Saturday, November 29, 2025

*ഈ ലോകജീവിതത്തിൽ എല്ലാ മത്സരങ്ങളിലും എല്ലാവർക്കും എപ്പോഴും ജയിക്കാൻ ആവുകിയില്ല! ചില മത്സരങ്ങൾ തങ്ങൾക്ക് ജയിക്കുവാനായി മാത്രം സംഘടിപ്പിക്കുന്ന മത്സരങ്ങളായിരിക്കും. അവിടെ ജയം അവർക്കൊപ്പം തന്നെ ആയിരിക്കും, അതറിഞ്ഞുകൊണ്ട് വെറുതെ സദസ്സിൽ സ്വയം ഇളിഭ്യരാകാതിരിക്കുക തന്നെയാണ് ബുദ്ധി. അഹംഭാവികൾ മത്സരത്തിന് മുൻപ് വീരവാദങ്ങൾ മുഴക്കിക്കൊണ്ടിരിക്കും, അത് ചിലപ്പോൾ എതിരാളിയുടെ മനോവീര്യം കുറച്ചാലോ എന്നുള്ള ചിന്തയാൽ ആണ്. ഉള്ളതിൽ അധികം വീര്യവും ശൗര്യവും പ്രകടിപ്പിക്കുന്നവർക്ക് എന്തൊക്കെയോ ഒളിക്കാനും മറയ്ക്കാനും ഉണ്ട്. മുകളിൽ ഉള്ളവനെ തകർത്തു മുന്നേറണം എന്നുള്ളത് പകയുടെയും ചതിയുടെയും കെണിയൊരുക്കിയുള്ള പോർവിളികൾ! എതിരാളിയുടെ വിലയിടിച്ചു താഴ്ത്താനും പരിഹസിക്കാനും ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചു സമൂഹത്തിൽ എതിരാളിയുടെ വില നശിപ്പിക്കുന്ന വിലകുറഞ്ഞ മറ്റൊരു മത്സര രീതി! തരക്കാരോട് ഏറ്റുമുട്ടിയില്ല എങ്കിൽ മാന്യൻ ജയിച്ചാലും ഇല്ലങ്കിലും നാറുക തന്നെ ചെയ്യും. മത്സര ക്ഷമതയും ക്രിയാത്മകതയും ഉള്ള മത്സരങ്ങളിൽ ജയിച്ചാലും ഇല്ലെങ്കിലും സ്വന്തം മൂല്യങ്ങൾ നിരന്തരം ഉയരും....!*

No comments:

Post a Comment