള്ള ഹൃദയസംവാദമാണ് യഥാർഥ പ്രാർത്ഥന. അത്തരം പ്രാർത്ഥനയിൽ ഓരോ നിമിഷവും ഭക്തൻ അനുഭവിക്കുന്നത് ആനന്ദമാണ്. പരസ്പരം അഗാധമായി സ്നേഹിക്കുന്ന രണ്ടുവ്യക്തികൾ തമ്മിൽ എത്രനേരം സംസാരിച്ചാലും അവർക്ക് അല്പം പോലും വിരസത അനുഭവപ്പെടുകയില്ല. അതൊരു പ്രകടനം മാത്രമായി അവർക്കു ഒരിക്കലും തോന്നുകയുമില്ല. അതിലുപരി അത് നിത്യാനിത്യവിവേകം തന്നെയാണ്. ‘‘നീ ജീവാത്മാവല്ല, പരമാത്മാവുതന്നെ. നീ ഒരിക്കലും ദുഃഖിക്കേണ്ടവനല്ല, നിന്റെ സ്വരൂപം ആനന്ദമാണ്’’ എന്നതാണ് പ്രാർഥനയുടെ സാരം. ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നത്. സകലചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുകയാണ് വേണ്ടത്

No comments:

Post a Comment