Saturday, November 29, 2025

സർവ്വജ്ഞപീഠം🌹 ഏതെങ്കിലും രീതിയിൽ ദുഖങ്ങളും ദുരിതങ്ങളും ഇല്ലാത്ത മനുഷ്യരുണ്ടോ: ചിലർക്ക് സാമ്പത്തികമായി ചിലർക്ക് സന്താനങ്ങൾ ഉള്ളതോ ഇല്ലാത്തതോ അല്ലെങ്കിൽ അവരെക്കൊണ്ടുണ്ടാകുന്ന ദുഖങ്ങൾ ചിലർക്ക് ശാരീരിക പ്രശ്നങ്ങൾ ചിലർക്ക് മാനസിക പ്രശ്നങ്ങൾ ചിലർക്ക് ശത്രുക്കളുടെ ഉപദ്രവം ചിലർക്ക് ബന്ധുക്കളുടെ ഉപദ്രവം ചില സ്ത്രീകൾക്ക്‌ ഭർത്താവ് മൂലം ദുഖം ചിലർക്ക് ഭാര്യ മൂലം ദുഖം ചിലർക്ക് സ്നേഹിച്ചവർ ചതിച്ചതു മൂലം ദുഖം : ഇങ്ങനെ പോകുന്നു : ഈശ്വരൻ നമുക്ക് എന്തെല്ലാം തന്നുവോ അതിൽ സന്തോഷിക്കാതെ നമുക്ക് തരാത്തതെന്തൊക്കെയോ അതിൽ ദുഖിക്കുന്നു ചിലർ : മനുഷ്യന്റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും അവസാനമില്ല : എത്ര കിട്ടിയാലും പിന്നെയും ആർത്തി പിടിച്ച് നടക്കുന്നു ചിലർ : ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം എന്നത് അവൻ ആരോഗ്യവാനാണെന്നുള്ളതാണ് : രോഗവും ശാരീരിക പ്രശ്നങ്ങളും ഇല്ലെങ്കിൽ തന്നെ നമുക്ക് ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാം : ഒന്നു ചിന്തിക്കുക : ഇഷ്ടം പോലെ പണം വാഹനങ്ങൾ വീട് സുന്ദരിയായ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എല്ലാം ഉണ്ട് എന്നാൽ ശാരീരിക സുഖം ഇല്ല എന്നു കരുതുക എന്തെല്ലാം ഉണ്ടായിട്ടും എന്തു ഗുണം അനുഭവയോഗ്യമല്ല : ഈശ്വരൻ ആരോഗ്യം തരുന്നു അപ്പോൾ അതിൽ സന്തോഷിച്ച് ജീവിക്കാതെ വഴിവിട്ട സ്വഭാവവുമായി നടക്കുന്നു ചിലർ : ശരീരം തളർന്ന് കിടക്കുന്നവന്റെ അടുക്കൽ അനേകം സുന്ദരികളായ സ്ത്രീകൾ വന്ന് നിന്നാലും അവന് ഒരു വികാരവും തോന്നില്ല : അവൻ ഈശ്വരനോട് പറയുന്നത് ഒന്നു മാത്രം ഭഗവാനെ എനിക്കിതൊന്നും വേണ്ട എല്ലാം തിരിച്ചെടുത്തോ എന്റെ രോഗം മാറ്റിതരണേ എന്നെ ഈ ദുരിത കിടപ്പിൽ നിന്ന് ഈ രോഗത്തിൽ നിന്ന് മുക്തനാക്കണേ : ശരിയല്ലേ :✴️ ഈശ്വരൻ തരുന്ന ആരോഗ്യം സ്വന്തം ദുർ സ്വഭാവങ്ങൾ കൊണ്ട് നശിപ്പിക്കാതിരിക്കുക : സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയാഃ സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയാത്'

No comments:

Post a Comment